പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു. 43 വയസായിരുന്നു. ഇന്നലെയാണ് അദ്ദേഹത്തിന്റെ മരണം കുടുബം സ്ഥിരീകരിച്ചത്.
2008-ൽ പുറത്തിറങ്ങിയ ‘ചിരോദിനി തുമി ജെ അമർ’ എന്ന സിനിമയിലൂടെയാണ് രാഹുൽ അരുണോദയ് ബാനർജി ശ്രദ്ധനേടുന്നത്. തുടർന്ന് ‘തുമി ആസ്ബേ ബോലേ’, ‘ടേക്ക് വൺ’, ‘സുൾഫിക്കർ’, ‘ബ്യോംകേഷ് ഗോത്രോ’ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. സംവിധായകൻ ശ്രീജിത്ത് മുഖർജിക്കൊപ്പം ‘ജാതീശ്വർ’, ‘ബ്യോംകേഷ് ദുർഗോ രഹസ്യ’ തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്.
നടിയായ പ്രിയങ്ക സർക്കാർ നെയാണ് രാഹുൽ വിവാഹം കഴിച്ചിരിക്കുന്നത്. സഹോജ് ആണ് മകൻ. 2017ൽ ഭാര്യയുമായി വേർപിരിഞ്ഞെങ്കിലും 2023ൽ വീണ്ടും അവർ ഒന്നിക്കുകയായിരുന്നു. രാഹുലിന്റെ ഈ അപ്രതീക്ഷിത മരണം ബംഗാളി ചലച്ചിത്ര ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.



