Friday, April 3, 2026
Homeഇന്ത്യപ്രധാനമന്ത്രി ഇന്ന് കേരളത്തിലെ 4 ലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കുന്നു.

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെ 4 ലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെ നാലുലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കുന്നു. വൈകിട്ട് 4.30നാണ് പരിപാടി. നരേന്ദ്രമോദി ആപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി നല്‍കും.

യുവാക്കള്‍, വനിതകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗവിഭാഗത്തില്‍ നിന്നുള്ളവര്‍, കര്‍ഷകര്‍, വിദ്യാർഥികൾ എന്നിവരാണ് പ്രധാനമന്ത്രിയുമായി സംവദിക്കുന്നത്. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ശ്രീപദ്മനാഭന്‍ പരിഭാഷകനായി ഡല്‍ഹിയില്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. വികസിത കേരളത്തിനായുള്ള ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണിതെന്നും എല്ലാവരും പരിപാടിയില്‍ പങ്കുചേരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസമെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ നാലിന് തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലും വീണ്ടും പ്രചാരണത്തിനെത്തുന്നു. ഇതിനിടെയാണ് നവമാധ്യമ മേഖലയിലെ പുതിയ തരംഗമായ ഓഡിയോ ബ്രിഡ്ജിലൂടെ നാലുലക്ഷത്തോളം പേരുമായി പ്രധാനമന്ത്രി സംവദിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com