Saturday, March 28, 2026
Homeഇന്ത്യഇൻഡി​ഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി ദില്ലി വിമാനത്താവളത്തിൽ തിരിച്ചിറക്കി

ഇൻഡി​ഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി ദില്ലി വിമാനത്താവളത്തിൽ തിരിച്ചിറക്കി

ദില്ലി: ശനിയാഴ്ച രാവിലെ പറന്നുയർന്ന ഇൻഡി​ഗോ വിമാനം എൻജിൻ തകരാറിനെ തുടർന്ന് അടിയന്തിരമായി ദില്ലി വിമാനത്താവളത്തിൽ തിരിച്ചിറക്കി. 161 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് പറന്നുയർന്നത്. മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഗ്നിശമന സേന അറിയിച്ചു. തുടര്‍ന്ന് പൂര്‍ണ എമര്‍ജന്‍സി പ്രഖ്യാപിച്ചു. അടിയന്തര ലാൻഡിംഗ് സംബന്ധിച്ച വിവരം രാവിലെ 10:54 ന് അഗ്നിശമന സേനയ്ക്ക് ലഭിച്ചുവെന്നും ഉടൻ തന്നെ ടീമിനെ അയച്ചുവെന്നും അധികൃതർ അറിയിച്ചു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ദില്ലിയിലേക്ക് പറന്ന ബോയിംഗ് 737 വിമാനം 6E 579 ആണ് ലാൻഡ് ചെയ്തത്. സാധാരണ ലാന്‍ഡിങ്ങിന് തയാറെടുക്കവെയാണ് പൈലറ്റുമാര്‍ തകരാര്‍ കണ്ടെത്തിയത്. തുർക്കിയിലെ കൊറെൻഡൺ എയർലൈൻസിൽ നിന്ന് ഇൻഡിഗോ വെറ്റ്-ലീസ് ചെയ്ത വിമാനമാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഹ്രസ്വകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ഉദ്ദേശിച്ചിട്ടുള്ള കൊറെൻഡൺ എയർലൈൻസിന്റെ അഞ്ച് വെറ്റ്-ലീസ് വിമാനങ്ങൾ ഇൻഡിഗോ ലീസിനെടുത്തിട്ടുണ്ട്.

മുൻകരുതൽ നടപടിയായും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിച്ചും പൈലറ്റുമാർ മുൻഗണനാടിസ്ഥാനത്തിൽ ലാൻഡിംഗ് നടത്താൻ അഭ്യർത്ഥിച്ചുവെന്നും വിമാനം ആവശ്യമായ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും വിധേയമാക്കിയിട്ടുണ്ടെന്നും എയർലൈൻ വക്താവ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com