ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ (AILU)പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ AILU പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിഡന്റും, കേരള ബാർ കൗൺസിൽ അംഗവും ആയിരുന്ന അഡ്വ. ചെറിയാൻ ഗീവർഗ്ഗീസിൻ്റെ നാലാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് ,അനുസ്മരണ സമ്മേളനവും നിയമപ0ന ക്ലാസും സംഘടിപ്പിച്ചു.
അഡ്വ: നിഷാദ് തങ്കപ്പൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം അഡ്വ: ആര്‍സനൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് നടന്ന നിയമപഠന ക്ലാസിൽ അഡ്വ: പ്രിയദർശൻ തമ്പി ക്ലാസ് നയിച്ചു.
അഡ്വ: എന്‍ സി പ്രെനി സ്വാഗതവും , അഡ്വ: സിറിൾ റ്റി ഈപ്പൻ നന്ദിയും പ്രകാശിപ്പിച്ച ചടങ്ങിൽ അഡ്വ: എസ് മനോജ്, അഡ്വ.പ്രകാശ്, അഡ്വ: ആശാ ചെറിയാൻ, അഡ്വ: ബി കെ ബിജു ,അഡ്വ. ബിജോയി വർഗ്ഗീസ് കോശി എന്നിവർ സംസാരിച്ചു .



