Friday, April 3, 2026
Homeഅമേരിക്കഅതിർവരമ്പുകൾ (കവിത) ✍ രത്ന രാജു

അതിർവരമ്പുകൾ (കവിത) ✍ രത്ന രാജു

കാലമുണ്ടായൊരു കാലംമുതൽ
മർത്യൻ
മാനവകുലത്തിന്
അതിരുതീർത്തിരുന്നു..
വിലക്കപ്പെട്ട കനി ഭക്ഷിച്ച
നാൾമുതൽ..
അതിർവരുമ്പുകൾക്ക് തുടക്കമായി..!

അന്നു
സീതയ്ക്ക,തിർവരച്ചല്ലോലക്ഷ്മണൻ
അതിർകടന്നത് വിപത്തിലേക്കല്ലയോ.?
അഗാധഗർത്തത്തിൽ വീണു
പിടയുന്നോർ
അതിർവരമ്പുകൾ
തകർത്തവരല്ലയോ..!

ജാതിക്കുംമതത്തിനും അതിരുകെട്ടി
മാനവൻ
വിദ്വേഷംവിളമ്പിയെങ്ങുംസ്പർദ്ധമൂ
ത്തചൂഷിതർ.
അടിയാനും കുടിയാനും ആദികാലം
മുതൽ
അതിർവരമ്പിനുള്ളിൽ
തളയ്‌ക്കപ്പെട്ടവർ..!

തൊട്ടുകൂടായ്മയും
തീണ്ടിക്കൂടായ്മയും
കൊടികുത്തിവാണ ഇടങ്ങളിലെല്ലാമേ..
വിജയത്തിൻ കൊടിക്കൂറ
നാട്ടുവാനായില്ല,
പാറിപ്പറന്നില്ല വർണ്ണക്കൊടികളും..!

വീടിന്റെചിട്ടയിൽ തീർത്തോരതിരുകൾ
പ്രണയത്തിൻ പേരിൽ
പൊളിച്ചുനീക്കി..
അജ്ഞാതമായൊരു
ലോകത്തേക്കല്ലയോ
കൂടു തുറന്നിട്ട പക്ഷിയെപോലവർ..!

വേണം നമുക്കു ചിലതരം അതിരുകൾ
നന്മയും തിന്മയും
വേർതിരിച്ചറിയുവാൻ
നല്ല പാതയിലൂടെ മുന്നോട്ടു
പോകുവാൻ
തകർക്കണം ദുഷ്ചിന്ത
തന്നുടെവേലികൾ..!

രത്ന രാജു✍

RELATED ARTICLES

2 COMMENTS

  1. നന്മയും തിന്മയും തിരിച്ചറിയാവുന്ന ഒരു തലമുറയാണ് ആവശ്യം

Leave a Reply to Saima sankar Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com