Saturday, March 28, 2026
Homeഅമേരിക്കകുട്ടീസ് കോർണർ (തൊണ്ണൂറാം വാരം) അവതരണം: സൈമ ശങ്കർ, മൈസൂർ

കുട്ടീസ് കോർണർ (തൊണ്ണൂറാം വാരം) അവതരണം: സൈമ ശങ്കർ, മൈസൂർ

ഹായ് കുട്ടീസ്!!
ഈ ആഴ്ച നമുക്ക് A)ചിത്രശലഭത്തെ കുറിച്ചൊരു പഠനം. B)വാക്കിലെ പകരക്കാരൻ C)ഹോജ തമാശ, പിന്നെ കുറച്ചു D)പഴഞ്ചൊല്ല്കളും,
കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങളിൽ അവ വരച്ചു നോക്കിയോ?മനസ്സിന്റെ ഉല്ലാസത്തിനും, ഏകാഗ്രതയ്ക്കും ചിത്ര രചന ഏറെ പ്രയോജനം ചെയ്യും 😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) ചിത്ര ശലഭം (20)

മർക്കടശലഭം

നീല ശലഭങ്ങൾ എന്ന് കുടുംബത്തിൽ പെടുന്ന ഒരു ശലഭമാണ് മർക്കടശലഭം.Apefly എന്നാണ് ആംഗലത്തിലെ പേർ.

ലാർവയായിരിക്കുമ്പോൽ മാംസം ഭക്ഷിക്കുന്ന കേരളത്തിലെ ഏക പൂമ്പാറ്റയാണ് മർക്കടശലഭം (Spalgis epius). ലാർവകൾക്ക് കുരങ്ങിന്റെ രൂപമുള്ളതുകൊണ്ടാണ് മർക്കടശലഭം എന്ന പേര് ലഭിച്ചത്. വളരെ അപൂർവ്വമായ ശലഭമാണിത്.

ചിറകിന്റെ മദ്ധ്യഭാഗത്തായി ചതുരാകൃതിയിൽ ചെറിയ വെളുത്ത പൊട്ടുകളുണ്ടാവും. ഇതാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ചിറകിനടിവശം വെളുത്ത ചാരനിറമാണ്. ചിറകിൽ നേരിയ തവിട്ടുനിറത്തിലുള്ള വളഞ്ഞ വരകളും ഉണ്ടാവും.

മർക്കടശലഭം മുട്ടയിടുന്നത് മീലി മൂട്ട, ശല്ക്കപ്രാണി എന്നിവയുടെ ശരീരത്തിലാണ്. മുട്ടവിരിഞ്ഞ് പുറത്ത് വരുന്ന കുഞ്ഞുലാർവകൾ ഈ പ്രാണിയെ ഭക്ഷണമാക്കുന്നു. ദിവസങ്ങൾക്കൊണ്ട് ഏതാനും പ്രാണിയെ ഇവ ഭക്ഷിയ്ക്കും.

📗📗

👫B) വാക്യത്തിലെ പകരക്കാരൻ

കുട്ടീസ്……!😍 വാക്യത്തിലെ പകരക്കാരൻ ഈ ആഴ്ചയും അറിഞ്ഞോളൂ

മലയാളത്തിൽ ഒരു വാക്യം അല്ലെങ്കിൽ നീണ്ട ചില പദങ്ങളുടെ അർത്ഥം ഒരു പദം ഉപയോഗിച്ച് എളുപ്പത്തിൽ പകരക്കാരൻ ആകാൻ പറ്റും. പരീക്ഷകൾ, അധ്യാപകർ, കുട്ടികൾ, ജോലി തേടുന്നവർ..അങ്ങനെ ഒട്ടേറെ സാഹചര്യങ്ങളിൽ വളരെ പ്രയോജനം നൽകുന്ന നല്ലൊരു ശേഖരമാകുന്നു ഇത് എന്ന് മുൻപേ പറഞ്ഞിരുന്നല്ലോ. 😍

1) ആടും ആനയും പോലുള്ള വ്യത്യാസം –

അജഗജാന്തരം

2) ആദ്യമായി പെയ്യുന്ന മഴ –

പുതു മഴ

3) ആദ്യത്തെ പ്രസവം –

കന്നിപ്പേറ്

4) ആനയെ വീഴ്ത്തുന്ന കുഴി-

വാരിക്കുഴി

5) ആത്മജ്ഞാനം കിട്ടിയ ആൾ –

ഋഷി

6) ആദ്യമായി ചെയ്യുന്നത് –

ഇദംപ്രഥമം

7) ആദരവിനുള്ള വസ്ത്രം –

പൊന്നാട

8) ആർക്കും ജയിക്കാൻ കഴിയാത്തവൻ –

അജയ്യൻ

9) ആർക്കും തടയാൻ കഴിയാത്തവൻ –

അനിരുദ്ധൻ

10) ആഹാരമില്ലാത്തത്-

നിരാഹാരം

📗📗

👫C) ഹോജ( മുല്ല) നസ്രുദീന്റെ തമാശ (23)

അയക്കോലിലും മാവുണക്കാം

ഒരയൽക്കാരൻ നസ്രുദീന്റെ വീട്ടിൽ അയക്കോൽ വായ്പവാങ്ങാൻ ചെന്നു.
‘അയ്യോ, ഇപ്പോഴത്‌ ഒഴിവില്ലല്ലോ; ഞാനതിൽ ഗോതമ്പുമാവുണക്കാനിട്ടിരിക്കുകയാണ്‌.’
‘അതെങ്ങനെ മുല്ലാ, ചരടിന്മേൽ മാവുണക്കാൻ പറ്റുമോ?’
‘അതു വായ്പ കൊടുക്കാൻ ഒരാൾക്കിഷ്ടമില്ലെങ്കിൽ താൻ വിചാരിക്കും പോലെ അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല അത്‌!’

📗📗

👫 D) പഴഞ്ചൊല്ലുകളും വ്യാഖ്യാനവും (27)

1) വമ്പനോട് പഴുത് നല്ലൂ.

വമ്പന്മാരോട് പെരുമാറുന്നത് തക്കം പോലെയും സന്ദര്‍ഭാനുസൃതമായും വേണം .ഇല്ലെങ്കില്‍ അവരോളം ശക്തിയില്ലാത്ത നാം കുഴപ്പത്തിലാകും .

2) വല്ലഭനു പുല്ലുമായുധം

സമര്‍ത്ഥന്‍മാര്‍ക്ക് നിസ്സാര ഉപാധികളും വന്‍കാര്യ സാധ്യത്തിനുതകും.

3) വിരല്‍ കൊടുത്താല്‍ കൈ വിഴുങ്ങും

അല്പം സൗജന്യമനുവദിച്ചാല്‍ ആകെ ആക്രമിച്ചെടുക്കും.

4) വിളഞ്ഞ കണ്ടത്തിലേക്ക് വെള്ളം തിരിക്കണ്ട

അറിവുള്ളവരെ പറഞ്ഞു മനസ്സിലാക്കണ്ട

5) വീഴുന്ന ചുവരിന് ഒരു കൈ താങ്ങ്

ചുവരു വീഴുമ്പോള്‍ കൈ കൊണ്ട് താങ്ങുക സാധ്യമല്ല. ഘോരമായ ആപത്ത് വരുമ്പോള്‍ നിസ്സാര പ്രതിവിധി കൊണ്ട് തടുക്കാനാവില്ലെന്ന് സാരം

6) സൂചികൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കരുത്.

ആരംഭത്തില്‍ നിസ്സാരമായ പ്രതിവിധി കൊണ്ട് പരിഹരിക്കപ്പെടാവുന്ന ദോഷങ്ങള്‍ പിന്നീട് വന്‍ ശ്രമം നടത്തിയാലും പരിഹരിക്കപ്പെടുകയില്ല .അത്തരം സ്ഥിതി വരുത്തി വയ്ക്കരുത് .

7) ഉള്ളം കൈയ്യില്‍ നിന്ന് രോമം പറിക്കാമോ ?

അസാധ്യവും വ്യര്‍ത്ഥവുമായ കാര്യം .

8) ഒന്നു ചീയുന്നത് മറ്റൊന്നിന് വളം

ഒരു വസ്തുവിനുണ്ടാകുന്ന ദോഷം മറ്റൊന്നിന് ഗുണമായിത്തീരും .

9) ഒരു നാഴിക വഴി ഒച്ചിന് ഒമ്പതുകാതം

നിസ്സാരന്മാര്‍ക്കു ലഘു കാര്യങ്ങളും ദുഷ്ക്കരമായി തോന്നാം.

10) കുറിക്കു വച്ചാൽ മതിൽക്കെങ്കിലും കൊള്ളണം

മതിലിന്റെ മീതെ വച്ച കുറിയിൽ കൊണ്ടില്ലെങ്കിൽ, മതിലിൽ എങ്കിലും കൊള്ളണം (കുറി=ലക്‌ഷ്യം). ചെറിയ ഫലമെങ്കിലും പ്രവൃത്തിക്ക് ഉണ്ടാവണം.

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (74)

അവതരണം:
സൈമ ശങ്കർ മൈസൂർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com