Thursday, March 12, 2026
Homeകഥ/കവിതപ്രയാണം (കവിത) ✍ മാഗ്ളിൻ ജാക്സൻ

പ്രയാണം (കവിത) ✍ മാഗ്ളിൻ ജാക്സൻ

നിശബ്ദമായൊഴുകുന്ന കാലപ്രവാഹം-
മർത്യന്റെ കർമ്മത്തിൻ സാക്ഷിപത്രം.

മുന്നിലായ് നീളുന്ന പാതകൾ തോറും
അനവരതം പാദങ്ങൾ ചലിപ്പിക്കണം.

​തളരാതെ മുന്നേറും വീര്യത്തിൻ താളം
തകർക്കില്ല സ്വപ്നത്തെ
ഒരുകാലത്തും.

കനൽ വീണ വഴികളിൽ പതറാതെ
ദൃഢമായ്
കരുത്തോടെ ലക്ഷ്യങ്ങൾ
പുൽകിടേണം.

​മനസ്സിന്റെ കോണിലായ് പൂത്തൊരീ
മോഹം
മധുരമായ് എന്നും
തളിർത്തുനിൽക്കാം.

വിധിയെന്ന വാക്കിനെ
പിന്നിലാക്കിക്കൊണ്ട്
വിജയത്തിൻ കേതുക്കൾ നാട്ടിടേണം.

​ഇരുളുള്ള രാവുകൾ മായുന്ന നേരം
പുലർകാല സൂര്യൻ ഉദിക്കുമല്ലോ.

പൊരുതുന്ന ഹൃദയം ജയിക്കും
നിശ്ചയം
പുതുചരിത്രത്തിൻ താളുകൾ
തീർത്തിടേണം.

മാഗ്ളിൻ ജാക്സൻ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com