Tuesday, March 31, 2026
Homeകേരളംഅഞ്ചുകൊല്ലം കൊണ്ട് UDF പണിത അത്രയും വീട് പോലും 10 കൊല്ലം കൊണ്ട് LDF സർക്കാർ...

അഞ്ചുകൊല്ലം കൊണ്ട് UDF പണിത അത്രയും വീട് പോലും 10 കൊല്ലം കൊണ്ട് LDF സർക്കാർ പണിതില്ല’; വിഡി സതീശൻ.

ഭവന നിർമാണത്തിൽ മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. യുഡിഎഫ് സർക്കാർ അഞ്ചുകൊല്ലം കൊണ്ട് പണിത അത്രയും പോലും 10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ പണിതില്ല. യുഡിഎഫ് ഭവന നിർമ്മാണ പദ്ധതി നുണയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടായിരുന്നു വിഡി സതീശന്റെ വെല്ലുവിളി.

10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ 5 ലക്ഷം വീട് മാത്രമാണ് പണിതത്. യുഡിഎഫ് സർക്കാർ അഞ്ചുകൊല്ലം കൊണ്ട് പണിത അത്രയും പോലും 10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ പണിതില്ല. സഭയിൽ ഇത് റെക്കോർഡ് ഉണ്ട്. മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ. അന്ന് തദ്ദേശ മന്ത്രി കെ ടി ജലീലിനോട് നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കണക്ക് പറഞ്ഞു ഉത്തരം നൽകി. വീട് നിർമിച്ച പദ്ധതികളിൽ ഒരു ഓവർ ലാപ്പിങ്ങും ഇല്ല. കേന്ദ്ര പദ്ധതി വേറെ,സംസ്ഥാന പദ്ധതി വേരെ. എൽഡിഎഫ് വന്ന ശേഷം നേരത്തെ ഉമ്മൻ ചാണ്ടി സർക്കാർ നിർമിച്ച 50000 വീടും അവരുട കണക്കിൽ പെടുത്തി ഞങ്ങൾ 5 ലക്ഷം വീട് 5 വർഷം കൊണ്ട് നിർമിച്ചു – വിഡി സതീശൻ പറഞ്ഞു.

വിഴിഞ്ഞം തറക്കല്ലിട്ടപ്പോൾ കടൽക്കൊള്ള എന്നാണ് ദേശാഭിമാനി തലക്കെട്ട് നൽകിയത്. സഭയിൽ ഒന്നും പറഞ്ഞില്ല എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം. അത് ശബരിമല വിഷയം ആണ്. അതിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിന് അനുമതി തേടി നിഷേധിച്ചുവെന്ന് വിഡി സതീശൻ. നുണേശനാണോ നുണറായി ആണോ ഏതാണ് കൂടുതൽ യോജിക്കുന്നത് എന്ന് നമുക്ക് കാണാമെന്നും അദേഹം കൂട്ടിച്ചേർത്തു.

മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ കോൺഗ്രസ് വീട് നിർമാണം തുടങ്ങാത്തതിനായ ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനെ വിഡ സതീശൻ വിമർശിച്ചു. സർക്കാർ പദ്ധതിയും കോൺഗ്രസ് പദ്ധതിയും താരതമ്യം ചെയ്യേണ്ട കാര്യമില്ല. ഡിവൈഎഫ്‌ഐയുടെതു സമരാഭാസം മാത്രം. ഡിവൈഎഫ്ഐ വയനാട്ടിലെ കോൺഗ്രസിന്റെ സ്ഥലത്ത് കുടിൽ കെട്ടി സമരം നടത്തിയാൽ അടിച്ചോടിക്കും അവരെ. അത് ഞങ്ങൾ വാങ്ങിയ സ്ഥലം ആണെന്ന് വി ഡി സതീശൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com