Tuesday, March 31, 2026
Homeഅമേരിക്കസുവിശേഷ വചസ്സുകൾ (147) പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (147) പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രത്യാശ മുറുകെ പിടിക്കുക (ഇയ്യോബ് 11:13-20)

“പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും; നീ ചുറ്റും നോക്കി നിർഭയനാ
യി വസിക്കും” (വാ. 18).

അമേരിക്കക്കാരനായ ആർതർ ഗോർഡൻ എന്ന വ്യക്തി, കടുത്ത നിരാശ ബാധിച്ച് തകർന്ന മനസ്സുമായി ഒരു റസ്റ്റോറന്റിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണു തന്റെ സുഹൃത്തായ ഒരു മന:ശാസ്ത്രജ്ഞൻ അടുത്തെത്തിയത്. അദ്ദേഹം ആർതറെ സൂക്ഷിച്ചു നോക്കിയിട്ടു ചോദിച്ചു: ” സുഹൃത്തെ താങ്കൾക്ക് എന്തു പറ്റി? എന്താണ് താങ്കളെ അലട്ടുന്ന പ്രശ്നം? താങ്കൾ ഏതോ വലിയ മന:പ്രയാസത്തിലാണെന്ന് തോന്നുന്നുവല്ലോ?”

ആർതർ ഒന്നും മറച്ചുവെക്കാതെ തന്റെ അവസ്ഥകൾ എല്ലാം തന്റെ സുഹൃത്തിനോടു തുറന്നു പറഞ്ഞു. തന്റെ ആഗ്രഹങ്ങൾ സാധിക്കാതെ പോയതും, കണക്കുകൂട്ടലുകൾ എല്ലാം പാടെ തെറ്റിയതും, പദ്ധതികൾ എല്ലാം പൊളിഞ്ഞു പോയതുമെല്ലാം അയാൾ വിശദീകരിച്ചു! തന്റെ സുഹൃത്തിന്റെ സംസാരത്തിൽ തുടർച്ചയായി വന്നുകൊണ്ടിരുന്ന ” ആയിരുന്നുവെങ്കിൽ” എന്ന വാക്ക്, മന:ശാസ്ത്രജ്ഞൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവസാനം ആർതർ ചോദിച്ചു: “ഞാൻ ഇനിയും എന്താണ് ചെയ്യേണ്ടത്?”

ഇതെല്ലാം കേട്ടതിനു ശേഷംതന്റെ സുഹൃത്ത് ആർതറോടു പറഞ്ഞു: “പോയതിനെ ഓർത്തു ദുഃഖിക്കുകയല്ല, വരുവാനുള്ള നല്ല നാളയെ ഓർത്തു പുഞ്ചിരിക്കുകയാണ് വേണ്ടത്? പ്രത്യാശ കൈവിടാതിരിക്കുക. ഊർജ്ജം ചോർത്തിക്കളയുന്ന ചിന്തകൾക്കു പകരം, ഊർജ്ജം ഉൽപാദിപ്പിക്കുന്ന ചിന്തകൾ, വാക്കുകൾ ഇവ മനസ്സിൽ നിന്നും നാവിൽ നിന്നും ഉയരട്ടെ? “ആയിരുന്നെങ്കിൽ” എന്നതു മാറ്റി, “അടുത്തതിൽ ഞാൻ വിജയിക്കും” എന്നു പറയുവാൻ ഹൃദയത്തെ ഒരുക്കുക. താങ്കൾ തീർച്ചയായും വിജയിക്കും!”

ധ്യാനഭാഗത്തു ഇയ്യോബിന്റെ സുഹൃത്തായ നയമാത്യനായ സോഫർ, കഷ്ടതയിൽ നട്ടം തിരിഞ്ഞിരുന്ന ഇയ്യോബിനോടു പറയുന്ന ധൈര്യപ്പെടുക്കുന്ന വാക്കുകളാണു രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യാശ മുറുകെപ്പിടിക്കേണ്ടതിന്റെ അവശ്യകതയും, അനിവാര്യതയുമാണ് താൻ ചുണ്ടിക്കാണിക്കുന്നത്. പരാജയത്തിൽ ഭഗ്നാശരാകുന്നവർക്ക് പരാജയത്തെ അതിജീവിച്ചു വിജയത്തിലേക്കു മുന്നേറാനാകയില്ല. പ്രത്യാശയുള്ളവർക്ക് മാത്രമേ, പരാജയത്തെ അതിജീവിക്കാനാകയുള്ളൂ. ശുഭാപ്തിവിശ്വാസം കൈവിട്ടു കളയാതെ തന്റേടത്തോടെ പ്രവർത്തിച്ച് മുന്നേറുന്നവരെയാണ് ഭാവിയിൽ വിജയം കടാക്ഷിക്കുക? ‘ചിലന്തി ബ്രൂസ് രാജാവിനെ പഠിപ്പിച്ച പാഠം’ നമ്മുടെ ഓർമ്മയിൽ വരട്ടെ? ദൈവത്തിൽ ആശ്രയിച്ചു പരാജയത്തിൽ നിന്നും വിജയം നെയ്തെടുക്കുവാൻ നമുക്കു പരിശ്രമിക്കാം. ദൈവം സഹായിക്കട്ടെ.

ചിന്തയ്ക്ക്: യഹോവ എന്റെ ജീവന്റെ ബലം, ഞാൻ ഒന്നിനേയും (ആരേയും) പേടിക്കയില്ല!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com