Logo Below Image
Wednesday, June 18, 2025
Logo Below Image
Homeപുസ്തകങ്ങൾ' ജീവിത വിജയത്തിന്റെ രഹസ്യം' - രചന: ദിനേശ് മുങ്ങത്ത് (പുസ്തകപരിചയം)

‘ ജീവിത വിജയത്തിന്റെ രഹസ്യം’ – രചന: ദിനേശ് മുങ്ങത്ത് (പുസ്തകപരിചയം)

തയ്യാറാക്കിയത്: ദീപ ആർ അടൂർ

” You are creating yourself”.
” ഓരോ മനുഷ്യനും അവനവന്റെ ജീവിതത്തിന്റെ ശില്പിയും നിർമാതാവുമാണ്”. ഹാപ്പിനെസ്സ് ലൈഫ് കോച്ചും മെന്ററും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ ദിനേശ് മുങ്ങത്ത് ന്റെ ശക്തമായ വാക്കുകളാണിവ. അഫർമേഷൻ പുസ്തകമായ അദ്ദേഹത്തിന്റെ” ജീവിത വിജയത്തിന്റെ രഹസ്യം “എന്ന പുസ്തകത്തിൽ നിന്നുമാണ് ഈ വരികൾ.

” മനസ്സ് ഒരു വിസ്മയം, (മൈൻഡ് പ്രോഗ്രാമിങ്),അച്ഛൻ (കവിത സമാഹാരം), Master Your Business ( Business Guide), ശുഭാപ്തി വിശ്വാസങ്ങളും ശുഭചിന്തകളും ജീവിത വിജയത്തിന്, ജീവിത വിജയത്തിന്റെ രഹസ്യം, നിങ്ങളുടെ ബിസിനസിനെ അറിയൂ, Know Your Business, ആകർഷണ നിയമം: ജീവിതവിജയത്തിന് ശാസ്ത്രീയ വഴികൾ ” എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികൾ.

ഒരു മനുഷ്യൻ വിജയിച്ചു അല്ലെങ്കിൽ അവൻ ജീവിത വിജയം നേടി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? അത് ഓരോ മനുഷ്യർക്കും ഓരോ അനുഭവമായിരിക്കും. വിജയം എന്നത് ഓരോ വ്യക്തിക്കും വ്യത്യസ്തമായ അർത്ഥമാണ്. ചിലർക്ക് ധസമൃദ്ധിയാകും. ചിലർക്കത് മാനസികവും ശാരീരികവുമായ സമാധാനം ആകാം. ഉന്നത വിദ്യാഭ്യാസം, കരിയർ, ആരോഗ്യകരമായ ബന്ധങ്ങൾ, ഭൗതിക സമ്പത്ത്, ആത്മീയ ഉന്നതി, സാമൂഹിക സേവനം എന്നിങ്ങനെ ഓരോ വ്യക്തിക്കും അവരവരുടെ വിജയം ഓരോ തരത്തിൽ ആയിരിക്കും. ” ഹൃദയത്തിൽ സംതൃപ്തിയും ലക്ഷ്യബോധവുമുള്ള ഒരു ജീവിതം നയിക്കുകയാണ് യഥാർത്ഥ വിജയത്തിലേക്കുള്ള പാത. “ഒരുവന്റെ വിജയം ആകില്ല മറ്റൊരു വ്യക്തിക്ക് വിജയം. ഓരോ മനുഷ്യന്റെയും ജീവിത ലക്ഷ്യം കണ്ടെത്തി അവന്റെ ചിന്താഗതിയേയും വിശ്വാസങ്ങളേയും പുനർ നിർമ്മിക്കാൻ നമ്മൾക്ക് സാധ്യ മാക്കുന്ന ലളിതവും ഉത്തമവുമായ ഒരു പ്രക്രിയയെ പറ്റിയാണ് ഈ പുസ്തകത്തിൽ അദ്ദേഹം നിങ്ങളോട് പറയുന്നത്. പോസിറ്റീവ് ലേക്കുള്ള ഒരു യാത്രയാണ് ഇതിലെ ഓരോ വരികളും.
വാക്കുകളുടെ ശക്തി എങ്ങനെ ലക്ഷ്യങ്ങൾക്ക് കരുത്ത് പകരുന്നു എന്ന് അദ്ദേഹത്തിന്റെ വരികളിൽ കൂടിയും വാക്കുകളിൽ കൂടിയും അനുഭവിച്ചറിയാൻ സാധിക്കും.

നമ്മുടെ ജീവിതം നമ്മുടെ ചിന്തകളും പ്രവ്യർത്തികളും വിശ്വാസങ്ങളും ചേർന്നുള്ള ഒരു പ്രതിഫലനം ആണ്. വിജയം സ്വയം നിർമ്മിക്കുന്നതാണ്. ഉപബോധമനസ്സിനെ വിജയത്തിനായി പ്രോഗ്രാം ചെയ്യുക എന്നതാണ് ഓരോ വ്യക്തിയുടെയും വിജയം.

വിജയത്തിലേക്കുള്ള അടിസ്ഥാന തത്വം ദൃഢനിശ്ചയം, ആത്മ വിശ്വാസം, നന്ദി ഉണ്ടാവുക, ക്ഷമ, ആരോഗ്യം, ധനം, ആത്മീയത എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്നു.

ന്യൂറോ സയൻസിൽ ആഴത്തിലുള്ള പഠനം നടത്തി മനുഷ്യ മനസ്സും മസ്‌തിഷ്കവും പഠനവിധേയമാക്കിയാണ് ഓരോ പാഠവും എഴുതിയിരിക്കുന്നത്. ക്ലാസ്സുകളിൽ മനസ്സ് പുനർപ്രോഗ്രാമിംഗ് ചെയ്ത് ശാന്തവും സ്വസ്ഥവുമാക്കുന്നു. അദ്ദേഹത്തിന്റെ ആത്മാർത്മായ പഠനരീതിയാണ് ഒരു മികച്ച ഹാപ്പിനസ്സ് ലൈഫ് കോച്ചായും ലോ ഓഫ് അട്രാക്ഷൻ കച്ചയും ബിസിനസ് കോച്ചായും പ്രസിദ്ധനാവാൻ കാരണം. സൈ ക്കോളജിയുടെ തത്വങ്ങളും ഫലപ്രദമായി ഓരോ സെക്ഷനുകളിലും അദ്ദേഹം പ്രയോജനപ്പെടുത്തുന്നു.

അഫമേഷൻസ് എന്നത് വ്യക്തിയുടെ ആത്മവിശ്വാസം,ചിന്താരീതികൾ, മനോഭാവം, എന്നിവയെ ശക്തപ്പെടുത്തുന്നതിനുള്ള മാർഗം ആണ്.

കൃതജ്ഞത / നന്ദി പറയുക ( Gratitude) എന്നത് വിജയിക്കാൻ വേണ്ട ഏറ്റവും സുപ്രധാന ഘടകം ആണ്. നന്ദി എങ്ങനെ പറയാം എന്ന് ഈ പുസ്തകത്തിൽ അദ്ദേഹം വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ട്.

വിട്ടുകൊടുക്കൽ/ ക്ഷമിക്കുക ( Forgiveness) – ഇതും വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്. മറ്റുള്ളവരോടും അവനവനോടും ക്ഷമിക്കുന്നത് നമ്മുടെ മനസ്സിനെ ഭാരമില്ലാത്തതും സ്വാതന്ത്രവും സന്തോഷകരവുമാക്കുന്നു. ക്ഷമിക്കുന്നത് നമ്മെ ശാരീരികമായും മാനസികമായും ശക്തിപ്പെടുത്തുന്നു. അത് നമ്മുടെ ഊർജ്ജത്തെ പോസിറ്റീവ് ആക്കുന്നു.

ആത്മീയത (Sprirituality) – ആന്തരിക സന്തോഷവും മാനസിക സമാധാനവും ലഭിക്കുന്നതിലൂടെ ഒരാളിന്റെ ജീവിതം സമ്പന്നവും സുസ്ഥിരവുമാക്കുന്നു.

ഈ പുസ്തകം ജീവിതത്തിലെ ഓരോ മേഖലയിലും വിജയിക്കുന്നതിന് സഹായിക്കുന്നതാണ്. അവരവരുടെ ജീവിത ലക്ഷ്യം എന്തെന്ന് കണ്ടെത്താനും അവനവനെ ത്തന്നെ തിരിച്ചറിയാനും നാം ആരെന്നു കണ്ടെത്താനും ഈ പുസ്തകവും അദ്ദേഹത്തിന്റെ കൂടെയുള്ള ക്ലാസ്സുകളും പ്രയോജനകരമാണ്. അദ്ദേഹം ആർജിച്ച അറിവ് ഓൺലൈൻ ക്ലാസ്സുകൾ ലൈവ് ക്ലാസ്സുകൾ യു ട്യൂബ് ചാനലിൽ കൂടിയും പകർന്നു നൽകുന്നുണ്ട്.. നിറഞ്ഞ പുഞ്ചിരയോടെ ഓരോ സുദിനവും സുന്ദരമാക്കാം.. ആശംസകൾ 🙏🏻

തയ്യാറാക്കിയത്: ദീപ ആർ അടൂർ

RELATED ARTICLES

1 COMMENT

  1. നല്ല ആസ്വാദനക്കുറിപ്പ്
    ഒപ്പം വായനക്കാരന് പുത്തൻ അറിവും പങ്കുവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ