ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് അടിപൊളി രുചിയിലുള്ള ഒരു ബീഫ് കട്ലറ്റ് ആണ്. ഇന്ന് ബേക്കറികളിൽ നിന്നും വാങ്ങി കഴിക്കുന്ന കട്ലെറ്റിൽ കിഴങ്ങിനാണ് റോൾ. എന്നാൽ എന്റെ അമ്മ എനിക്ക് പഠിപ്പിച്ചുതന്ന ഈ കട്ലറ്റിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. അത് എന്താണെന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം.
എല്ലാവരും ഉണ്ടാക്കി അഭിപ്രായം പറയുമല്ലോ. എന്നാ പിന്നെ ഇത് തയ്യാർ ആക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യം ഉള്ള ചേരുവകൾ
🌿🍚🥥🌶️🧅🫚🧄🫑🫛🥕🫗🫙
▶️നല്ല ബീഫ് – അര kg
◀️ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒന്നര ടീസ്പൂൺ
◀️വെളുത്തുള്ളി -10 അല്ലി
▶️ചുവന്നുള്ളി -15 എണ്ണം
◀️കറിവേപ്പില -2 തണ്ട്
▶️ഉപ്പ് – പാകത്തിന്
◀️വെളിച്ചെണ്ണ – ആവശ്യമുള്ളത്
▶️മുട്ട -3 എണ്ണം
◀️കിഴങ്ങ് -2 എണ്ണം
▶️പട്ട -2 കഷ്ണം
◀️ഗ്രാമ്പൂ – 4 എണ്ണം
▶️ഏലയ്ക്ക – 4 എണ്ണം
◀️തക്കോലം -1 എണ്ണം
▶️പെരുംജീരകം -1ടീസ്പൂൺ
◀️പച്ചമുളക് – 5 എണ്ണം
▶️ബ്രഡ് പൊടി (റെസ്ക്ക് പൊടി) -1കപ്പ്
ഉണ്ടാക്കുന്ന വിധം:

🟣 ആദ്യമായി ബീഫ് കഴുകി കഷ്ണങ്ങൾ ആക്കി ഒരു കുക്കറിൽ ഇട്ട് കൊടുക്കുക. ഇതിലേക്ക് പൊടിച്ചു വെച്ച മസാലയിൽനിന്ന് ഒരു ടീസ്പൂൺ, മഞ്ഞൾ പൊടി കാൽ ടീസ്പൂൺ, രണ്ട് എലയ്ക്ക, ഉപ്പ് ഇത്രയും ഇട്ട് അര ഗ്ലാസ്സ് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി വേവിക്കുക.
🟡 വെന്ത ബീഫ് ആവി പോയതിനു ശേഷം കുക്കറിൽനിന്നും എടുത്ത് മിക്സിയിൽ പൊടിച്ച് മാറ്റി വെക്കുക. രണ്ട് കിഴങ്ങ് കുക്കറിൽ പുഴുങ്ങി തൊലി കളഞ്ഞു കൈ കൊണ്ട് കുഴഞ്ഞുപോകാതെ പൊടിച്ചെടുത്ത് അതും മാറ്റി വെയ്ക്കുക.
🟢 ഇനി പച്ചമുളക് , ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ചുവന്നുള്ളി ഇത്രയും പൊടിയായി അരിഞ്ഞതു ഒരു ചീനച്ചട്ടിയിൽ വഴറ്റുക. അതിന് ആവശ്യമുള്ള അല്പം ഉപ്പ് കൂടി ചേർത്ത് വഴറ്റുക. ഇതിലേക്ക് നേരത്തെ പൊടിച്ചുവെച്ച ബീഫ് ചേർത്ത് നന്നായി വഴറ്റുക. നന്നായി ചുവന്നു വരുമ്പോൾ വാങ്ങി ആറിയത്തിനു ശേഷം പൊടിച്ചുവെച്ച കിഴങ്ങു ചേർത്ത് ഇളക്കി ബോൾസ് ആക്കി ഇഷ്ട്ടമുള്ള ഷെയ്പ്പിൽ ആക്കി വെയ്ക്കുക.
🟤 ഒരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ചുഒരു സ്പൂൺ ഉപയോഗിച്ച് നന്നായി അടിച്ച് മാറ്റി വെയ്ക്കുക. വേറൊരു പരന്ന പാത്രത്തിൽ ബ്രഡ് ക്രമ്സ് എടുത്തു വെയ്ക്കുക. ഇനിനേരത്തെ ഉണ്ടാക്കി മാറ്റിവെച്ച കട്ലറ്റ് ഓരോന്നായി എടുത്തു മുട്ടയിൽ മുക്കിയതിനു ശേഷം പിന്നീട് ബ്രഡ് ക്രമ്സിലും മുക്കി ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ നന്നായി ചൂടായതിനു ശേഷം തിരിച്ചും മറിച്ചും ഇട്ട് വറുത്ത് കോരുക.(ഒരു പാട് നേരം ഇട്ട് മൂപ്പിക്കാൻ നിൽക്കരുത്. കാരണം ഇതെല്ലാം നേരത്തെ വേവിച്ചതുകൊണ്ട് പെട്ടന്ന് തന്നെ മൂത്തുകിട്ടും.) അസാധ്യമായ രുചിയിലുള്ള ബീഫ് കട്ലറ്റ് തയ്യാർ. അടുത്ത റെസിപ്പിയുമായി അടുത്തയാഴ്ച്ച കാണാം.
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)




❤️❤️
സൂപ്പർ
Super 👍❤️