ഹായ് കുട്ടീസ്!!
ഈ ആഴ്ച നമുക്ക് A)ചിത്രശലഭത്തെ കുറിച്ചൊരു പഠനം. B)വാക്കിലെ പകരക്കാരൻ C)ഹോജ തമാശ, പിന്നെ കുറച്ചു D)പഴഞ്ചൊല്ല്കളും,
കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങളിൽ അവ വരച്ചു നോക്കിയോ?മനസ്സിന്റെ ഉല്ലാസത്തിനും, ഏകാഗ്രതയ്ക്കും ചിത്ര രചന ഏറെ പ്രയോജനം ചെയ്യും 😍
എന്ന് സ്വന്തം
ശങ്കരിയാന്റി.
👫A) ചിത്ര ശലഭം (12)

പനംകുള്ളൻ
തുള്ളൻ ചിത്രശലഭക്കുടുംബത്തിലെ സ്കിപ്പർ ഇനത്തിൽ പെട്ട ഒരു അപൂർവ്വ ശലഭമാണ് കുഞ്ഞിക്കുറുമ്പൻ അഥവാ പനംകുള്ളൻ (Small Palm Bob). ശാസ്ത്രനാമം: Suastus
ആൺ ശലഭം മുകൾഭാഗം അടയാളങ്ങളൊന്നുമില്ലാതെ ഇരുണ്ട തവിട്ട് നിറമാണ്. മുൻചിറകിൽ തവിട്ടുനിറത്തിലുള്ള സിലിയയുണ്ട്. അടിവശത്ത് മുൻചിറക് ഇളം ബ്രൗൺ. വിരളമായി മിനുസമാർന്ന തവിട്ടുനിറത്തിലുള്ള ചെതുമ്പലുകൾ, പുറം അരികിൽ കട്ടിയുള്ളത്, സെല്ലിന്റെ അവസാനത്തിൽ ഒരു ചെറിയ കറുത്ത പുള്ളി. ആന്റിന കറുപ്പ്. തലയും ശരീരവും മുകളിൽ കറുത്ത തവിട്ട്, അടിവശം ചാരനിറം. കാലുകൾ മുകളിൽ തവിട്ട്, ചുവടെ ചാരനിറം. പെൺശലഭവും ആണശലഭത്തേപ്പോലെ തന്നെയാണ്, പക്ഷേ, താരതമ്യേന നീളമുള്ള മുൻചിറകുണ്ട്. അടിവശത്ത് ഇന്റേനോ-മീഡിയൻ ഇന്റർസ്‌പെയ്‌സിന്റെ മധ്യത്തിൽ വെളുത്ത അടയാളം വലുതാണ്. പിൻചിറകിന്റെ ചാരനിറത്തിലുള്ള ഭാഗം ഇളംനിറമാണ്.
📗📗
👫B) വാക്യത്തിലെ പകരക്കാരൻ
കുട്ടീസ്……!😍 വാക്യത്തിലെ പകരക്കാരൻ ഈ ആഴ്ചയും അറിഞ്ഞോളൂ
മലയാളത്തിൽ ഒരു വാക്യം അല്ലെങ്കിൽ നീണ്ട ചില പദങ്ങളുടെ അർത്ഥം ഒരു പദം ഉപയോഗിച്ച് എളുപ്പത്തിൽ പകരക്കാരൻ ആകാൻ പറ്റും. പരീക്ഷകൾ, അധ്യാപകർ, കുട്ടികൾ, ജോലി തേടുന്നവർ..അങ്ങനെ ഒട്ടേറെ സാഹചര്യങ്ങളിൽ വളരെ പ്രയോജനം നൽകുന്ന നല്ലൊരു ശേഖരമാകുന്നു ഇത് എന്ന് മുൻപേ പറഞ്ഞിരുന്നു.
1) ശരീരത്തെ സംബന്ധിച്ചത് –
ശാരീരികം
2) തേജസിനെ പറ്റിയുള്ളത് –
തൈജസം
3) സമ്പത്തിനെ പറ്റിയുള്ളത് –
സാമ്പത്തികം
4). കൃഷിയെ സംബന്ധിച്ചത് –
കാർഷികം
5). ബുദ്ധിയെ പറ്റിയുള്ളത് –
ബൗദ്ധികം
6). ഉദ്യോഗത്തെ പറ്റിയുള്ളത് –
ഔദ്യോഗികം.
7). പരലോകത്തെ പറ്റിയുള്ളത് –
പാരത്രികം
8. പ്രദേശത്തെ പറ്റിയുള്ളത് –
പ്രാദേശികം
9. വിനയത്തോടു കൂടിയവൻ –
നിർമദൻ
10. ചേഷ്ടയറ്റവൻ –
നിശ്ചേഷ്ടൻ
📗📗
👫C) ഹോജ( മുല്ല) നസ്രുദീന്റെ തമാശ (15)
പ്രയോഗം
നസ്രുദീൻ തന്റെ വീടിനു ചുറ്റും അപ്പക്കഷണങ്ങൾ വിതറുകയായിരുന്നു.
‘താനെന്തായീ ചെയ്യുന്നത്?’ ആരോ ചോദിച്ചു.
‘കടുവകൾ അടുക്കാതിരിക്കാനുള്ള വഴിയാണ്.’
‘അതിന് ഈ ഭാഗത്തൊന്നും കടുവയില്ലല്ലോ.’
‘കണ്ടോ, എന്റെ പ്രയോഗം ഫലിച്ചില്ലേ!’
📗📗
👫 D) പഴഞ്ചൊല്ലുകളും വ്യാഖ്യാനവും (19)
.
1) മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല.
മീനത്തിൽ മഴ പെയ്താൽ സർവ്വനാശം.
2) മുറ്റത്തെ മുല്ലക്ക് മണമില്ല
അടുത്തുള്ള ആളുകളുടെ അല്ലെങ്കിൽ കൈയ്യിലുള്ള നാധനങ്ങളുടെ മൂല്യം തിരിച്ചറിയുവാൻ സാധിക്കുന്നില്ല
3) മുളയിലറിയാം വിള.
നന്നേ ചെറുപ്രായത്തിൽ പ്രകടിപ്പിക്കുന്ന സ്വഭാവഗുണങ്ങളിൽ നിന്നുതന്നെ വലുതാവുമ്പോൾ ഉണ്ടാവാൻ പോകുന്ന അവസ്ഥയക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും.
4) മേപ്പുരയുള്ളവനല്ലേ തീപ്പൊരി പേടിയുള്ളൂ
സ്വന്തമായി വീടുള്ളവന് ആ വീടിന്റെ മേൽകൂരയിൽ തീ പൊരി എങ്ങാനം വീണ് വീടിന് തീ പിടിച്ചാലോ എന്ന ഭയം ഉണ്ടാകും. അത് പോലെ ധാരാളം പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈവശം ഉള്ള ആൾ അതിന്റെ സുരക്ഷിതത്തേക്കുറിച്ച് എപ്പോഴും ആകുലനായിരിക്കും.
5) വന്ന വഴി മറക്കരുത്.
ഐശ്വര്യം ഉണ്ടാവുമ്പോൾ പഴയ കാലത്തെക്കുറിച്ച് ഓർമ്മയുണ്ടായിരിക്കണം.
6) വല്ലഭന് പുല്ലും ആയുധം
കഴിവും പ്രാഗത്ഭ്യവുമാണു പ്രധാനം, ഉപകരണമല്ല. വിരുതുള്ളവൻ ഏത് നിസ്സാരമായ ആയുധം കൊണ്ട് പോലും ലക്ഷ്യം നിറവേറ്റാൻ സാധിയ്ക്കും. എന്നാൽ കഴിവില്ലാത്തവന് എത്ര മികച്ച ആയുധം ലഭിച്ചാലും ഒരു കാര്യവുമില്ല.
7) വാദി പ്രതിയായി
സഹായിക്കാൻ വന്നയാളെ പിടിച്ചു കുറ്റവാളിയാക്കി
8) വിദ്യാധനം സർവ്വധനാൽ പ്രധാനം
സകലമാന ധനങ്ങളിലും വച്ച് ഏറ്റവും മഹത്തരമേറിയത് അറിവ് ആകുന്നു
9) വിനാശകാലേ വിപരീത ബുദ്ധി
സമയം മോശമായിരിക്കുമ്പോൾ നമ്മൾ ആലോചിച്ചിട്ട് ചെയ്തതാണെങ്കിലും മോശമായിട്ട് ഭവിക്കുക
10) വെട്ടൊന്ന് മുറി രണ്ട്
ആരെയും കൂസാത്ത പ്രകൃതം
📗📗
👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (66)





👍
നല്ല അറിവുകൾ
Interesting Article 🤩
നല്ല അവതരണം 🌹