Logo Below Image
Wednesday, June 18, 2025
Logo Below Image
Homeഅമേരിക്കശ്രീ കോവിൽ ദർശനം (62) കൈലാസം ശ്രീ ശക്തി ഗണപതി ക്ഷേത്രം ✍ അവതരണം: സൈമശങ്കർ...

ശ്രീ കോവിൽ ദർശനം (62) കൈലാസം ശ്രീ ശക്തി ഗണപതി ക്ഷേത്രം ✍ അവതരണം: സൈമശങ്കർ മൈസൂർ.

അവതരണം: സൈമശങ്കർ മൈസൂർ.

ഭക്തരെ… 🙏

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലെ തട്ടത്തുമലയിൽ മുളക്കലത്തുകാവിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കൈലാസം ശ്രീ ശക്തി ഗണപതി ക്ഷേത്രം (ഗണപതിപ്പാറ ക്ഷേത്രം). ശക്തി ഗണപതിയും ആയിരവില്ലിയും (കിരാതമൂർത്തി-ശൈവം) ആണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. ഈ ക്ഷേത്രത്തിൽ രണ്ടു മൂർത്തികളെയും തുല്യപ്രാധാന്യത്തോടെ ആരാധിക്കുന്നു.
അടുത്ത കാലത്തായി ക്ഷേത്ര പുനർ നിർമ്മാണം നടത്തി കൂടുതൽ മനോഹരവും ഭക്തിസാന്ദ്രമാവുമാക്കിയിട്ടുണ്ട്.

വിശ്വാസങ്ങളും ഐതിഹ്യങ്ങളും അധികമൊന്നും അറിയില്ലെങ്കിലും കണ്ടും കേട്ടുമറിഞ്ഞ് ധാരാളം സഞ്ചാരികളും ഭക്തരും എത്തിച്ചേരുന്ന പുണ്യ സ്ഥലമാണ് ഗണപതിപ്പാറ ക്ഷേത്രം എന്നറിയപ്പെടുന്ന കൈലാസം ശ്രീ ശക്തി ഗണപതി ക്ഷേത്രം. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പും മലകളുടെയും കുന്നുകളുടെയും കാഴ്ച മനസ്സിനെ തണുപ്പിക്കും. മനോഹരമായ ദൃശ്യഭംഗിയും വേറിട്ട യാത്രാ അനുഭവവുമാണ് കിളിമാനൂർ തട്ടത്തുമലയിലെ മുളക്കലത്തുകാവ് സമ്മാനിക്കുന്നത്. പ്രാദേശികമായി ഇവിടെ നിരവധി വിശ്വാസികളും സഞ്ചാരികളും എത്തിച്ചേരുന്നു. ഇവിടെനിന്ന് കിളിമാനൂർ ഗ്രാമത്തിൻറെയും , കൊല്ലം ജില്ലയുടെ തെക്കൻ പ്രദേശങ്ങളുടെയും മുഴുവൻ ദൃശ്യഭംഗി ആസ്വദിക്കാം.

ആണ്ടുതോറുമുള്ള ക്ഷേത്രത്തിലെ ഉത്രട്ടാതി തിരു മഹോത്സവം കുംഭമാസത്തിൽ 7 ദിവസങ്ങളിലായി ആഘോഷിക്കുന്നു. കൂടാതെ ശ്രീകൃഷ്ണ ജയന്തി, വിനായക ചതുർത്ഥി, ശിവരാത്രി, മണ്ഡലമാസം എന്നീ വിശേഷ ദിവസങ്ങൾ വളരെ വിപുലമായി ആഘോഷിക്കുന്നു.

അവതരണം: സൈമശങ്കർ മൈസൂർ.✍

RELATED ARTICLES

5 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ