Friday, April 3, 2026
Homeകേരളംമലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡറായി എത്തും : മന്ത്രി കെ ബി...

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡറായി എത്തും : മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസിയിൽ നിരവധി പദ്ധതികളാണ് നടക്കുന്നത്. പ്രതിദിന വരുമാനം 13.01 കോടി രൂപ എന്ന റെക്കോർഡ് നേട്ടത്തിൽ എത്തിയതിന് പിന്നാലെ മറ്റൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മന്ത്രി.

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡറായി എത്തുമെന്നാണ് ​ഗണേഷ് കുമാർ അറിയിച്ചിരിക്കുന്നത്. പ്രതിഫലം വാങ്ങാതെയാണ് താരം ഈ ദൗത്യം ഏറ്റെടുക്കുന്നതെന്നും മന്ത്രി ഉറപ്പുനൽകി. ഇതോടെ ലാലേട്ടനെ ഉൾപ്പെടുത്തി കെഎസ്ആർടിസിയുടെ വൻകിട പരസ്യപ്രചാരണങ്ങൾ നടത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നത്

കെഎസ്ആർടിസിയുടെ റീബ്രാൻഡിങ്ങിന്റെ ഭാഗമായി 2025-ൽ സംഘടിപ്പിച്ച പരിപാടിയിൽ മോഹൻലാൽ പങ്കെടുത്തിരുന്നു. ഓർമകളിലേക്കുള്ള യാത്രകൾക്കായി സജ്ജമാക്കിയ ‘ഓർമ എക്‌സ്പ്രസ്’ എന്ന ബസിൽ അദ്ദേഹം യാത്ര ചെയ്യുകയും കേരളത്തിലെ ഗതാഗത സംവിധാനത്തിലുണ്ടായ മാറ്റങ്ങളെയും മന്ത്രി ഗണേഷ് കുമാറിനെയും പ്രശംസിക്കുകയും ചെയ്തു.

പുതിയ ബസുകൾ എത്തിയതിന് പിന്നാലെ കെഎസ്ആർടിസി സംഘടിപ്പിച്ച ട്രാൻസ്‌പോ 2025-ലും നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. മോഹൻലാലിനെ കൂടാതെ, സംവിധായകൻ പ്രിയദർശൻ നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു, നടൻ നന്ദു, ഹരി പത്തനാപുരം എന്നിവരും ഓർമ എക്‌സ്പ്രസിൽ ഗതാഗതമന്ത്രി ഗണേഷ് കുമാറിനോടൊപ്പം അന്ന് സഞ്ചരിച്ചിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com