ഡ്രൈവർ കാറുമായെത്തി. കാർത്തിയേയും മകളേയും വീട്ടിൽ വിട്ട് രാമഭദ്രനെ ചന്തയിലും ഇറക്കി വണ്ടി തിരിച്ചുപോയി.
തുടർന്ന് വായിക്കുക.
👇👇👇👇👇👇
അദ്ധ്യായം 10
വൈകുന്നേരം ചന്തയിൽ തിരക്കു തുടങ്ങിയിരുന്നു. കിഴക്കൻ മലമുകളിലെ ആദിവാസി ഊരുകളിൽ ഉത്സവം നടക്കുന്നുണ്ട്. അവിടേയ്ക്കുള്ള സാധനങ്ങൾ മുഴുവനും പോകുന്നത് ഈ ചന്തയിൽ നിന്നാണ്. തിരക്കുകൾക്കിടയിലൂടെ എല്ലായിടത്തും ഒന്ന് നടന്ന്, അന്നത്തെ ചന്തയുടെ തുടിപ്പറിഞ്ഞ് , ചന്തയുടെ പിതാവായ മാർക്കോസു ചേട്ടന്റെ കടയിൽ നിന്ന് ഒരു ചായയും കുടിച്ചു കൊണ്ട് രാമഭദ്രൻ ഇറങ്ങാന്‍ തുടങ്ങവേ മാര്‍ക്കൊസുചട്ടന്‍ അവനെ അകത്തോട്ട് വിളിച്ചു.
രാമഭദ്രാ … ഞാന്‍ പറയുന്ന കാര്യം നീ ഒന്ന് ശ്രദ്ധിക്കണം . വേറെ ആരും അറിയരുത്.
നിങ്ങള്‍ കാര്യം പറ ചേട്ടാ.
നിനക്കറിയാലോ എന്‍റെ അനിയന്‍റെ മകന്‍റെ ഭാര്യയെ.
ഉം ……. ആ ഗള്‍ഫ്‌കാരന്‍റെ ഭാര്യയല്ലെ ?
അതുതന്നെ .
അവള്‍ക്കെന്തു പറ്റി ചേട്ടാ..?
ഇന്നലെ ഞാന്‍ അനിയന്‍റെ വീടുവരെ ഒന്നു പോയായിരുന്നു. അവിടെ വിളിച്ചിട്ട് ആരും മുറി തുറക്കുന്നില്ല. ഞാനാ വീടിന്‍റെ ചുറ്റും വെറുതെ ഒന്ന് നടന്നു നോക്കി. അവിടെ പോയാല്‍ മിക്കവാറും ഞാനാതൊടീലൊക്കെ ഒന്ന് നടക്കുക പതിവാണ്. എന്നാല്‍ വീടിന്‍റെ പിന്‍വശത്ത് എത്തിയപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് അടക്കിപ്പിടിച്ച സംസാരം കേട്ടു. ഉടനെ ഞാന്‍ പിറകുവശത്തെ വാതിലില്‍ചെന്ന് തള്ളിനോക്കി. ഭാഗ്യത്തിന് അത് ചാരിയിട്ടേഉണ്ടായിരുന്നുള്ളൂ. ആളുണ്ടായിരുന്ന റൂമിന്‍റെവാതില്‍ തുറന്നതും അവിടെക്കണ്ട കാഴ്ച്ച എന്നെ നടുക്കിക്കളഞ്ഞു.
നമ്മുടെ കോഴിജാനുവിന്‍റെ മകനും എന്‍റെ അനുജന്‍റെ മകന്‍റെ ഭാര്യയും…. എനിക്കത് പറയാന്‍ വയ്യ രാമഭദ്രാ .
ഞാന്‍ ഒച്ചവെയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ എന്നെ തല്ലുകമാത്രമല്ല, ഇത് നിങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നും പറഞ്ഞു.
അതിനേക്കാളൊക്കെ സംങ്കടം, അവള് എന്‍റെരണ്ടു കാലും ചേര്‍ത്ത് പിടിച്ച് ചത്തുകളയും എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞപ്പോള്‍ …..
എനിക്കറിയില്ല രാമഭദ്രാ…. എനിക്ക് നിന്നോടല്ലാതെ വേറെ ആരോടും പറയാനും ഇല്ല. ആ പയ്യന്‍ അന്യനാട്ടീന്ന് ഇവള്‍ക്കുവേണ്ടിയല്ലേ കഷ്ട്പ്പെടുന്നത് ..? അവനിതറിഞ്ഞാല്‍ … ?
മാർക്കോസു ചേട്ടൻ്റെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇടറി. അങ്ങ് ദൂരെ മാനത്ത് മേഘക്കൂട്ടങ്ങൾ നീല വിശറികൾ വിടർത്തിയാടി. കുങ്കുമ സൂര്യൻ മന്ദസ്മിതം തൂകി യാത്രയ്ക്ക് തയ്യാറായി. സായം സന്ധ്യയുടെ കുളിരേറ്റ് വാടുന്ന പൂക്കൾ വാടിത്തുടങ്ങി. ചന്തയിലെ കൂട്ടം തെറ്റിയ കന്നുകാലികൾ ഒത്തുകൂടാൻ തുടങ്ങി. പുറത്ത് ആൾക്കൂട്ടത്തിൽ ഒന്നുമറിയാതെ കോഴിജാനു കോഴി വിൽപ്പന പൊടിപൊടിക്കുന്നു. മർക്കോസു ചേട്ടൻ രാമഭദ്രൻ്റെ രണ്ടുകൈകളും പിടിച്ച് സങ്കടം അടക്കാനാവാതെ വിതുമ്പി.
തല്‍ക്കാലം നിങ്ങള്‍ ഇതാരോടും പറയണ്ട. ഞാനൊന്ന് നോക്കട്ടെ. വഴിയുണ്ടാക്കാം.
അവന്‍ തല്‍കാലം അദ്ധേഹത്തെ ആശ്വസിപ്പിച്ച് അവന്റെ പതിവ് കോട്ടയ്ക്കായി നടന്നു നീങ്ങി.
അവൻ കടയിൽ നിന്നിറങ്ങിയതും നാട്ടിൻ പുറത്തെ സാധാരണ കടകളിലെ സ്ഥിരം പല്ലവി ആവർത്തിക്കപ്പെട്ടു. ചായകുടിച്ചു കൊണ്ടിരുന്ന രണ്ടു മൂന്ന് പേർ ചർച്ചയാരംഭിച്ചു.
മാർക്കോസു ചേട്ടോ.. രാമഭദ്രന് ഇപ്പാൾ നല്ല കോളാണ്. അവൻ ആ അമേരിക്കക്കാരൻ ജെയിംസിന്റെ കൂടെ തന്നെയാണല്ലോ എന്നൊരാൾ.
അവന്റെ കൈയ്യിൽ പൂത്ത കാശുണ്ട്. രാമഭദ്രനെ വല്ല അടിപിടിക്കേസും ഏൽപ്പിക്കാൻ കൊണ്ടു നടക്കുകയാണോ ആവോ എന്ന് മറ്റൊരാൾ.
മാർക്കോസുചേട്ടൻ പറഞ്ഞു, നിങ്ങൾ അതോർത്ത് ആവലാതിപ്പെടണ്ട മക്കളേ.. ജെയിംസ് അവന്റെ പഴയ കളിക്കൂട്ടുകാരനാ. അവര് എന്തോ ആയിക്കോട്ടെ. വെറുതേ എന്തിനാ പൊട്ടാത്ത തോട്ടയെടുത്ത് കാട്ടുപന്നിയെ എറിയുന്നെ ?
അതോടെ ആ ചർച്ച അവിടെ അവസാനിച്ചു.
എന്നാല്‍ രാമഭദ്രന്‍റെ മനസ്സില്‍ നിറയെ ആ പാവം മാര്‍ക്കോസുചേട്ടന്‍ അനുഭവിക്കുന്ന മാനസീക വ്യഥയെക്കുറിച്ചുള്ള ചിന്തയായിരുന്നു. എന്തെങ്കിലും ഒരു പോംവഴി കണ്ടേ പറ്റൂ. എടുത്ത്ചാടി എന്തെങ്കിലും ചെയ്‌താല്‍ നാട്ടുകാരറിയും.
ഉം… വരട്ടെ വഴിതെളിയാതിരിക്കില്ല. കോഴി ജാനുവിന്‍റെ ചെക്കനെ നിലയ്ക്ക് നിര്‍ത്തിയിട്ടില്ലെങ്കില്‍ അപകടമാണ്. ചിന്തകള്‍ക്ക് തിരികൊളുത്തി അവന്‍ നടത്തം തുടര്‍ന്നു
അന്ന് രാമഭദ്രൻ വീട്ടിലെത്തുമ്പോൾ ജയിംസ് കൊടുത്ത ഉടുപ്പും ഇട്ടു കൊണ്ട് മകൾ ഉറങ്ങാതെയിരിക്കുന്നുണ്ടായിരുന്നു. അവളുടെ അച്ഛന് കാണിച്ചു കൊടുക്കാൻ.
ഇളം റോസു നിറത്തിലുള്ള നിറയെ പൂമ്പാറ്റകളും പൂക്കളും തുന്നിപ്പിടിപ്പിച്ച ആ ഉടുപ്പുമിട്ട് നിൽക്കുന്ന മകളെക്കണ്ടപ്പോൾ തന്റെ സ്ഥിരം സ്വപ്നലോകത്ത് താമരപ്പൂക്കളുടെ ഉദ്ധ്യാനത്തിൽ ആടിപ്പാടി പറന്നു നടക്കുന്ന മലാഖമാരെ അവന് ഓർമ്മവന്നു.
ഓടിച്ചെന്ന് അച്ഛന്റെ മടിയിലേക്ക് കയറിയ രമ്യയെ അവൻ വാരിയെടുത്ത് നെറ്റിയിൽ ചുംബിച്ചു. പിന്നിട് നിലത്തു നിർത്തി കൺകുളിർക്കെ നോക്കി നിന്നു.
രാത്രികൾ പകലുകളായും, പകലുകൾ രാത്രികളായും നിങ്ങി. ദിനരാത്രങ്ങളുടെ ഈ പ്രയാണത്തില്‍ അരങ്ങിലും അണിയറയിലും ആടിത്തിമര്‍ക്കുന്ന വേഷങ്ങള്‍ ഓരോന്നും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. അണിയറയില്‍നിന്ന് അരങ്ങത്തേക്കുള്ള കാല്‍വെയ്പ്പ് ഉറപ്പിക്കുവാന്‍ ചവിട്ടു നാടകങ്ങള്‍ പലതും ആടണം.
രാമഭദ്രൻ ജയിംസിന്റെ പറമ്പിലെ കാര്യങ്ങളൊക്കെ പഠിച്ച് നല്ലൊരു കൃഷിക്കാരനാകാനുള്ള തെയ്യാറെടുപ്പുകൾ തുടർന്നുകൊണ്ടിരുന്നു.
ജയിംസ് അമരിക്കയ്ക്ക് തിരിച്ചു പോകുന്നതിന്റെ തലേദിവസം രാമഭദ്രനും ജയിംസും തോട്ടത്തിൽ ചുറ്റിക്കറങ്ങി വീടിന്റെ വരാന്തയിൽ ഇരുന്ന് ഓരോ കപ്പ് ചായകുടിച്ചു കൊണ്ടിരിക്കേ.. ഒരു ജീപ്പ് അതിവേഗം പാഞ്ഞു വന്ന് ഗേറ്റിനടുത്ത് നിന്നു.
അതിന്റെ മുന്നിൽ ഇരുന്ന ഒരാൾ ചാടിയിറങ്ങി ഗേറ്റുതുറന്ന് വീട്ടിലേക്ക് ഓടി വന്ന് അവർക്ക് മുന്നിൽ നിന്നുകിതച്ചു .
ആളെ കണ്ട ഉടനെ രാമഭദ്രൻ എഴുന്നേറ്റ് മുറ്റത്തേക്ക് ചെന്ന് അവന്റെ ചുമലിൽ പിടിച്ചു കൊണ്ട് ചോദിച്ചു. എന്തു പറ്റിയെടാ ബാബൂ എന്താ… എന്തു പറ്റി ?
ചന്തയിലെ ഹസ്സനാജിയുടെ അരിക്കടേലെ ജോലിക്കാരനായിരുന്നു അത്.
ചേട്ടാ, ചേട്ടനൊന്ന് ഉടനെ ചന്തവരെ വരണം. കിതച്ചു കൊണ്ടവൻ പറഞ്ഞു.
നീ കാര്യമെന്താന്ന് വച്ചാ പറയെടാ…?
അത്. എവിടുന്നോ വന്ന രണ്ടു പേര് നമ്മുടെ മാർക്കോസുചേട്ടനെ തല്ലുന്നു. അടുത്തേക്ക് പോകുന്നവർക്ക് നേരെ കത്തി കാണിച്ച് പേടിപ്പെടുത്തി. പാവം മാര്‍ക്കോസുചേട്ടൻ. ഒന്ന് വാ ചേട്ടാ. അവൻ കരയുമെന്ന് രാമഭദ്രനു തോന്നി.
പെട്ടന്ന് എങ്ങുനിന്നോ വന്ന് വീശിയടിച്ച ഒരു കാറ്റ് ആ പറംബിലുണ്ടായിരുന്ന പടുകൂറ്റന്‍ ആല്‍മരത്തെ പിടിച്ചുലച്ചു. ചില്ലകള്‍ വിട്ട് വവ്വാലുകള്‍ നാലുഭാഗത്തേക്കും പറന്നകന്നു.
തുടരും …….




നല്ല അവതരണ ശൈലി
Thanks a lot Saji Bhai🌹💖