Tuesday, March 31, 2026
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2026 | മാർച്ച് 29 | ഞായർ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2026 | മാർച്ച് 29 | ഞായർ ✍ കപിൽ ശങ്കർ

🔹എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ഇ​​​ന്നു പാ​​​ല​​​ക്കാ​​​ട്ടും തൃ​​​ശൂ​​​രു​​​മെ​​​ത്തി. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 1.30നു ​​​പാ​​​ല​​​ക്കാ​​​ട് കോ​​​ട്ട​​​മൈ​​​താ​​​ന​​​ത്തു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​സം​​​ഗി​​​ക്കും.സു​​​ര​​​ക്ഷാ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം ഉ​​​ച്ച​​​യ്ക്ക് 12 മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ​​​യും സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ലേ​​​ക്കു ക​​​ട​​​ത്തി​​​വി​​​ടും. 12 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും ദേ​​​ശീ​​​യ – സം​​​സ്ഥാ​​​ന​​​നേ​​​താ​​​ക്ക​​​ളും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കൊ​​​പ്പം വേ​​​ദി പ​​​ങ്കി​​​ടും.
ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടു​​​മ​​​ണി​​​യോ​​​ടെ പാ​​​ല​​​ക്കാ​​​ട് മേ​​​ഴ്സി കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ വ​​​ന്നി​​​റ​​​ങ്ങു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റോ​​​ഡു​​​മാ​​​ർ​​​ഗം സ​​​മ്മേ​​​ള​​​ന​​​ന​​​ഗ​​​രി​​​യി​​​ലെ​​​ത്തും. പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​ശേ​​​ഷം അ​​​ദ്ദേ​​​ഹം ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ തൃ​​​ശൂ​​​രി​​​ലേ​​​ക്കു പോ​​​കും. തൃ​​​ശൂ​​​രി​​​ലെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റോ​​​ഡ്ഷോ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. വൈ​​​കി​​​ട്ട് നാ​​​ലി​​​ന് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക്കു മു​​​ൻ​​​വ​​​ശ​​​ത്തു​​​നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന റോ​​​ഡ് ഷോ ​​​ന​​​ഗ​​​രം ചു​​​റ്റി ബി​​​നി ഹെ​​​റി​​​റ്റേ​​​ജി​​​നു മു​​​ൻ​​​വ​​​ശം സ​​​മാ​​​പി​​​ക്കും. കു​​​ട്ട​​​ന​​​ല്ലൂ​​​ർ ഹെ​​​ലി​​​പ്പാ​​​ഡി​​​ൽ വ​​​ന്നി​​​റ​​​ങ്ങു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കും. തു​​​ട​​​ർ​​​ന്ന് റോ​​​ഡ് മാ​​​ർ​​​ഗ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക്കു മു​​​ൻ​​​വ​​​ശം എ​​​ത്തി​​​ച്ചേ​​​രു​​​ക. ജി​​​ല്ല​​​യി​​​ലെ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

🔹വികസനം പറഞ്ഞ് ജനങ്ങൾക്കിടയിലെ പ്രിയങ്കരനായി കളം പിടിച്ചിരിക്കുകയാണ് നെടുമങ്ങാട് ഇടത് സ്ഥാനാർത്ഥി ജി ആർ അനിൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാ​ഗമായി ആയിരത്തോളം യുവാക്കളെ പങ്കുചേർത്ത് നൈറ്റ് വാക്ക് വിത്ത് ജി ആർ അനിൽ എന്ന പരിപാടി സംഘടിപ്പിച്ചു. നെടുമങ്ങാട് ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. നെടുമങ്ങാട് പഴകുറ്റി ജംഗ്ഷൻ മുതൽ വാളിക്കോട് ജംഗ്ഷൻ വരെ നടന്ന റോഡ് ഷോയിൽ ആയിരത്തോളം യുവാക്കളാണ് പങ്കെടുത്തത്. നൈറ്റ് വോക്ക് വിത്ത് ജി ആർ അനിൽ എന്ന പേരിൽ സംഘടിപ്പിച്ച റോഡ് ഷോ വൻ ജനാവലി കൊണ്ട് ശ്രദ്ധേയമാകു​കയും ചെയ്തു. നടന്നു നീങ്ങുന്ന ഓരോ കവലയിലും വലിയ ജനാവലിയാണ് കാത്തിരുന്നത്. സംസ്ഥാനത്ത് യു ഡി എഫ് – ബി ജെ പി ബന്ധം മറയില്ലാതെ തുടരുന്നതായും, യുഡിഎഫ് നേതാക്കൾ കണ്ണടച്ച് ഇരുട്ടാക്കുന്നതായും വാളിക്കോട് നടന്ന പൊതുയോഗത്തിൽ ജി ആർ അനിൽ പറഞ്ഞു. മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ വരുംദിവസവും കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ടുപോകുമെന്നും ഗൃഹസന്ദർശന പരിപാടികൾ 70% ത്തോളം പൂർത്തിയായതായും ജി ആർ അനിൽ കൂട്ടിച്ചേർത്തു. തുടക്കം മുതലേ പ്രചാരണത്തിൽ മേൽകൈ നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും.

🔹തൊ​ടു​പു​ഴ​യി​ൽ യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ന് നേ​രെ അ​തി​ക്ര​മം. പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെയാണ് അ​തി​ക്ര​മമുണ്ടായത്. പ​രി​സ്ഥി​തി സൗ​ഹൃ​ദമ​ല്ലാ​ത്ത പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ​ക്കെ​തി​രെ നേ​ര​ത്തെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ൽ​നി​ന്ന് യു​ഡി​എ​ഫ് ബോ​ർ​ഡു​ക​ൾ ഒ​ഴി​വാ​ക്കി​യെ​ന്നാണ് ബി​ജെ​പി​യും എ​ൽ​ഡി​എ​ഫും ആ​രോ​പി​ക്കു​ന്ന​ത്.ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ്ര​ച​ര​ണ ബോ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തുവ​ന്നു. ഇ​തി​നി​ടെ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ യു​ഡി​എ​ഫ് പ്ര​ച​ര​ണ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മം. നി​യ​മ​വി​രു​ദ്ധ​മാ​യ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളാ​ണ് അ​ധി​കൃ​ത​ർ ന​ശി​പ്പി​ച്ച​തെ​ന്ന് പ്ര​തി​ക​രി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​പു ജോ​ൺ ജോ​സ​ഫ്, പ​രാ​ജ​യം മ​ണ​ത്ത​പ്പോ​ൾ എ​ൽ​ഡി​എ​ഫ് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് വി​മ​ർ​ശി​ച്ചു. ന​ട​പ​ടി​യെ​ടു​ക്കും വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന നി​ല​പാ​ടി​ൽ അ​ദ്ദേ​ഹം സ​മ​ര​മി​രു​ന്നെ​ങ്കി​ലും രാ​ത്രി വൈ​കി അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

🔹പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്കു മ​ദ്യം ന​ൽ​കി മ​യ​ക്കി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് പ​ത്തു​വ​ർ​ഷം 15,000 രൂ​പ പി​ഴ​യും. ഒ​ന്നാം​പ്ര​തി ആ​ക്കു​ളം സ്വ​ദേ​ശി ജി​ഷ്ണു കെ. ​മോ​ഹ​ൻ (26), ര​ണ്ടാം പ്ര​തി ആ​ക്കു​ളം സ്വ​ദേ​ശി ആ​ർ. വി​ഷ്ണു (29) എ​ന്നി​വ​രെ​യാ​ണു അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി അ​ഞ് ജു മീ​ര ബി​ർ​ള ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം ര​ണ്ടു വ​ർ​ഷം ത​ട​വ് കൂ​ടു​ത​ലാ​യി അ​നു​ഭ​വി​ക്ക​ണം.പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ .ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ, അ​ഡ്വ. വി.​സി. ബി​ന്ദു എ​ന്നി​വ​ർ ഹാ​ജ​രാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​ഹ​രി​ലാ​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. ര​ണ്ടു തൊ​ണ്ടി മു​ത​ലു​ക​ളും 34 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി.

🔹പോ​ലീ​സ് മ​ർ​ദന​ത്തി​ൽ യു​വ​തി​ക്ക് പ​രി​ക്കേ​റ്റ സംഭവ ത്തിൽ പോലീസ് സ്റ്റേ​ഷ​ൻ ഉപരോധിച്ച് ഡിവൈഎ​ഫ്ഐ. കഴിഞ്ഞദിവസം രാ​ത്രി​യി​ൽ കു​ണ്ട​റ കാ​ഞ്ഞി​ര​കോ​ട് ആ​ൽ​ത്ത​റ​മു​ക​ൾ അ​മ്പ​ല​ത്തി​ലെ ഉ​ത്സ​വ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച്, ന​ട​ന്ന ക​ലാപ​രി​പാ​ടി​യ്ക്കി​ടെ ഉ​ണ്ടാ​യ കൈയാങ്ക​ളി​യ്ക്കിടെ ​പേ​രൂ​ർ സ്വ​ദേ​ശി​നിയാ​യ അ​ശ്വ​നി എ​ന്ന യു​വ​തി​യും ഭ​ർ​ത്താ​വാ​യ അ​ന​ന്ത​വും ഉ​ണ്ടാ​യി​രു​ന്നു.ഇ​തി​നി​ടെ​യാ​ണ് പോ​ലീ​സ് യു​വ​തി​യെ മ​ർ​ദി​ച്ച​ത്, മ​ർ​ദന​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി, ഭ​ർ​ത്താ​വി​നെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ടു പി​ടി​ച്ചു​മാ​റ്റി​യ​താ​ണെ​ന്നു യു​വ​തി​ പറഞ്ഞുയ കൃ​ത്യനി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ത​ള്ളി മാ​റ്റി​യ​താ​ണെ​ന്നാണ് പോ​ലീ​സ് പറയുന്നത്.ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​പ​രോ​ധം ന​ട​ത്തി​യ​ത്.​ ഡിവൈഎ​ഫ്ഐ ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.എ​സ്. ശ​ബ​രി​നാ​ഥ്‌ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​ൻ​സ​ർ, കു​ണ്ട​റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​മ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ്ഥാ​നാ​ർ​ഥി​യാ​യ എ​സ്.എ​ൽ. സ​ജി​കു​മാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു. സംഭവത്തിൽ മു​ൻ​മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​പ​ല​പി​ച്ചു.

🔹ഇ​ര​വി​പു​രം, വ​ള്ള​ക്ക​ട​വ് സു​നാ​മി ഫ്ളാ​റ്റി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന സെ​ബാ​സ്റ്റ്യ​നെ (58) ത​ല​യ്ക്ക് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ന​വാ​സി​നെ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ ന​ൽ​കാ​നും ശി​ക്ഷി​ച്ചു. കൊ​ല്ലം ഫ​സ്റ്റ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്‌​ജ് പി.​എ​ൻ.​വി​നോ​ദാണ് ഉ​ത്ത​ര​വിട്ടത്. കൊ​ല്ല​പ്പെ​ട്ട ആ​ളി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന കു​റ്റ​ത്തി​ന് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ ഒ​ടു​ക്ക​ണ​മെ​ന്നും വി​ധി​യി​ലു​ണ്ട്. ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി.ഇ​ര​വി​പു​രം മാ​ർ​ക്ക​റ്റി​ലെ പ​ഴ​ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട സെ​ബാ സ്റ്റ്യ​ൻ. സെ​ബാ​സ്റ്റ്യ​ൻ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ലെ വീ​ടി​ന്‍റെ എ​തി​ർ​വ​ശ​മാ​യി​രു​ന്നു പ്ര​തി താ​മ​സി​ച്ചി​രു​ന്ന​ത്. പ്ര​തി നി​ര​ന്ത​രം ബീ​ഡി​ക്കുറ്റി​ക​ൾ സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ടി​ന്‍റെ ക​ത​കി​ന്‍റെ മു​മ്പി​ൽ ഇ​ടു​മാ​യി​രു​ന്നു. 2023 ന​വം​ബ​ർ എ​ട്ടി​ന് രാ​വി​ലെ ബീ​ഡി​ക്കുറ്റി​ക​ൾ ഇ​ടു​ന്ന​ കാര്യം സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ​യും മ​രു​മ​ക​ളും ചേ​ർ​ന്ന് പ്ര​തി​യു​ടെ അ​മ്മ​യോ​ട് പ​റ​ഞ്ഞു. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ, ക​ച്ച​വ​ടം ക​ഴി​ഞ്ഞ് ഉ​ച്ച​യ്ക്ക് ഉ​ണ്ണാ​ൻ വീ​ട്ടി​ലെ​ത്തി​യ സെ​ബാ​സ്റ്റ്യ​ൻ ഊ​ണ് ക​ഴി​ച്ചു​കൊ​ണ്ടി രി​ക്കു​പ്പോ​ൾ ക​ത്തി​യു​മാ​യി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പ്ര​തി, സെ​ബാ​സ്റ്റ്യ​ന്‍റെ ത​ല​യ്ക്ക് വെ​ട്ടു​ക​യാ​യി​രു​ന്നു. ത​ല​യോ​ട്ടി പൊ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സെ​ബാ​സ്റ്റ്യ​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളോ​ജ് ആ​ശു​പ​ത്രി​യി​ൽ ന​വം​ബ​ർ 13ന് ​മ​രി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് ത​ട​സം പി​ടി​ക്കാ​ൻ ശ്ര​മി​ച്ച സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ​യെ​യും മ​ക​ളെ​യും പ്ര​തി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു അ​വ​ർ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ദൃ​ക്‌​സാ​ക്ഷി​ക​ളാ​യി കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. പ്ര​തി മാ​ന​സി​ക​രോ​ഗ്യ​ത്തി​ന് ചി​കി​ത്സ​യ്ക്ക് വി​ധേ​യ​നാ​യി​ട്ടു​ണ്ടെ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു. ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ ആ​ർ. രാ​ജീ​വ്. വി.​ഷി​ബു എ​ന്നി​വ​ർ അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി​യ കേ​സി​ൽ പ്രോ​സി​ക്യു​ഷ​ന് വേ​ണ്ി പ​ബ്ളി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി​സി​ൻ. ജി. ​മു​ണ്ട​യ്ക്ക​ൽ, അ​ഗ‌​ജ്. എ​സ്.​ലി​ൽ എ​ന്നി​വ​ർ ഹാ​ജ​രാ​യി. പ്രോ​സി​ക്യു​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പ്പി​ച്ച​ത് എ​എ​സ്ഐ മ​ഞ്ചു​ഷ ആ​യി​രു​ന്നു.

🔹ക​രു​വേ​ലി​പ്പ​ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി വ​ള​പ്പി​ൽ പാ​മ്പിനെ ക​ണ്ട് ഓ​ടി​യ വീ​ട്ട​മ്മ​യെ തെ​രു​വു​നാ​യ ക​ടി​ച്ചു. പ​ന​യ​പ്പ​ള്ളി സ്വ​ദേ​ശി​നി മെ​ഹ​റ(56)​യ്ക്കാ​ണ് ക​ടി​യേ​റ്റ​ത്. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ​ന്ധു​വി​നെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു മെ​ഹ​റ.ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളും കൂ​ട്ടി​രു​പ്പു​കാ​രും ചേ​ർ​ന്ന് നാ​യ്ക്ക​ളെ ഓ​ടി​ച്ച് മെ​ഹ​റ​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി​യ ശേ​ഷം മെ​ഹ​റ​യെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നേ​ര​ത്തെ​യും ഇ​വി​ടെ രോ​ഗി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പറഞ്ഞു.

🔹കൊ​ച്ചി ന​ഗ​ര​ത്തി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ ല​ഹ​രി വേ​ട്ട​യി​ൽ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും കൊ​ക്ക​യ്നും മെ​ത്താ​ഫി​റ്റ​മി​നു​മാ​യി എ​ട്ടു പേ​രെ പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും ഇ​വ​ന്‍റ്മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യും യു​വ​തി​ക​ളും അ​ട​ക്കം എ​ട്ട് പേ​ർ പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ശം​ഖ​മു​ഖം സ്വ​ദേ​ശി​യും ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യു​മാ​യ ഷാ​ജി ഫെ​ര്‍​ണാ​ണ്ടോ, ക​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ഓ​സ്റ്റി​ന്‍ ജോ​സ്, അ​ഭി​ഭാ​ഷ​ക​നാ​യ രോ​ഹി​ത് നാ​യ​ര്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ജി​നോ മു​ര​ളി, ന്യൂ​ട്രീ​ഷ​നാ​യ ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി അ​ക്ബ​ര്‍ ഷാ, ​ദ​ന്ത ഡോ​ക്ട​റാ​യ ബെ​ന്‍​സി റാ​വൂ​ത്ത​ര്‍, കൊ​ല്ലം സ്വ​ദേ​ശി​യും ഫി​സി​യോ തെ​റ​പ്പി​സ്റ്റു​മാ​യ സെ​യ്ത​ല​വി ഫാ​ത്തി​മ, എ​വി​യേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി അ​മ​ല്‍ റൗഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഞ്ച് ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, 0.34 ഗ്രാം ​കൊ​ക്കെ​യ്ൻ, 0.36 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​ൻ, 0.44 ഗ്രാം ​എ​ക്സ്റ്റ​സി പി​ൽ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യാ​യ ഷോ​ൺ യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കും മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ്. ക​ട​വ​ന്ത്ര എ​സ്എ​ച്ച്ഒ ആ​ര്‍. ബി​ജു, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ആ​ര്‍. രാ​ജീ​വ്, എ​എ​സ്ഐ രാ​ജേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജീ​വ​ൻ, സു​രാ​ജ്, രാ​കേ​ഷ് ഉ​ദ​യ​ൻ, റെ​നി എ​ന്നി​വ​രും ഡാ​ൻ​സാ​ഫ് എ​സ്ഐ വി​നോ​ജും സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

🔹സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് മ​ണി​ക്കൂ​റി​ല്‍ 30 മു​ത​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.ഇ​ടി​മി​ന്ന​ല്‍ അ​പ​ക​ട​കാ​രി​ക​ളാ​ണ്. അ​വ മ​നു​ഷ്യ​ന്‍റെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ജീ​വ​നും വൈ​ദ്യു​ത-​ആ​ശ​യ​വി​നി​മ​യ ശൃം​ഖ​ല​ക​ള്‍​ക്കും വൈ​ദ്യു​ത ചാ​ല​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്കും വ​ലി​യ നാ​ശ​ന​ഷ്ടം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

🔹നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​ആ​യി​രു​ന്ന ഏ​ഴ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. അ​മ​ര​വി​ള സ്വ​ദേ​ശി ശി​വ​കു​മാ​ർ,വ​നി​ത ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൻ നി​തി​ൻ സ്വാ​ദി​ഖ് ആ​ണ് മ​രി​ച്ച​ത്.അ​മ്മ​യോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ അ​മ​ര​വ​ള​യി​ൽ നി​ന്നും നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ​മ​യ​ത്ത് നെ​യ്യാ​റ്റി​ൻ​ക​ര ഗ്രാ​മ​ത്ത് വ​ച്ച് അ​തേ ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ബ​സ് ഇ​ടു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ് ത​ല​യ്ക്ക് പ​രി​ക്ക് പ​റ്റി​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി ത​ൽ​ക്ഷ​ണം മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യ്ക്കും ഗു​രു​ത​ര​പ​രി​ക്കു​ണ്ട്. ചെ​ങ്ക​ൽ സാ​യി കൃ​ഷ്ണ സ്കൂ​ളി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ് നി​തി​ൻ സ്വാ​ദി​ഖ്.

🔹കൊച്ചിയില്‍ ഗ്യാസ് ഏജന്‍സി മാനേജര്‍ക്ക് നേരെ ആക്രമണം. മുണ്ടംവേലിയിലെ സൂപ്പര്‍ ഫ്‌ളെയിംസ് ഭാരത് ഗ്യാസ് ഏജന്‍സിയിലെ മാനേജര്‍ രാജേഷിന് നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്.മാനേജര്‍ക്ക് നേരെ കത്തി വീശി എത്തിയ ഡെന്നിസ് അറയ്ക്കല്‍ എന്ന പ്രതിയെ ഏജന്‍സി ജീവനക്കാര്‍ തടഞ്ഞു. ഇന്ന് രാവിലെ 9.50 ഓടെയാണ് സംഭവം. സംഭവത്തിൽ മാനേജര്‍ രാജേഷ് തോപ്പുംപടി പോലീസില്‍ പരാതി നല്‍കി. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിലിണ്ടര്‍ വിതരണം പൂര്‍ണമായും നിര്‍ത്തി ഏജന്‍സി തൊഴിലാളികള്‍ പ്രതിഷേധിച്ചു.
ഇതാദ്യമായല്ല ഡെന്നിസ് ഗ്യാസ് ഏജന്‍സിയിലുള്ളവരെ ആക്രമിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഏജന്‍സിയിലെ ഡെലിവറി ബോയ്‌യെ ഇയാള്‍ ആക്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് മാനസികസ്വാസ്ഥ്യം ഉണ്ടെന്ന് കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് കേസ് നല്‍കിയിരുന്നില്ല.

🔹രാ​​ജ്യ​​ത്തെ വാ​​ണി​​ജ്യ വി​​മാ​​ന​​ങ്ങ​​ളി​​ൽ പ​​കു​​തി​​യോ​​ള​​വും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് ഗു​​രു​​ത​​ര​​മാ​​യ സാ​​ങ്കേ​​തി​​ക ത​​ക​​രാ​​റു​​ക​​ളോ​​ടെ​​യാ​​ണെ​​ന്ന് പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ന​​ൽ റി​​പ്പോ​​ർ​​ട്ട്.സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി​​യു​​ടെ ഏ​​റ്റ​​വും പു​​തി​​യ റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ് യാ​​ത്ര​​ക്കാ​​രു​​ടെ സു​​ര​​ക്ഷ​​യെ ബാ​​ധി​​ക്കു​​ന്ന ഞെ​​ട്ടി​​ക്കു​​ന്ന ക​​ണ്ടെ​​ത്ത​​ലു​​ക​​ളു​​ള്ള​​ത്.
2025 ജ​​നു​​വ​​രി മു​​ത​​ൽ 2026 ഫെ​​ബ്രു​​വ​​രി വ​​രെ പ​​രി​​ശോ​​ധി​​ച്ച 754 വി​​മാ​​ന​​ങ്ങ​​ളി​​ൽ 377 എ​​ണ്ണ​​ത്തി​​ലും ആ​​വ​​ർ​​ത്തി​​ച്ചു​​ള്ള സാ​​ങ്കേ​​തി​​ക പ്ര​​ശ്‌​​ന​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ വി​​മാ​​ന​​ക്ക​​മ്പ​​നി​​ക​​ളാ​​യ ഇ​​ൻ​​ഡി​​ഗോ, എ​​യ​​ർ ഇ​​ന്ത്യ എ​​ന്നി​​വ​​യു​​ടെ വി​​മാ​​ന​​ങ്ങ​​ളി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സു​​ര​​ക്ഷാ വീ​​ഴ്ച​​ക​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​ൻ​​ഡി​​ഗോയുടെ, പ​​രി​​ശോ​​ധി​​ച്ച 405 വി​​മാ​​ന​​ങ്ങ​​ളി​​ൽ 148 എ​​ണ്ണ​​ത്തി​​ലും ത​​ക​​രാ​​റു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ കാ​​ര്യ​​ത്തി​​ൽ സ്ഥി​​തി കൂ​​ടു​​ത​​ൽ ഗു​​രു​​ത​​ര​​മാ​​ണ്. പ​​രി​​ശോ​​ധി​​ച്ച 166 വി​​മാ​​ന​​ങ്ങ​​ളി​​ൽ 137 എ​​ണ്ണ​​ത്തി​​ലും ആ​​വ​​ർ​​ത്തി​​ച്ചു​​ള്ള ത​​ക​​രാ​​റു​​ക​​ൾ ക​​ണ്ടെ​​ത്തി. എ​​യ​​ർ ഇ​​ന്ത്യ എ​​ക് സ്പ്ര​​സി​​ന്‍റെ 101 വി​​മാ​​ന​​ങ്ങ​​ളി​​ൽ 54 എ​​ണ്ണ​​ത്തി​​ലും സ​​മാ​​ന​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ട്.
270 പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ അ​​ഹ​​മ്മ​​ദാ​​ബാ​​ദ് വി​​മാ​​നാ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ർ​​ന്ന് എ​​യ​​ർ ഇ​​ന്ത്യ​​യി​​ൽ ന​​ട​​ത്തി​​യ പ്ര​​ത്യേ​​ക ഓ​​ഡി​​റ്റി​​ൽ നൂ​​റോ​​ളം സു​​ര​​ക്ഷാ വീ​​ഴ്ച​​ക​​ൾ ക​​ണ്ടെ​​ത്തി​​യി​​രു​​ന്ന​​താ​​യും റി​​പ്പോ​​ർ​​ട്ട് ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.പൈ​​ല​​റ്റു​​മാ​​രു​​ടെ പ​​രി​​ശീ​​ല​​ന​​ത്തി​​ലെ കു​​റ​​വ്, അ​​ന്താ​​രാഷ്‌ട്ര വി​​മാ​​ന​​ങ്ങ​​ളി​​ൽ ആ​​വ​​ശ്യ​​ത്തി​​ന് ജീ​​വ​​ന​​ക്കാ​​രി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യം, ജോ​​ലി സ​​മ​​യ പ​​രി​​ധി ലം​​ഘി​​ച്ചു​​ള്ള സ​​ർ​​വീ​​സു​​ക​​ൾ എ​​ന്നി​​വ​​യും സു​​ര​​ക്ഷാ ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​ന്നു.കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ അ​​ടി​​യ​​ന്ത​​ര സു​​ര​​ക്ഷാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചും അ​​ന​​ധി​​കൃ​​ത​​മാ​​യി കോ​​ക്ക്പി​​റ്റി​​ൽ പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ച്ചും വി​​മാ​​ന​​ങ്ങ​​ൾ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത് അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​ണെ​​ന്ന് ക​​മ്മി​​റ്റി വി​​ല​​യി​​രു​​ത്തി. സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ലം​​ഘി​​ച്ച​​തി​​ന് എ​​യ​​ർ ഇ​​ന്ത്യ​​യ്ക്ക് മാ​​ത്രം ഒ​​മ്പ​​ത് ത​​വ​​ണ ഡി​​ജി​​സി​​എ കാ​​ര​​ണം കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.വ്യോ​​മ​​യാ​​ന മേ​​ഖ​​ല​​യി​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യ സു​​ര​​ക്ഷാ പ​​രി​​ഷ്ക​​ര​​ണ​​ങ്ങ​​ൾ വേ​​ണ​​മെ​​ന്ന് ക​​മ്മി​​റ്റി സ​​ർ​​ക്കാ​​രി​​നോ​​ട് ശി​​പാ​​ർ​​ശ ചെ​​യ്തു.

🔹ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​നി​ൽ പ്രീ-​വെ​ഡിം​ഗ് ഷൂ​ട്ടിം​ഗി​നി​ടെ ഒ​രു സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്ന് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ന​വി, ന​ന്ദ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ആ​ഷി, പ്ര​ശാ​ന്ത്, ര​ക്ഷ, അ​ര​വി​ന്ദ്, ഉ​ച്ചി​ത്, പ്ര​ജ്വാ​ൾ, നി​ഷാ​ന്ത് എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. ബെ​ട്ടാ​ഡ ഭൈ​ര​വേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം.ക്ഷേ​ത്ര പ​രി​സ​ര​ത്ത് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ചെ​രു​പ്പി​ട്ട് പ്ര​വേ​ശി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ത​ർ​ക്കം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ഷൂ​ട്ടിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ അ​ക്ര​മി​ക​ൾ ഇ​രു​വ​രെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കാ​മ​റ ത​ക​ർ​ക്കു​ക​യും ചെ​യ്തു.പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

🔹ഐപിഎൽ 2026 ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് കീഴടക്കി. എതിരാളികൾ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പതിനാറാം ഓവറിൽ മറികടന്നാണ് ആർസിബി വരവറിയിച്ചത്. ബൗളർമാരെ രണ്ടാം വിക്കറ്റിൽ വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ഉയർത്തിയ 101 റൺസിന്റെ കൂട്ടുകെട്ടാണ് കാര്യങ്ങൾ ബെംഗളുരുവിന് എളുപ്പമാക്കിയത്. കോഹ്‌ലി 38 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്നപ്പോൾ, മലയാളിയായ ദേവ്ദത്ത് പടിക്കൽ 26 പന്തിൽ 61 റൺസുമായി തിളങ്ങി. നായകൻ രാജത് പട്ടീദാർ 12 പന്തിൽ 31 റൺസുമായി തിളങ്ങി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 201/9 എന്ന സ്കോർ നേടി.നായകൻ ഇഷാൻ കിഷൻ 38 പന്തിൽ 80 റൺസുമായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ, അനികേത് വർമ്മ (43)യും ഹെൻറിക് ക്ലാസനും (31) നിർണായക സംഭാവന നൽകി. ആർസിബി ബൗളർമാരിൽ ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേഡും മൂന്ന് വിക്കറ്റ് വീതം നേടി. ഈ ജയത്തോടെ സീസണിന് ശക്തമായ തുടക്കമാണ് ബെംഗളൂരു ടീം കുറിച്ചത്.

🔹ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ തന്നെ ചെന്നൈ സൂപ്പർ കിങ്സിന് വലിയ തിരിച്ചടി. കാലിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് ഇതിഹാസതാരം എം എസ് ധോണി രണ്ടാഴ്‍ച്ച കളത്തിന് വെളിയിലിരിക്കും. ഇതോടെ 45 കാരനായ വിക്കറ്റ് കീപ്പറിന് ചെന്നൈയുടെ ആദ്യഘട്ടത്തിലെ മത്സരങ്ങളിൽ കളിക്കാൻ പറ്റില്ലെന്ന് ഉറപ്പായി.കാലിനേറ്റ പരിക്കിൽ നിന്ന് സുഖം പ്രാപിക്കുന്നതിനാൽ എം.എസ്. ധോണി ഐ.പി.എൽ 2026 ലെ ആദ്യ രണ്ടാഴ്ച കളിക്കാൻ സാധ്യതയില്ല. ധോണിയുടെ അഭാവത്തിൽ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ്കീപ്പർ ആകുവാനാണ് സാധ്യത.മാർച്ച് 30 ന് ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരം. ഇത് കൂടാതെ ആദ്യ രണ്ടാഴ്ചകളിൽ, പഞ്ചാബ് കിംഗ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കെതിരെയും ചെന്നൈക്ക് മത്സരങ്ങൾ ഉണ്ട്. നായകനെന്ന നിലയിൽ ചെന്നൈ ടീമിനെ അഞ്ചു തവണ ഐപിഎൽ ജേതാക്കളാക്കിയ ധോണി, ഐ‌പി‌എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനാണ്.

🔹ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ത​രം​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ‘ധു​ര​ന്ധ​ർ 2′ എ​ന്ന സി​നി​മ​യെ ചു​റ്റി​പ്പ​റ്റി​യു​ള്ള വി​ശേ​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ക​യാ​ണ്.ആ​ദി​ത്യ ധ​ർ സം​വി​ധാ​നം ചെ​യ്ത ഈ ​ആ​ക്ഷ​ൻ ത്രി​ല്ല​ർ കാ​ണാ​ൻ ആ​രാ​ധ​ക​ർ തീ​യേ​റ്റ​റു​ക​ളി​ലേ​ക്ക് ഒ​ഴു​കു​മ്പോ​ൾ, അ​തി​നി​ട​യി​ൽ സം​ഭ​വി​ക്കു​ന്ന ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളും വൈ​റ​ലാ​കു​ന്നു​ണ്ട്.രാ​ത്രി വൈ​കി​യു​ള്ള ഷോ​ക​ള്‍ ബു​ക്ക് ചെ​യ്ത് പു​ല​ർ​ച്ചെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ന്ന ഒ​രു യു​വാ​വി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​തി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത്.സി​നി​മ​യോ​ടു​ള്ള ആ​വേ​ശം മൂ​ത്ത് രാ​ത്രി 11:55-ന്‍റെ ഷോ ​ക​ണ്ടി​റ​ങ്ങി​യ യു​വാ​വ്, പു​ല​ർ​ച്ചെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ വാ​ഹ​ന​മൊ​ന്നും കി​ട്ടാ​തെ വ​ല​യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ഒ​ടു​വി​ൽ ജോ​ലി​ക്കാ​യി നേ​ര​ത്തെ ഇ​റ​ങ്ങി​യ ഒ​രു പാ​ൽ​ക്കാ​ര​ൻ അ​ങ്കി​ളി​ന്‍റെ ബൈ​ക്കി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച് ഇ​യാ​ൾ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ടി വ​ന്നു.മ​ഞ്ഞ ത​ല​പ്പാ​വു ധ​രി​ച്ച് ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന് ഉ​റ​ക്കം തൂ​ങ്ങു​ന്ന ഇ​യാ​ളു​ടെ അ​വ​സ്ഥ സി​നി​മ ക​ണ്ടി​റ​ങ്ങി​യ പ​ല​ർ​ക്കും റി​ലേ​റ്റ​ബി​ൾ ആ​യി തോ​ന്നി. വി​ജ​ന​മാ​യ റോ​ഡു​ക​ളി​ലൂ​ടെ പാ​ൽ​ക്കാ​ര​ന്‍റെ ബൈ​ക്കി​ൽ പോ​കു​ന്ന ഇ​യാ​ൾ, ത​നി​ക്ക് ലി​ഫ്റ്റ് ന​ൽ​കി​യ ആ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ടാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.ഈ ​ര​സ​ക​ര​മാ​യ കാ​ഴ്ച ക​ണ്ട സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ത​മാ​ശ​രൂ​പേ​ണ​യു​ള്ള ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. തീ​യേ​റ്റ​റു​ക​ളി​ൽ പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​ക്കും മ​റ്റും സ്പെ​ഷ്യ​ൽ ഷോ​ക​ൾ ന​ട​ക്കു​ന്ന​ത് സി​നി​മ​യു​ടെ വ​ൻ വി​ജ​യ​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.ഏ​ക​ദേ​ശം നാ​ല് മ​ണി​ക്കൂ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള ചി​ത്രം ക​ണ്ടി​റ​ങ്ങു​മ്പോ​ൾ പു​ല​ർ​ച്ചെ​യാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും, വ​ൻ തു​ക ന​ൽ​കി ക്യാ​ബ് വി​ളി​ക്കു​ന്ന​തി​നേ​ക്കാ​ൾ ലാ​ഭ​ക​ര​മാ​യ യാ​ത്ര​യാ​ണി​തെ​ന്നു​മാ​ണ് ചി​ല​രു​ടെ അ​ഭി​പ്രാ​യം. ഇ​തി​നോ​ട​കം ത​ന്നെ കോ​ടി​ക​ൾ ബോ​ക്സ് ഓ​ഫീ​സി​ൽ വാ​രി​ക്കൂ​ട്ടി​യ ഈ ​ചി​ത്രം, ര​ൺ​വീ​ർ സിം​ഗി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​യി മാറിക്കഴിഞ്ഞു.

🔹പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ച്ചും ത്രി​ല്ല​ടി​പ്പി​ച്ചും ധ്യാ​ൻ ശ്രീ​നി​വാ​സ​നും വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ​ത്തി​യ ഭീ​ഷ്മ​ർ തി​യ​റ്റ​റു​ക​ളി​ൽ മു​ന്നേ​റു​ന്നു. ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്ത ഭീ​ഷ്മ​ർ കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ചി​ത്ര​മാ​യി മാ​റു​ക​യാ​ണ്.ഡ്രീം​ബി​ഗ്‌ ഫി​ലിം​സാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​വ​ഹി​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​ര​ങ്ങ​ളാ​യ ധ്യാ​ൻ ശ്രീ​നി​വാ​സ​നും വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ഭീ​ഷ്മ​ർ. സൂ​പ്പ​ർ ഹി​റ്റാ​യ ക​ള്ള​നും ഭ​ഗ​വ​തി​യും’ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​നും വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.ദി​വ്യ പി​ള്ള, അ​മ്മേ​ര എ​ന്നി​വ​ർ നാ​യി​ക​മാ​രാ​കു​ന്ന ചി​ത്ര​ത്തി​ൽ വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ​യു​ണ്ട്. ഇ​ന്ദ്ര​ൻ​സ്, ഉ​ണ്ണി ലാ​ലു, ഷാ​ജു ശ്രീ​ധ​ർ, അ​ഖി​ൽ ക​വ​ല​യൂ​ർ, സെ​ന്തി​ൽ കൃ​ഷ്ണ, ജി​ബി​ൻ ഗോ​പി​നാ​ഥ്, വി​നീ​ത് ത​ട്ടി​ൽ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ബി​നു തൃ​ക്കാ​ക്ക​ര, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, അ​ബു സ​ലിം, ജ​യ​ൻ ചേ​ർ​ത്ത​ല, സോ​ഹ​ൻ സീ​നു​ലാ​ൽ, വി​ഷ്ണു ഗ്രൂ​വി, ശ്രീ​രാ​ജ്, ഷൈ​നി വി​ജ​യ​ൻ, സ്മൃ​തി പാ​ണ്ഡേ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.ഈ​സ്റ്റ് കോ​സ്റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന എ​ട്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. അ​ൻ​സാ​ജ് ഗോ​പി​യു​ടേ​താ​ണ് ക​ഥ. ര​തീ​ഷ് റാം ഛാ​യാ​ഗ്ര​ഹ​ണ​വും ജോ​ൺ​കു​ട്ടി എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ര​ഞ്ജി​ൻ രാ​ജും, “പാ​ൽ​നി​ലാ പു​ഞ്ചി​രി’ എ​ന്ന ഗാ​ന​ത്തി​ന് കെ.​എ. ല​ത്തീ​ഫും സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്നു.

💦 ഗുരുജിയുടെ വാക്കുകൾ

പ്രണയബന്ധങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം പലപ്പോഴും നമ്മുടെ മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നു. വൈകാരികമായ വിക്ഷോഭങ്ങൾ ഒഴിവാക്കുക തന്നെ വേണം. നമുക്കു വേണ്ട ദിശയിലേക്കു ജീവിതത്തെ തിരിച്ചു വിടണമെങ്കിൽ ഏകാഗ്രത അത്യാവശ്യമാണ്. മനസ്സിൽ നിന്ന് ആവശ്യമില്ലാത്ത ഭാരങ്ങൾ ഇറക്കിവക്കണം. ഓരോ ബന്ധവും ആരംഭിക്കുമ്പോഴും, പുതിയ ശീലങ്ങൾ തുടങ്ങുമ്പോഴും, നാം സ്വയം ചോദിക്കണം; ‘ഇതൊരു ചക്രവ്യൂഹമാകുമോ? ഇതിൽ നിന്നു പുറത്തിറങ്ങാൻ കഴിയുമോ?’ സ്വയം അഭിമന്യൂവാകാൻ ആർക്കും ആഗ്രഹമില്ല. ചക്രവ്യൂഹമായി മാറാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്നു ബോധപൂർവം ഒഴിഞ്ഞുമാറാനായാലേ ജീവിതവിജയം ഉറപ്പിക്കാൻ കഴിയൂ.

തയ്യാറാക്കിയത്: കപിൽ ശങ്കർ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com