Saturday, March 28, 2026
Homeഅമേരിക്കഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ നിർദ്ദേശങ്ങളുമായി യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ഇന്ത്യയെപ്പോലുള്ള ആഗോള ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് ഹബ്ബുകളെ ഈ നീക്കം കാര്യമായി ബാധിച്ചേക്കും.

വിദേശ കോൾ സെന്ററുകൾ വഴി സേവനം ലഭിക്കുന്നതിൽ അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന അതൃപ്തിയും, വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത ‘റോബോകാൾ’ തട്ടിപ്പുകളുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് എഫ്‌സി‌സി ചെയർമാൻ ബ്രണ്ടൻ കാർ വ്യക്തമാക്കി.

യുഎസ് കമ്പനികളുടെ കോൾ സെന്റർ പ്രവർത്തനങ്ങൾ തിരികെ അമേരിക്കയിലേക്ക് തന്നെ മാറ്റാൻ പ്രേരിപ്പിക്കുക.കോൾ സെന്റർ ജീവനക്കാർക്ക് ‘അമേരിക്കൻ സ്റ്റാൻഡേർഡ് ഇംഗ്ലീഷിൽ’ മികച്ച പ്രാവീണ്യം വേണമെന്ന് നിർബന്ധമാക്കും.

വിദേശ രാജ്യങ്ങളിലെ കോൾ സെന്ററുകൾ വഴി വ്യക്തിഗത വിവരങ്ങൾ ചോരാനുള്ള സാധ്യതയും സാമ്പത്തിക തട്ടിപ്പുകളും തടയുക എന്നതാണ് ലക്ഷ്യം.

നിലവിൽ 70 ശതമാനത്തോളം യുഎസ് കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്നുണ്ട്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ ഐടി അധിഷ്ഠിത സേവന മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com