Friday, April 3, 2026
Homeകേരളംചെലവ് നിരീക്ഷണം : പരിശീലന പരിപാടി സംഘടിപ്പിച്ചു

ചെലവ് നിരീക്ഷണം : പരിശീലന പരിപാടി സംഘടിപ്പിച്ചു

നിയമസഭ തിരഞ്ഞെടുപ്പിന്റെ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ല തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസര്‍ ആയ ഫിനാന്‍സ് ഓഫീസര്‍ കെ ജി ബിനു നേതൃത്വം നല്‍കി.

സ്ഥാനാര്‍ഥികളുടെ ദൈനംദിന ചെലവ് രജിസ്റ്റര്‍ പരിപാലിക്കേണ്ടതിന്റെ ആവശ്യകത, എഴുതേണ്ട വിധം എന്നിവ സ്റ്റേറ്റ് മാസ്റ്റര്‍ ട്രെയിനറായ രജീഷ് നാഥ് വിശദീകരിച്ചു. സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് ചെലവ് ഒബ്സര്‍വര്‍ എം മോഹന്‍ ബാബുവിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 28, ഏപ്രില്‍ ഒന്ന്, ആറ് തീയതികളില്‍ സ്ഥാനാര്‍ഥിമാരുടെയും ഏജന്റുമാരുടെയും യോഗം രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ദൈനംദിന ചെലവ് രജിസ്റ്ററും അനുബന്ധ രേഖയും സഹിതം സ്ഥാനാര്‍ഥികള്‍ ഹാജരാകണം. ഓരോ നിയമസഭ മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍, അക്കൗണ്ടിംഗ് ടീം അംഗങ്ങള്‍ എന്നിവര്‍ തയ്യാറാക്കുന്ന ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്ററുമായി സ്ഥാനാര്‍ഥികളുടെ രജിസ്റ്റര്‍ ഒത്തു നോക്കുകയും പോരായ്മ നിര്‍ദിഷ്ട സമയ പരിധിക്കുള്ളില്‍ പരിഹരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com