Saturday, March 28, 2026
Homeകഥ/കവിതനേർക്കാഴ്ചകൾ (കവിത) ✍ സിനി ഷാജി കുറിച്ചി

നേർക്കാഴ്ചകൾ (കവിത) ✍ സിനി ഷാജി കുറിച്ചി

ഉറക്കെ കരയുവാനാകാതെ ഞാൻ
ദിക്കുകൾ പലതും തേടി നടന്നു
കൺമുന്നിൽ കണ്ട കാഴ്ചകളെല്ലാം
കരളു പിടയുന്നതായിരുന്നു
എങ്ങും നേരിന്റെ നേർവഴി കണ്ട,-
തേയില്ല

നേർക്കുനേർ കാണുമ്പോൾ ശിര-
സ്സൊന്നു ഉയരാതെ ചെറുപുഞ്ചിരി
പൂക്കൾ വിടരുന്നതെങ്ങനെ
ബന്ധങ്ങൾ ശിഥിലമായി ചിതറി
കിടക്കുമ്പോൾ..
അന്യോന്യമറിയാതെ
അകലുന്നു നാം

അമ്മതൻ പുത്രനെ
കരുതാതിരുന്നാൽ
പുത്രനും മാതൃത്വമറിയാതെ
അകലുന്നു
ലാളിത്യം വിടരേണ്ട കണ്ണുകളിലിന്ന്
കാമാഗ്നി ചിതറി ശൈശവം
മരിക്കുന്നു.
ഇണകളായി തീരേണ്ട ജന്മങ്ങളിലിന്ന്
ചുടുചോര ചീന്തി പ്രണയവും
മരിക്കുന്നു

നെഞ്ചുപൊട്ടി കുലുങ്ങി കരയുന്ന
ഭൂമിയുടെ കണ്ണുനീർ പ്രളയമായി
അണപൊട്ടി ഒഴുകുമ്പോളെല്ലാം
നശിച്ചു നാം മണ്ണിൽ ലയിക്കുന്ന
കാഴ്ചകൾ കണ്ട നമുക്കിന്ന് മഴമേഘം
വിതറുന്ന മധുരമഴ പെയ്യുമ്പോൾ
പ്രളയ ഭയമാണ് നമുക്കുചുറ്റും..

ഉയിരിനായി ഉലകത്തിൽ
നെട്ടോട്ടമോടുന്ന
മനുജാ സത്യങ്ങളെവിടെ
നീതിയെവിടെ
നിന്റെ ഉടഞ്ഞ ദേഹത്തിൽ
അലിഞ്ഞു,-
വോ സത്യങ്ങൾ..
നീതിദേതേ കൺതുറക്കൂ!!!

സിനി ഷാജി കുറിച്ചി✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com