Friday, April 3, 2026
Homeകേരളംമ്യാൻമർ സൈബർ തട്ടിപ്പ് സംഘത്തിലേക്ക് റിക്രൂട്ടിങ്: മുംബൈയില്‍ മലയാളി സിബിഐ പിടിയിൽ

മ്യാൻമർ സൈബർ തട്ടിപ്പ് സംഘത്തിലേക്ക് റിക്രൂട്ടിങ്: മുംബൈയില്‍ മലയാളി സിബിഐ പിടിയിൽ

മ്യാൻമറിലെ സൈബർ കുറ്റകൃത്യ സംഘത്തിലേക്കു കേരളത്തിൽ നിന്നുൾപ്പെടെയുള്ളവരെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ മുംബൈ മലയാളി സുനിൽ നെല്ലത്തു രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു.

ഐടി മേഖലയിലും ഡേറ്റ സെന്റർ, കോൾ സെന്റർ എന്നിവിടങ്ങളിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു റിക്രൂട്മെന്റ്. തായ്‌ലൻഡിലെ ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്തും ഇയാൾ തട്ടിപ്പു നടത്തുന്നതായി സിബിഐ അധികൃതർ പറഞ്ഞു. മുംബൈയിൽ വിമാനം ഇറങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്. ഇയാളുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

റിക്രൂട്ട് ചെയ്യുന്നവരെ ആദ്യം ഡൽഹി വഴി ബാങ്കോക്കിൽ എത്തിക്കും. വീസ ഓൺ അറൈവൽ വാഗ്ദാനം നൽകി കൊണ്ടുപോകുന്ന ഉദ്യോഗാർഥികളെ ബാങ്കോക്കിൽ നിന്ന് റോഡ് മാർഗമോ, ഫെറിയിലോ മ്യാൻമറിൽ എത്തിച്ച് അവിടെ രാജ്യാന്തര സൈബർ തട്ടിപ്പു സംഘത്തിനു കൈമാറുകയാണു ചെയ്തിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com