Wednesday, April 1, 2026
Homeകഥ/കവിതഅമാന്തം (കവിത) ✍ രാജു കാഞ്ഞിരങ്ങാട്

അമാന്തം (കവിത) ✍ രാജു കാഞ്ഞിരങ്ങാട്

രാജു കാഞ്ഞിരങ്ങാട്

കഷ്ടം! കഷ്ടമെന്നെല്ലാതെന്തു –
ചൊല്ലേണ്ടുകാലമേ !
കാല്യമായ് തീരേണ്ട ബാല്യം
ഇരുളായുറഞ്ഞു പോകയോ !
പാലൂട്ടും കരത്തിൽ കടിക്കും –
പാമ്പാകയോ !

പത്തു മാസം നൊന്തു പ്രസവിച്ച്
പിച്ചവെച്ച് നടത്തിച്ച്
“തലയിൽ വെച്ചാൽ പേനരിക്കും
തറയിൽ വെച്ചാൽ ഉറുമ്പരിക്കും”-
യെന്നൊരുത്കണ്ഠയാൽ വളർ-
ത്തിയോൻ
പ്രാണനെ പുല്ലുപോൽ തള്ളി
ജീവനെ പന്താടി നടക്കുന്നു

ലഹരിയും ലഹളയും പഥ്യം
ചോര കൊണ്ടു ചിത്രരചന
കാടുപോലും നാണിച്ചു പോംവിധം
കരളിൽ കാടു നട്ടുവളർത്തുന്ന –
തെങ്ങിനെ!

തുടരരുത്,യിനിയുമിത്
തുടുവെള്ളാമ്പൽപ്പൂക്കൾ നശിക്ക-
രുത്
ജീവൻ്റെ ജീവനാം പൊൻമക്കളെ
കാത്തുരക്ഷിക്കവേണം
അരുത്; ഇനിയും അമാന്തം

രാജു കാഞ്ഞിരങ്ങാട്✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com