Tuesday, March 31, 2026
Homeകേരളംഗുരുനാഥനെ വീട്ടിൽക്കയറി തല്ലി മുൻശിഷ്യൻ; ഒന്നാം ക്ലാസുകാരനെ വഴക്കുപറഞ്ഞതിന് അധ്യാപകന് ക്രൂരമർദനം.

ഗുരുനാഥനെ വീട്ടിൽക്കയറി തല്ലി മുൻശിഷ്യൻ; ഒന്നാം ക്ലാസുകാരനെ വഴക്കുപറഞ്ഞതിന് അധ്യാപകന് ക്രൂരമർദനം.

ചെറുതോണി: ഒന്നാം ക്ലാസുകാരനായ മകനെ വഴക്കുപറഞ്ഞെന്നാരോപിച്ച് അധ്യാപകനെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. പുഷ്പഗിരി സ്വദേശിയായ കളരിക്കൽ ലിൻസ് ജോർജിനാണ് (37) മർദനമേറ്റത്.

തിങ്കളാഴ്ച വൈകീട്ട് നാലരയോടെ മദ്യലഹരിയിൽ ബൈക്കിലെത്തിയ പുഷ്പഗിരി മാക്കൽ ശരത് ശശിയും (28) സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത്. വീട്ടിലുണ്ടായിരുന്ന ലിൻസിനെ പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് മർദിക്കുകയായിരുന്നു.

പരിക്കേറ്റ ലിൻസിനെ ആദ്യം തങ്കമണി സഹകരണ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിച്ചു. ലിൻസ് ജോർജ് മുമ്പ് ശരത്തിനെ ട്യൂഷൻ പഠിപ്പിച്ചിട്ടുള്ള അധ്യാപകൻ കൂടിയാണ്. സംഭവത്തിൽ ശരത്തിനെതിരെ കേസെടുത്ത തങ്കമണി പോലീസ്, കൂടെയുണ്ടായിരുന്ന സുഹൃത്തിനെതിരെ വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com