Tuesday, March 31, 2026
Homeഅമേരിക്കഡോളി തോമസ് എഴുതുന്ന നോവൽ “യമുനാതീരേ” ഏപ്രിൽ 10 മുതൽ 'മലയാളിമനസ്സിൽ'

ഡോളി തോമസ് എഴുതുന്ന നോവൽ “യമുനാതീരേ” ഏപ്രിൽ 10 മുതൽ ‘മലയാളിമനസ്സിൽ’

യാത്രകളെ ഏറെ സ്നേഹിക്കുന്നവരാണ് ഓരോ വ്യക്തിയും. ഒരു യാത്രയിൽ ചിലപ്പോൾ മാറ്റിയെഴുതപ്പെടേണ്ട ഒരു ഭാഗധേയം ഉണ്ടാവാം. ആ യാത്രയിൽ കണ്ടുമുട്ടുന്ന പഴയ സഹപ്രവർത്തക. അവിടെ അയാളുടെ ഒറ്റപ്പെടലും ഏകാന്തതയും അവസാനിക്കുകയായി. വാർധക്യത്തിൻ്റെ നോവും നൊമ്പരങ്ങളും അസ്തിത്വദുഖവും അലട്ടിയപ്പോൾ ഒന്ന് മാറിച്ചിന്തിക്കാൻ അയാളെ പ്രേരിപ്പിച്ച ആ കണ്ടുമുട്ടൽ ജീവിതത്തിന് പുതിയ അർത്ഥവും മാനവും കണ്ടെത്താൻ അയാളെ പ്രാപ്തമാക്കി. ഹിമവീഥികളിൽ പ്രണയത്തിൻ്റെ ചൂരും ചൂടും കണ്ടെത്തിയ ഒരു യാത്രയുടെ കഥ…

ഏപ്രിൽ 10 വെള്ളിയാഴ്ച മുതൽ എല്ലാ വെള്ളിയാഴ്ചകളിലും മലയാളിമനസ്സിൽ പ്രസിദ്ധീകരണം ആരംഭിക്കുന്നു..

“യമുനാതീരേ”

രചന: ഡോളി തോമസ് ചെമ്പേരി.

കണ്ണൂർ ജില്ലയിലെ ചെമ്പേരിയിൽ താമസം. വീട്ടമ്മയാണ്. കഥ, കവിത, യാത്രാവിവരണങ്ങൾ, ലേഖനങ്ങൾ നോവലുകൾ എഴുതുന്നു. നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും വിവിധ എഫ് എം റേഡിയോകളിലും കഥകൾ അവതരിപ്പിക്കുകയും ആനുകാലികങ്ങളിൽ എഴുതുകയും ചെയ്യുന്നു. ‘ആഗ്നേയം”എന്ന കഥയ്ക്ക് കണ്ണൂർ കാസർഗോഡ് ജില്ലാതല പുരസ്കാരം, സാഹിതീപുരസ്കാരം ‘ഓർമ്മപ്പെയ്ത്ത് ‘. കിസാൻ സർവീസ് സൊസൈറ്റി നടത്തിയ ദേശഭക്തിഗാനരചന മത്സരത്തിൽ പുരസ്കാരം. ഇൻഡീവുഡ് ഭാഷാപുരസ്കാരം, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷമായി മലയാളിമനസ്സിൽ എഴുതുന്നു.

കാത്തിരിക്കുക… “യമുനാതീരേ”

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com