അഗ്നി 5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു . 5000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈൽ ഒഡീഷയിലെ ചന്ദിപ്പുരിലെ സംയോജിത പരീക്ഷണ റേഞ്ചിൽ നിന്നാണു വിജയകരമായി പരീക്ഷിച്ചത്.

ആണവായുധം വഹിക്കാൻ ശേഷിയുള്ള അഗ്നി 5 മിസൈൽ മുൻപും വിജയകരമായി പരീക്ഷിച്ചിരുന്നു. ചൈന മുഴുവൻ ലക്ഷ്യമിടാൻ മിസൈലിനാവും. യൂറോപ്പിൽ റഷ്യയിലെ മോസ്കോയും ആഫ്രിക്കയിൽ കെനിയയിലെ നയ്റോബിയും വരെ ഇതിന്റെ പരിധിയിൽ വരും.




