Friday, April 3, 2026
Homeഅമേരിക്ക' ഓട്ടം മുന്നോട്ട് - നോട്ടം പിന്നോട്ട് ' (ലേഖനം) ✍സി.ഐ. ഇയ്യപ്പൻ, തൃശ്ശൂർ .

‘ ഓട്ടം മുന്നോട്ട് – നോട്ടം പിന്നോട്ട് ‘ (ലേഖനം) ✍സി.ഐ. ഇയ്യപ്പൻ, തൃശ്ശൂർ .

സി.ഐ. ഇയ്യപ്പൻ, തൃശ്ശൂർ .

ജീവിതത്തിൽ വല്ലപ്പോഴുമൊക്കെ സ്വയം വിലയിരുത്തുന്നത് നല്ലതാണ്. അവനവന്റെ കഴിവുകളും പോരായ്മകളും എന്തെല്ലാമാണെന്നതിനെ കുറിച്ച് ഒരു ബോധ്യം വേണം. ഒരിക്കലും മറ്റുള്ളവരെ അനുകരിച്ച് ഒന്നും എത്തി പിടിക്കാൻ ശ്രമിക്കരുത്.
ആദ്യം ഭാവി ജീവിതം രൂപപ്പെടുത്താൻ ഒരു സ്വപ്നം കാണണം. പിന്നീട് അത് യാഥാർത്ഥ്യമാക്കാൻ കഠിനധ്വാനങ്ങൾ ചെയ്യേണ്ടിവരും. പിന്മാറാതെയുള്ള അതിനായിട്ടുള്ള പോരാട്ടം തുടർന്നുകൊണ്ടേയിരിക്കുക. വിജയിക്കുക തന്നെ ചെയ്യും എന്ന പൂർണ്ണ വിശ്വാസത്തോടെ ആത്മ ധൈര്യത്തോടെ മുന്നേറുക.
ജീവിതം മുന്നേറിക്കൊണ്ടിരിക്കുമ്പോൾ അല്പസമയം തിരിഞ്ഞു നിന്നു നോക്കുക.
കല്ലും മുള്ളുമുള്ള ദുർഘടം പിടിച്ച വഴിയിൽ കൂടി സഞ്ചരിച്ചിട്ടാണ് ഇപ്പോൾ പരവതാനി വിരിച്ച വഴിയിൽ എത്തിച്ചേർന്നത് എന്ന് കാണുമ്പോഴൊത്തെ ആ മന:സുഖം ഒരു പുതിയ ഉണർവാണ് നൽകുക.

അതോടൊപ്പം എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആൽബർട്ട് ഐൻസ്റ്റീൻ നമ്മോട് പറയുന്നത് കേൾക്കൂ.
1 ) നിങ്ങളുടെ പദ്ധതികൾ ആരോടും വെളിപ്പെടുത്തരുത്
2 ) നിങ്ങളുടെ ബലഹീനത മറ്റുള്ളവരോട് പറയരുത്
3 ) നിങ്ങളുടെ കുടുംബ പ്രശ്നങ്ങൾ ആരോടും പങ്കുവെക്കരുത്
4 ) നിങ്ങളുടെ വരുമാനം ആരോടും പറയരുത് .

ഇനി കഥകളിൽ കൂടി കാര്യം പറയാം.

ഒരു രാജ്യത്ത് ശക്തിയായ കാറ്റും മഴയും വരുന്നുണ്ടെന്ന് ജനങ്ങളെ അറിയിച്ചു കൊണ്ടിരുന്നു. നിലയ്ക്കാത്ത മഴ കാരണം പലയിടങ്ങളിലും വെള്ളം കയറി കൊണ്ടിരുന്നു. അതിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താൻ പ്രത്യേകം ബസുകൾ ഓടിത്തുടങ്ങി. ഒരു വീടിന്റെ മുമ്പിൽ നിന്നിരുന്ന വയസ്സായ ആളോട് വെള്ളം കയറുന്നതിനു മുമ്പ് ആ ബസ്സിൽ കയറി രക്ഷപ്പെടാൻ പറഞ്ഞു. ഞാൻ ഒരു ഈശ്വര വിശ്വാസിയാണ് എന്നെ ഈശ്വരൻ രക്ഷപ്പെടുത്തും എന്ന് പറഞ്ഞ് ബസ്സിൽ കയറിയില്ല.മഴവെള്ളം ആ വീട്ടിലേക്കും കയറിത്തുടങ്ങി. അയാൾ അപ്പോൾ വീടിന്റെ മുകൾഭാഗത്തേക്ക് കയറി നിന്നു. അപ്പോൾ ഒരു വഞ്ചി ആളുകളെ രക്ഷപ്പെടുത്തി കൊണ്ടുപോകുന്ന വഴി ആ വീടിന്റെ മുന്നിലും എത്തി. ഈശ്വരൻ സഹായിക്കും എന്ന് പറഞ്ഞ് അയാൾ ആ വഞ്ചിയിലും കയറിയില്ല. വെള്ളം വീട് മുങ്ങിപ്പോകുന്ന അത്ര ഉയർന്നു. അപ്പോൾ ആ പ്രദേശത്തുകൂടി പറന്നു പോയിരുന്ന ഒരു ഹെലികോപ്റ്റർ അയാളെ രക്ഷപ്പെടുത്താൻ ഏണി ഇറക്കി കൊടുത്തു.അപ്പോഴും ഈശ്വരൻ സഹായിക്കും എന്ന് പറഞ്ഞു അതിൽ കയറിയില്ല. അവസാനം വെള്ളത്തിൽ മുങ്ങിച്ചാകും എന്ന നിലയിലെത്തിയപ്പോൾ, തന്നെ ആപത്തിൽ നിന്ന് രക്ഷപ്പെടുത്താതിരുന്ന ഈശ്വരനെ അയാൾ കുറ്റപ്പെടുത്താൻ തുടങ്ങി. അപ്പോൾ ഈശ്വരൻ അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞു. ഞാൻ നിന്നെ രക്ഷപ്പെടുത്താൻ ആദ്യം ബസ് അയിച്ചു. പിന്നീടൊരു വഞ്ചി അയച്ചു അവസാനം ഒരു ഹെലികോപ്റ്ററും അയച്ചു. അതെല്ലാം താങ്കളെ രക്ഷപ്പെടുത്താൻ ഞാൻ അയച്ചുതാണെന്ന് വിശ്വസിക്കാൻ കഴിയാതെ പോയതാണ് താങ്കൾക്ക് പറ്റിയ തെറ്റ്. ഇതും പറഞ്ഞ് ഈശ്വരൻ അപ്രത്യക്ഷനായി.

എല്ലാം ഈശ്വര നിശ്ചയം എന്ന് ഉറച്ചു വിശ്വസിക്കുകയുംതനിക്ക് ലഭിച്ച എല്ലാ സൗഭാഗ്യങ്ങൾക്കും ദുരിതങ്ങൾക്കും പ്രത്യേകമായ സന്തോഷമോ ദുഃഖമോ പ്രകടിപ്പിക്കാത്ത ഒരു യുവാവിന്റെ കഥ.

ഒരു രാജ്യം ഭരിച്ചിരുന്ന രാജാവിന് പിന്തുടർച്ചക്കാരായി രാജാവാകാൻ ആരും ഇല്ലാത്തതുകൊണ്ട്.രാജകുമാരനായിവാഴിക്കാൻ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. അതിനായി നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചു കൊണ്ട്,രാജാവ് ഒരു വിളംബരം ചെയ്തു.മത്സരങ്ങളിൽ പങ്കെടുക്കാൻ ധാരാളം യുവാക്കൾ രാജകൊട്ടാരത്തിൽസന്നിഹിതരായി.മത്സരങ്ങൾ നടത്തി. എല്ലാ മത്സരങ്ങളിലും തുല്യരായി ജയിച്ച 3യുവാക്കൾ മാത്രം ബാക്കിയായി.മൂന്നുയുവാക്കളും ഒന്നിനൊന്നു മെച്ചമായ പ്രകടനങ്ങളാണ് കാഴ്ചവച്ചത്. രാജാവാകാൻ മൂന്നുപേരും യോഗ്യരാണെങ്കിലും അവസാനമായി ഒരു ഓട്ടംമത്സരം നടത്താൻ രാജാവ് തീരുമാനിച്ചു മത്സരത്തിൽ മൂന്നുപേരും അവസാന നിമിഷം വരെ ഒപ്പത്തിനൊപ്പം ഓടിയെങ്കിലും അതിൽ ഒരുവൻ ഏതാനും ചെറിയ ദൂരത്തിന്റെ വ്യത്യാസത്തിൽ വിജയിച്ചു.വിജയിച്ചവൻ അവിടെ കൂടിയിരുന്നവരോട ഒപ്പം, വിജയം ആഘോഷിച്ച് തുള്ളിച്ചാടി.അതിലൊരുവൻ നിരാശയാൽ വിങ്ങിപ്പൊട്ടി കരഞ്ഞ് തളർന്ന് നിലത്തിരുന്നു.അതിൽ മൂന്നാമൻ പരാജയത്തിൽ ഒന്നും സംഭവിക്കാത്തതുപോലെ അവിടെ ഇരിക്കുന്നത് കണ്ടപ്പോൾ,രാജാവ്അദ്ദേഹത്തെ വിളിപ്പിച്ചു. രാജാവ്അദ്ദേഹത്തോട് ചോദിച്ചു. മത്സരത്തിൽ തോറ്റതിൽ താങ്കൾ ഒരു വികാരവും പ്രകടിപ്പിച്ച് കാണുന്നില്ല. ഒരു നിരാശയും താങ്കളുടെ മുഖത്ത് കാണാനില്ലല്ലോ എങ്ങിനെ അതിനു സാധിക്കുന്നു .അയാൾ പറഞ്ഞു. ഇന്നത്തെ മത്സരത്തിൽ വിജയിക്കണ മെന്ന്, തന്നെയായിരുന്നു എന്റെയും ആഗ്രഹം. അതിനായി ഞാൻ പരിശ്രമിച്ചിട്ടുമുണ്ട്. മത്സരത്തിൽ ഞാൻ ഓടി തീർന്നപ്പോൾ എന്റെ ജോലി കഴിഞ്ഞു. ഒന്നോരണ്ടോ കാലടികളുടെ വ്യത്യാസത്തിലാണ്ഞാൻ തോറ്റത്. പിന്നെ വിജയം,തീരുമാനിക്കുന്നത് ഈശ്വരനാണെന്നാണ് എന്റെ പക്ഷം. വിജയം വരെ ഞാൻ ഓടി എത്തിയതിൽ എനിക്ക് ആത്മസംതൃപ്തിയുണ്ട്. ഒരു രാജാവകാനുള്ള എന്റെ യോഗ്യത തീരുമാനിക്കേണ്ടത്ഈശ്വരനാണ്. എന്റെ വിജയങ്ങളിലും തോൽവികളിലും അമിതമായ ആഹ്ലാദമോ കഠിനമായ ദുഃഖമോ ഞാൻ പ്രകടിപ്പിക്കാറില്ല. എല്ലാം നല്ലതിന് എന്ന ചിന്തയിലാണ് ഞാൻ എല്ലാറ്റിനെയും കാണുന്നത്.ഇതുകേട്ട്,രാജാവിന് അത്ഭുതമായി.

സി.ഐ. ഇയ്യപ്പൻ, തൃശ്ശൂർ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com