Friday, April 3, 2026
Homeഇന്ത്യവിമാനയാത്ര ഇനി ചെലവേറും; ഇന്ധന സർചാർജ് കൂട്ടി ഇൻഡിഗോ, നിരക്കിൽ വൻ വർധന.

വിമാനയാത്ര ഇനി ചെലവേറും; ഇന്ധന സർചാർജ് കൂട്ടി ഇൻഡിഗോ, നിരക്കിൽ വൻ വർധന.

ന്യൂഡൽഹി: വിമാന ഇന്ധനവില കുത്തനെ ഉയർന്നതോടെ യാത്രാനിരക്ക് വർധിപ്പിച്ച് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. ഇന്ധന സർചാർജ് വർധിപ്പിച്ചതോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകൾക്ക് ഇനി ചെലവേറും. ആഭ്യന്തര സർവീസുകളിൽ ദൂരമനുസരിച്ച് 275 രൂപ മുതൽ 950 രൂപ വരെയാണ് വർധന. അന്താരാഷ്ട്ര റൂട്ടുകളിൽ ഇത് 900 രൂപ മുതൽ 10,000 രൂപ വരെയായി ഉയരും.

500 കിലോമീറ്ററിൽ താഴെയുള്ള ആഭ്യന്തര യാത്രകൾക്ക് 275 രൂപയും 2000 കിലോമീറ്ററിന് മുകളിലുള്ളവയ്ക്ക് 950 രൂപയും അധികം നൽകണം. യൂറോപ്യൻ രാജ്യങ്ങളിലേക്കും യുകെയിലേക്കുമുള്ള സർവീസുകൾക്കാണ് അന്താരാഷ്ട്ര തലത്തിൽ വലിയ വർധനയുള്ളത്.

വിമാന ഇന്ധനത്തിന് (ATF) രാജ്യത്ത് 25 ശതമാനത്തോളം വില വർധിച്ചതാണ് ഇൻഡിഗോയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവിടുന്നത്. പുതുക്കിയ നിരക്കുകൾ വ്യാഴാഴ്ച പുലർച്ചെ ഒരു മണി മുതൽ നിലവിൽ വന്നു. ഇന്ധനവില വർധനവ് സാധാരണക്കാരായ വിമാനയാത്രക്കാരുടെ പോക്കറ്റിനെ കാര്യമായി ബാധിക്കുമെന്നുറപ്പായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com