Monday, February 23, 2026
Homeകേരളം'മീശ മാധവൻ പുരസ്‌കാരം' : ബേക്കറി കയറി മോഷണം നടത്തിയ കള്ളനെ കണ്ടെത്തി പൊന്നാടയും പുരസ്കാരവം...

‘മീശ മാധവൻ പുരസ്‌കാരം’ : ബേക്കറി കയറി മോഷണം നടത്തിയ കള്ളനെ കണ്ടെത്തി പൊന്നാടയും പുരസ്കാരവം നൽകി കടയുടമ ആദരിച്ചു

തിരുവനന്തപുരം കടക്കാവൂരുള്ള ആദിത്യ  ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡിലാണ്  മോഷണം നടന്നത്. വളരെ വിദഗ്ധമായാണ്  മോഷണം നടത്തിയതെങ്കിലും  കടിലെ  സിസി ടിവി ക്യാമറയിൽ കള്ളൻ കുടുങ്ങുകയായിരുന്നു. 500 രൂപയോളം  വിലവരുന്ന സാധനങ്ങളാണ് ഇയാൾ മോഷ്ടിച്ച് ആരും അറിയാത്ത ഭാവത്തിൽ  കടന്നുകളഞ്ഞത്.

മോഷണം ശ്രദ്ധയിൽപെട്ട കടയുടമ അനീഷും ഭാര്യ ശുഭയും വളരെ കഷ്ടപ്പെട്ട് ഒടുവിൽ  വർക്കല നെടുങ്ങാണ്ടതുള്ള കള്ളന്റെ വീട് കണ്ട് പിടിച്ചു. തുടർന്ന് സിസിടിവിൽ പതിഞ്ഞ കള്ളന്റെ ചിത്രം പതിപ്പിച്ച മീശമാധവൻ പുരസ്കാരവും‘ ഒരു പൊന്നാടയുമായി കള്ളനെ ആദരിക്കാനെത്തി.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പൊന്നാടയണിയിച്ച് പുരസ്കാരം നൽകിയപ്പോൾ എന്താണ് സംഭവിച്ചതെന്നറിയാതെ വണ്ടറടിച്ച് നിൽക്കുന്ന കള്ളനെയും വീഡിയോയിൽ കാണാം. അബദ്ധം പറ്റിപ്പോയതാണെന്ന് കള്ളൻ പറയുമ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞാണ് കടയുടമ പോകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com