രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. തെളിവ് ശേഖരിച്ചാണ് അറസ്റ്റിലേക്ക് കടന്നത്. തൊഴിലടത്തിൽ ഒരു സ്ത്രീക്കും ഇതുണ്ടാകരുത്.
യുവതി കടന്നുപോയത് കടുത്ത മാനസിക സംഘർഷത്തിലൂടെ.
ഷൂട്ടിങ് സെറ്റിൽ വച്ചാണ് അതിക്രമം ഉണ്ടായത്. കരഞ്ഞുകൊണ്ട് യുവതി പുറത്തേക്ക് വരികയായിരുന്നു. ഷൂട്ടിങ് സെറ്റിലുള്ളവർക്ക് ഇക്കാര്യങ്ങൾ അറിയാം.
എതിർവശത്ത് നിൽക്കുന്നത് ഗുരുസ്ഥാനീയൻ ആണെന്ന് യുവതി. ഇക്കാര്യം യുവതിക്ക് വലിയ വെല്ലുവിളിയായി തോന്നിയെന്നും കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ.



