പാവലിന്റെ പൂപറിച്ചു പൂക്കളത്തിൽ
മഞ്ഞയിട്ടു.
പാതിയിട്ടു തീർന്നതില്ല-യമ്മവന്നൂ
തല്ലുതന്നു.
മഞ്ഞപ്പൂക്കൾ വേണമെങ്കിൽ
കാർത്തികയും മുക്കൂറ്റിയും
ചെമ്പകവും
എത്ര വേണേൽ പറിച്ചോളൂ,
മത്ത വേണ്ട വെള്ളരി വേണ്ട
കുമ്പളവും
ഓണം വരുമോണം പോകും
ചന്തേലെന്ത് കൊണ്ടുപോകും
പൂക്കളൊക്കെ പറിച്ചെന്നാൽ
കായ്കനികളുണ്ടാവുമോ
പൂവും വേണം കായും വേണം
പൂക്കളങ്ങളൊക്കെയും വേണം.
അത്തം മുതൽ തിരുവോണം വരെ
പൂക്കളങ്ങൾ തീർക്കേണം.




ഓണം ചിന്തകൾ നന്നായി എഴുതി