Wednesday, April 1, 2026
Homeഇന്ത്യദില്ലിയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി

ദില്ലിയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി

തിരുവനന്തപുരം: ദില്ലിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ജാഗ്രത. നിലവിൽ വിവിധ ജില്ലകളിൽ പരിശോധന നടത്തി വരികയാണ്. മലപ്പുറം കലക്ട്രേറ്റിൽ പൊലീസ് പരിശോധന.

വയനാട് കളക്ടറേറ്റിലും പരിശോധന നടത്തി വരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കോമ്പൗണ്ടിലെ വാഹനങ്ങൾ പരിശോധിക്കുകയാണ്. കൊച്ചിയിൽ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂർത്തിയായിരുന്നു. കൊച്ചിയിൽ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂർത്തിയായി.

കൊച്ചിയിൽ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂർത്തിയായി. കോഴിക്കോടും പൊലീസിന്റെ വ്യാപക പരിശോധന നടന്നു വരികയാണ്. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ആണ് പൊലീസ് പരിശോധന നടത്തുന്നത്. കോഴിക്കോട് ബീച്ചിൽ ബോംബ് സ്ക്വാർഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു.

ദില്ലി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലും പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പൊലീസിനെ നിയോഗിച്ചു. യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. അതേ സമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ദില്ലി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്

22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനിൽ വിടാൻ എത്തിയതായിരുന്നു. എട്ട് പേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവ മറ്റുള്ളവര്‍ ദില്ലി, യുപി സ്വദേശികളാണെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com