Friday, April 3, 2026
Homeകേരളംസംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിട്ടു.

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിട്ടു.

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിട്ടു. പവന് 600 രൂപ ഉയർന്ന് സ്വർണവില ആദ്യമായി 51,000 കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടാൻ കാരണമായത്.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,280 രൂപയാണ്. ഗ്രാമിന് ഇന്ന് 75 രൂപ വർധിച്ചു, വിപണി വില 6410 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2285 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്.

സംസ്ഥാനത്ത് സ്വർണവില ഉയർന്നതോടെ ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും.

വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാമ സാധാരണ വെള്ളിയുടെ വില 84 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില കയറ്റം ഈ നില തുടർന്നാൽ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com