Saturday, March 28, 2026
Homeഅമേരിക്കപെൺപാവക്കൂത്ത് (പാർട്ട് 1) ✍ജിഷ ദിലീപ് ഡൽഹി

പെൺപാവക്കൂത്ത് (പാർട്ട് 1) ✍ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

കാലമെത്ര കഴിഞ്ഞാലും നിഴലാട്ടങ്ങളുടെ കഥ പറയുന്ന പാവക്കൂത്ത് കലാരൂപത്തിന്റെ മാസ്മരികത അവസാനിക്കുന്നില്ല.

തോൽപ്പാവക്കൂത്തിന്റെ ചരിത്രത്തിലാദ്യ മായി ഇതാ ഒരു പെൺപാവക്കൂത്ത് പിറന്നിരിക്കുന്നു. അടുക്കളയിൽ നിന്നും കൂത്തുമാടങ്ങളിലേക്ക് സ്ത്രീകളുടെ മാറ്റത്തിന്റെ പുതുചരിത്രമായിരുന്നു പാലക്കാട്‌ പിറന്നത്.

കാവ് മൈതാനങ്ങളിലെ കൂത്ത്മാടങ്ങ ളിൽ മാത്രമൊതുങ്ങിയിരുന്ന ഈ കലാരൂപം ജനകീയമായത് നിരവധി പേരുടെ പരിശ്രമഫലമാണ്. മനുഷ്യൻ നിഴൽ കണ്ടുപിടിച്ചതത്രയും പഴക്കമുള്ള ലോകത്തിലെ ആദ്യത്തേതും പുരാതന വുമായ തോൽപ്പാവക്കൂത്ത് പുരുഷ മേധാവിത്വം അടക്കിവാണിരുന്ന കലാരൂപമായിരുന്നു.

ഏറെ മാറ്റങ്ങൾ വന്നിട്ടുള്ള ഈ കാലഘട്ടത്തിൽ സ്ത്രീകൾക്ക് എല്ലാ മേഖലയിലും പുരുഷന്മാരോടൊപ്പം തുല്യ അവകാശത്തോടെ നാടിനെ നയിക്കാൻ അധികാരമുണ്ടെന്നതിന് വഴികാട്ടിയായ ധീരവനിതകൾക്ക് ചരിത്രംസാക്ഷിയാണ്.
സ്ത്രീ സാന്നിധ്യത്തിൽ ശ്രദ്ധനേടിയിട്ടുള്ള ഒറ്റപ്പാലം കൂനത്തറയിലെ ഏഴ് പേരിൽ തുടങ്ങിയ പെൺപാവക്കൂത്ത് സംഘം ഇന്നത് വേദികളിൽ നിന്നും വേദികളി ലേക്ക് മുന്നേറുകയാണ്.

ഒരു പെൺകുഞ്ഞ് ജനിക്കുന്നതും അവളുടെ യൗവ്വനകാലം,കല്യാണം ഈ സമയങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളും അതിനെയൊക്കെ പരിഗണിച്ചുകൊ
ണ്ടുള്ള ഒരു ബോധവൽക്കരണനാടക മായിട്ടാണ് സ്ത്രീപക്ഷ പാവ നാടകം ഇവർ ഒരുക്കിയത്.

തുടക്കം അംഗീകാരം പോലെ എതിർപ്പും നേരിടേണ്ടിവന്നെങ്കിലും സ്ത്രീകൾക്ക് സമൂഹത്തിൽ ഒരു സ്ഥാനമുണ്ടാക്കുന്ന നിലയിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയോടെ മുന്നേറിയ ഈ പെൺ പാവക്കൂത്ത് സംഘങ്ങളിൽ ഇപ്പോൾ 15 അംഗങ്ങൾ പ്രവർത്തിച്ചുവരുന്നു. പ്രധാനമായും പാവനിർമ്മാണത്തിലാണ് കൂടുതൽ സ്ത്രീകളും ഈ രംഗത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നത്.

സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പുരാണങ്ങൾ, സമകാലീന വിഷയങ്ങൾ എന്നിവ കോർത്തിണക്കി അണിയിച്ചൊരുക്കിയ പെൺപാവക്കൂത്ത്
സാംസ്ക്കാരിക വളർച്ചക്ക് ഉത്തമമാകു ന്നതോടൊപ്പം സ്ത്രീ സമത്വത്തിന് ആക്കം കൂട്ടുമെന്നതുമാണ്. ഇതിന്റെ അണിയറയിലേയും അരങ്ങിലേയും പ്രവർത്തകർ ഏറെ സ്ത്രീകൾ തന്നെയായിരുന്നു.

മലബാറിലെ ദേവീക്ഷേത്രങ്ങളിൽ പൂരം ഉത്സവത്തിന്റെ ഭാഗമായി ആചാരനു ഷ്ഠാനമായി നടത്തിവരുന്ന ഒരു പ്രാചീന കലാരൂപമാണിത്.കാലങ്ങളായി സ്ത്രീ സാന്നിദ്ധ്യം, പുരുഷാധിപത്യമുള്ള തോൽപ്പാവക്കൂത്തിൽ നന്നേ കുറവായിരുന്നു.

ഭദ്രകാളി പ്രീതിക്കായി നടത്താറുള്ള കൂത്തുമാടത്തിൽ സ്ത്രീകൾ കാഴ്ച ക്കാരോ ആസ്വാദകരോ മാത്രമായി മാറുന്നസാഹചര്യമായിരുന്നു കൂടുതലും.
ചരിത്രത്തിൽ ആദ്യമായി സാംസ്കാരിക മുന്നേറ്റത്തിലൂടെ സ്ത്രീപക്ഷപാവനാടക ത്തിനാണ് ഈ പെൺപട രൂപം നൽകിയത്.

പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാ രൻ പത്മശ്രീ രാമചന്ദ്രപ്പുലവരുടെ മാർഗ്ഗനിർദേശം സ്വീകരിച്ചുകൊണ്ടാണ് ഈ സംഘം രൂപം കൊണ്ടത്. ഒരു കൊച്ചു കുട്ടിയുടെ ജന്മം മുതൽ യൗവന കാലഘട്ടമാണ് അവതരിപ്പിക്കുന്നത്. സ്ത്രീകൾ നേരിടുന്ന കുടുംബത്തിലെ പ്രശ്നങ്ങൾ സാമൂഹ്യനന്മകളെല്ലാം ചേർത്തുകൊണ്ട് ചിട്ടപ്പെടുത്തുന്ന പെൺപാവകൂത്ത് അരങ്ങുകളിൽ കയ്യടി നേടുന്നവയാണ്.

തുടരും..

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

7 COMMENTS

  1. നല്ലറിവ്…നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ…❤️❤️

  2. പെൺ പാവക്കൂത്ത് ഒരു മികച്ച കാൽവെപ്പ് തന്നെയാണ്..
    അലിയെ ജനകീയമാക്കിയവർക്ക് നന്ദി
    നല്ല അവതരണം കൊണ്ട് ജിഷയുടെ കഴിവ് ഒരിക്കൽ കൂടി പുറത്തു കൊണ്ടുവന്നു

    • ഏറെ സന്തോഷം സ്നേഹം സർ കുറിച്ച വാക്കുകൾക്ക് 🙏🌹

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com