Saturday, February 14, 2026
Homeഅമേരിക്കവല്ലംകൊയ്ത്തുത്സവം (യാത്രാ വിവരണം) ✍ സതി സുധാകരൻ പൊന്നുരുന്നി.

വല്ലംകൊയ്ത്തുത്സവം (യാത്രാ വിവരണം) ✍ സതി സുധാകരൻ പൊന്നുരുന്നി.

കൊയ്ത്തുത്സവം കാണാൻ ദിവസങ്ങളോളമുള്ള കാത്തിരിപ്പായിരുന്നു എന്താണെന്നറിയാനുളള ആകാംക്ഷ ഞാനും പോകാൻ തന്നെ തീരുമാനിച്ചു. 11-1-26 രാവിലെ ആലുവ മെട്രോ സ്റ്റേഷനു സമീപം നില്ക്കുന്ന ഏഴിലം പാലച്ചോട്ടിൽ നിന്നായിരുന്നു ഞങ്ങളുടെ ട്രാവലറിൽ, പാലക്കാട്ടേയ്ക്കുള്ളയാത്ര ഞങ്ങൾ പതിനേഴംഗങ്ങൾ നേരിട്ടു കാണാത്തവരാണെങ്കിലും കണ്ടു കഴിഞ്ഞപ്പോൾ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളേപ്പോലെആയി .
വണ്ടിയിൽ പാട്ടും കൂത്തും മേളം വായയ്ക്കു ഒരുറെസ്റ്റും കിട്ടിയിട്ടില്ല.ആടിനേപ്പോലെ എല്ലാവരും ചവച്ചു കൊണ്ടേയിരുന്നു.

ഒരോരുത്തരും കൊണ്ടുവന്ന സ്വാദിഷ്ടമായ പലഹാരങ്ങൾ എങ്ങനെ വേണ്ടായെന്നു പറയും! ആനന്ദ് മാഞ്ഞാലിയുടെ ഹൽവ സൂപ്പർ ,ഉണ്ണിയപ്പമാണെങ്കിൽ പറയുകയും വേണ്ട അതിമധുരം. പിന്നെ അവലോസുണ്ടയും ഞാനും തമ്മിൽ ഗുസ്തി പിടിച്ചിട്ടാണെങ്കിലും ഞാൻ ജയിച്ചു. അവസാനം അതും എന്റെ ഉള്ളിലായി അതുപോലെ പലതരം മധുരമൂറുന്ന പലഹാരങ്ങൾ. മാഞ്ഞാലി ഹൽവയുടെ കാര്യംഓർക്കുമ്പോഴെ കൊതിയൂറും

ഗ്രൂപ്പിലെ കോർഡിനേറ്ററായ ഷാജിയുടെ പറമ്പിൽ നിന്നും വിളവെടുത്ത കുറെ കപ്പങ്ങയും വഴുതനങ്ങയും വേപ്പിലയും വീതം വച്ചു മിച്ചം വന്നത് കൊയ്ത്തുത്സവസ്ഥലത്തേയ്ക്കു കൊണ്ടുപോയി.

കൊയ്ത്തുത്സവത്തിന് സ്വാഗതമോതി വൈയ്ക്കോലിൽ തീർത്ത അതിമനോഹരമായ ശില്പം.
വല്ലം കൊയ്ത്തുത്സവപാഠശാല എന്ന ബോർഡും തൂക്കി തല ഉയർത്തി നില്കുന്നതു കാണാം

സ്റ്റാളിൽ പച്ചക്കറിവിത്തുകൾ പലഹാരങ്ങൾ അവിടെ ഉണ്ടാക്കുന്ന അരി മുതലായവ വില്പനയ്ക്കു വച്ചിട്ടുണ്ട് അതും കണ്ട് ഞങ്ങൾ വിശാലമായ പറമ്പിലേയ്ക്കുകയറി പഴയ നാലുകെട്ട് അതിൽ കുത്തനെയുള്ള ഗോവണിപ്പടി അതിലും പിടിച്ചു കയറി മുകളിലെത്തി അവിടെ നാടകത്തിന്റെ റിഹേഴ്സൽ നടക്കുന്നുണ്ടായിരുന്നു (മൈന്റ് റീഡിങ്ങ് ) എന്നാണ് അതിനു പറയുന്നത്.

കുറച്ചു സമയം അവിടെ ചിലവഴിച്ച് ഞങ്ങൾ ഓർഗാനിക്ക് കൃഷിയേപ്പറ്റിയെടുക്കുന്ന ക്ലാസ്സ് കേൾക്കാനിരുന്നു നമ്മുടെ കൃഷിയെ കീടങ്ങളിൽ നിന്നും എങ്ങനെ രക്ഷിക്കാം ഏതു തരത്തിൽ കൃഷി ചെയ്യാം എന്ന രീതി നല്ല സരസമായി തന്നെ പറഞ്ഞു തന്നു.

കേൾക്കാൻ നിരവധി പേർ ഉണ്ടായിരുന്നു കുറച്ചു നേരത്തെ ക്ലാസ്സ് കേട്ടു കഴിഞ്ഞ് അവിടെ നിന്നും ഉണ്ണിയപ്പവും ചായയും കുടിച്ച് ഞങ്ങൾ പാടത്തേയ്ക്കു പോയി

നീണ്ടുനിവർന്നു കിടക്കുന്ന പാടം സ്വർണ്ണനിറമുള്ള നെന്മണികൾ!കണ്ണെത്താദൂരം വരെ കിടക്കുന്ന കാഴ്ച അതിമനോഹരമാണ്.

പാടത്തിന്റെ കരയിലായി പച്ചപ്പട്ടു വിരിച്ചതു പോലെ പല തരം ഫലവൃക്ഷാദികളും കണ്ട് നമ്മുടെ മനസ്സ് കുളിരു കോരും

നീലാകാശത്തിൽ റാഗിപ്പറക്കുന്ന പരുന്തുകളുടേയും വെള്ളമുള്ള സ്ഥലത്ത് കൊറ്റികളുടേയും കേളീരംഗങ്ങളും കണ്ട് ഞങ്ങൾ കൊയ്യാനിറങ്ങി. ഷാജി കൊയ്ത്തരിവാൾ കൊണ്ടുവന്നിരുന്നു ബാക്കി അവിടുത്തെ സംഘാടകർ തന്നു പിന്നെ കൊയ്ത്തു മത്സരമായിരുന്നു. എന്നെ ചെറുപ്പകാലത്തിലേക്കു കൊണ്ടു പോയി.
ഞാനും പാടത്ത് കൊയ്യാനിറങ്ങിയിട്ടുണ്ട്.കൊയ്ത്തും കഴിഞ്ഞ് ചുരുട്ടായിട്ട് ചുമന്ന് മുറ്റത്തു കൊണ്ടു വച്ചു.ആ പറമ്പിൽ കുറെ പശുക്കളെ വളർത്തുന്നുണ്ട് എല്ലാം നല്ലയിനം പാലു തരുന്നത്
കൊയ്ത്തു കഴിഞ്ഞപ്പോൾത്തന്നെ എല്ലാവർക്കും വിശപ്പു വന്നു ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി. വിശാലമായി ഒരുക്കിയ പന്തൽ ! കുട്ടികൾ മുതൽ പ്രായമായവർ വരെ കറിക്കരിയലും പാചകം ചെയ്യലും വിളമ്പലും എല്ലാം നടത്തുന്നുണ്ട്.അവിടെ ഉത്പ്പാദിപ്പിച്ച നെല്ലിന്റെ കുത്തരിച്ചോറുംവിഷാംശമില്ലാത്ത പച്ചക്കറിയുടെ സാമ്പാറും തോരനും അച്ചാറും സ്വാദിഷ്ടമായ ഭക്ഷണം തന്നെ എല്ലാവരുടേയും മനസ്സ് തൃപ്തിയായി.
നല്ല ഭക്ഷണം എപ്പോഴും നമുക്കുണർവേകുമല്ലൊ! .

ഊണും കഴിഞ്ഞൊരു വിശ്രമം

ബാലനാരായണൻ സാറുo കുശലം പറയാൻ ഞങ്ങളുടെ കൂടെ കൂടി.നീണ്ട താടിയോടുകൂടി മെലിഞ്ഞ ഒരാൾ
കണ്ടാൽ സന്യാസിയുടെ ലുക്കുണ്ടെങ്കിലും ആകാശവാണിയുടെ മുൻ ഡയറക്ടറാണ്

എല്ലാവരോടും നല്ല സഹകരണം ആസാറു വന്നതിൽ പിന്നെയാണ് മില്ലറ്റിന് ഇത്ര പ്രാധാന്യം കിട്ടിയത്. മില്ലറ്റ് കൃഷി കാണാൻ സാറിനൊപ്പം ഞങ്ങൾ അട്ടപ്പാടിയിൽ പോയിരുന്നു
കൃഷിരീതികളെപ്പറ്റി പഠിക്കാൻ വേണ്ടിയായിരുന്നു ആയാത്ര അങ്ങനെ അട്ടപ്പാടി കാണാനുള്ള ഭാഗ്യമുണ്ടായി.
അവിടുത്തെ മലനിരകളുടെ സൗന്ദര്യം വർണ്ണനാതീതമാണ്.
മാല പോലെ കിടക്കുന്ന മലനിരകൾ കോടമഞ്ഞ്, കോടക്കാറ്റ് നമ്മളെ പറത്തിക്കൊണ്ടു പോകും! പ്രകൃതി സുന്ദരമാണ് ആ
പ്രദേശം.
അട്ടപ്പാടിയിൽ പോകാനും സാറാണ് നേതൃത്വം വഹിച്ചത്.

കൊയ്ത്തുത്സവത്തിനും സാറിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

ഷോർട്ട് ഫിലിം ചെയ്യാൻ വേണ്ടി ഒന്നുകൂടി കൊയ്യണമെന്ന ഉത്തരവു വന്നു എല്ലാവരും പാടത്തിറങ്ങി.
ഷൂട്ടു ചെയ്യാൻ പലരും ഉണ്ടായിരുന്നു അതുo ഒരു കൊയ്ത്തുത്സവം തന്നെയായിരുന്നു.

സിനിമയിൽ കാണുന്നതു പോലെ പാടവരമ്പിലൂടെ കറ്റയും ചുമന്ന് പാട്ടുംപാടിനടന്നു.

ഷോർട്ട് ഫിലിമിന്റെ ഭാഗമായി
ശ്രീജ ആലങ്ങോട്ടുകരമാഡം വന്ന് കൃഷി ചെയ്യുന്ന രീതി വിവരിച്ചു തന്നു. ആ ക്ലാസ്സും കേട്ട് ഞങ്ങൾ വീണ്ടും നാലുകെട്ടിലേക്കുപോയി അവിടേയും പ്രായഭേദമെന്യേ കുരുത്തോല കൊണ്ട് പൂവുകളും മറ്റും ഉണ്ടാക്കി പഠിപ്പിക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം അവിടെ നിന്നിട്ട് പോന്നു പിന്നെ പാചകപ്പുരയിലേയ്ക്ക്! കട്ടൻ ചായയുംകുടിച്ച് സ്റ്റാളിൽ നിന്നും അത്യാവശ്യ സാധനങ്ങളും വാങ്ങി ഞങ്ങളുടെ വണ്ടിയിൽ കയറി കൂടെ ഫോട്ടോഗ്രാഫറും ബാലൻ സാറും ഉണ്ടായിരുന്നു കുറെ ഫോട്ടോ എടുത്തിട്ട് സാറിന്റെ വണ്ടിയിൽത്തന്നെ കയറിപ്പോയി .പിന്നെ പാട്ടും മേളവും തീറ്റയുമായി സമയം പോയതറിഞ്ഞില്ല.

8-50 തോടു കൂടി ഞങ്ങൾ ആലുവ മെട്രോ സ്റ്റേഷനെത്തിഎല്ലാവരും ബസ്സിൽ നിന്നും ഇറങ്ങി ആർക്കും ആരേയും വിട്ടുപിരിയാൻ ഉള്ളമനസ്സുണ്ടായിരുന്നില്ല എന്നാലും എല്ലാവർക്കും പോകാതിരിക്കാൻ പറ്റില്ലല്ലൊഎല്ലാവരും യാത്രപറഞ്ഞ് സ്വന്തം ഇല്ലംതേടിപ്പോയി.

പത്തുമണിക്കു മുൻപ് ഞങ്ങൾ വീട്ടിലെത്തി. മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു ആയാത്ര . എല്ലാരും ഒരേ മനസ്സോടെ ഉല്ലസിച്ച് കഴിഞ്ഞസമയങ്ങൾ മറക്കാൻ പറ്റുമോ ? ഇനിയും ഇതുപോലുളള യാത്രകൾ ഉണ്ടാകട്ടെ എന്നുപ്രാർത്ഥിക്കുന്നു. ജീവിതത്തിലെ മറക്കാൻ പറ്റാത്ത നിമിഷങ്ങൾ.

എന്ന്,

സതി സുധാകരൻ പൊന്നുരുന്നി.✍

RELATED ARTICLES

1 COMMENT

  1. യാത്രാവിവരണം നന്നായിട്ടുണ്ട്..
    ഒപ്പം സഞ്ചരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com