Wednesday, April 1, 2026
Homeകേരളംയുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല: മന്ത്രി...

യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല: മന്ത്രി സജി ചെറിയാന്‍

യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പരാതികള്‍ ആവര്‍ത്തിക്കുന്നത് ഗൗരവതരമാണ്. സിനിമാ രംഗത്തെ മികവ് പരിഗണിച്ചാണ് രഞ്ജിത്തിനെ അക്കാദമി ചെയര്‍മാനാക്കിയതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

രഞ്ജിത്തിന്റേത് മ്ലേച്ഛമായ നടപടിയാണെന്നും അദ്ദേഹം തെറ്റ് ചെയ്തുവെങ്കില്‍ അത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സിനിമാ നയം കേരളത്തില്‍ കൊണ്ടുവരികയും മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തു.

സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ കൂടി ഭാഗമാണ് ഈ സിനിമാ നയം. പരാതി വന്നതിന് ശേഷം രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുപോയി. മെറിറ്റ് മാത്രം കണക്കിലെടുത്ത് കൊണ്ടാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് ആ സ്ഥാനം നല്‍കിയിരുന്നതെന്നും സജി ചെറിയാന്‍ വിശദീകരിച്ചു.

രഞ്ജിത്തിനെതിരെ സമാന പരാതികള്‍ ആവര്‍ത്തിക്കുന്നു എന്നത് ഗൗരവത്തോടെ പരിഗണിക്കുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു. ഈ സംഭവത്തെ രഞ്ജിത്തിനെതിരായി വന്ന വ്യക്തിപരമായ പരാതിയായി മാത്രം കണ്ടാല്‍ മതിയെന്നും അതിനെ അദ്ദേഹം പ്രവര്‍ത്തിച്ചുവന്ന സ്ഥാപനത്തിന്റെ ചുമലിലേക്ക് വയ്‌ക്കേണ്ട കാര്യമില്ലെന്നും മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം രഞ്ജിത്ത് ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങളില്‍ വിവാദമുണ്ടായെന്ന് തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ സുധീര്‍ കരമന പറഞ്ഞു. പരാതിയില്‍ അന്വേഷണം നടക്കട്ടെയെന്നും സര്‍ക്കാര്‍ എക്കാലത്തും സ്ത്രീകള്‍ക്കൊപ്പമെന്നും സുധീര്‍ കരമന പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com