Saturday, March 28, 2026
Homeഅമേരിക്കവിരിയട്ടെ, നന്മയുടെ പൂക്കളം.. (രാജു ശങ്കരത്തിൽ, ചീഫ് എഡിറ്റർ)

വിരിയട്ടെ, നന്മയുടെ പൂക്കളം.. (രാജു ശങ്കരത്തിൽ, ചീഫ് എഡിറ്റർ)

രാജു ശങ്കരത്തിൽ, ചീഫ് എഡിറ്റർ

ഒളിമങ്ങാത്ത ഓർമ്മകളാണ് മലയാളികളുടെ മഹോത്സവമായ ഓണം സമ്മാനിക്കുന്നത്. ആഘോഷത്തിമർപ്പിനിടയിൽ നാം പാടുന്നു…

“ആധികൾ വ്യാധികളൊന്നുമില്ല,
കള്ളവുമില്ല ചതിയുമില്ല,
എള്ളോളമില്ല പൊളിവചനം..!”

സമൃദ്ധിയും എല്ലാവരും ഒന്നുപോലെയുമായ മാവേലി നാടിനെക്കുറിച്ചുള്ള
ഗൃഹാതുരസ്മൃതി വർണ്ണനാധീതമാണ്. പ്രതീക്ഷയുടെ തിരുവോണ പൂക്കൾ വിരിയുമ്പോൾ ഏതു കെട്ട കാലത്തിനും നന്മയുടെ വിദൂര ഭാവിയെ നാം കിനാവു കാണുന്നു.

പുത്തരിയും പൂക്കളവും ഓണക്കോടിയും പാട്ടും നൃത്തവും സദ്യയും ജലോത്സവവും എല്ലാം എല്ലാം ചേർന്ന് ഓണത്തെ വർണ്ണാഭവവും അർത്ഥവത്തുമാക്കുന്നു.

നമ്മുടെ ചുറ്റുപാടിലും വേദനയിലും നിരാശയിലും ഒറ്റപ്പെടലിന്റെ നൊമ്പരങ്ങൾ അനുഭവിച്ചും കഴിയുന്ന അനേകരുണ്ട്. നൊമ്പരങ്ങൾ പേറുന്നവരെ ചേർത്തു പിടിക്കുവാൻ നമുക്ക് കഴിയണം. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുവാൻ ഓണം പ്രേരകമായി ഭവിക്കട്ടെ.

ഒരു മേശക്ക് ചുറ്റും ഇരുന്ന് പറഞ്ഞ് തീരേണ്ട പ്രശ്നങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നത് പൈശാചിക ശക്തികൾ ആണ്. സമഭാവനയോടെ ഏകോദര സഹോദരങ്ങളെപ്പോലെ ഒന്നിച്ചു നീങ്ങുമ്പോൾ മാത്രമേ മുറിവുകൾ ഉണങ്ങുകയുള്ളു. ഒരുമിച്ച് പോകാൻ കഴിയാത്തവണ്ണം നമ്മെ അകറ്റുവാൻ ശ്രമിക്കുന്ന കുത്സിത ശക്തികളെ ഒറ്റപ്പെടുത്തുമ്പോഴാണ് പുതിയ ആകാശവും, പുതിയ ഭൂമിയും മാവേലി നാടും പിറക്കുക.

കാണുമ്പോഴും കേൾക്കുമ്പോഴും ഇടപെടുമ്പോഴും നന്മയുടെ ഭാവം പകരുന്ന സുകൃത ജീവിതം നയിക്കുവാൻ ഈ ഓണക്കാല ഓർമ്മകൾ നമ്മെ പ്രാപ്തരാക്കട്ടെ എന്ന് ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു..

മലയാളി മനസ്സിന്റെ എല്ലാ വായനക്കാർക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ നേരുന്നു..

രാജു ശങ്കരത്തിൽ, ചീഫ് എഡിറ്റർ

RELATED ARTICLES

5 COMMENTS

  1. ഓണ സദ്യ പോലെ വിളമ്പിയ സന്ദേശത്തിന് നന്ദി.. ഓണാശംസകൾ പത്രത്തിനും പത്രാധിപനും നേരുന്നു

  2. ഹൃദ്യമായ ഓണാശംസകൾ രാജു സാറിനും, മലയാളിമനസ്സിന്റെ സാരഥികൾക്കും വായനക്കാർക്കും🥰🥰

  3. നന്മ നിറഞ്ഞ സന്ദേശം.

    ഓണം സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സമാധാനത്തിന്റെയും സന്ദേശം പരത്തട്ടെ. ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com