എന്നുള്ളിൽ പതിഞ്ഞ കുരിശിൽ
നിന്നു ഞാനൊരു സ്വരം കേട്ടു
നിനക്കുവേണ്ടിയല്ലയോ ഞാൻ
വിധിയാളൻ മുന്നിൽ നിന്നതും
ചാട്ടവാറടിയേറ്റതുംപരിഹാസമേറ്റതും
എനിക്കായി മെനഞ്ഞെടുത്ത കുരിശ്
ഞാൻ ചുമന്നതും നടന്നതും
മുന്നാണികളിൽ ബന്ധിതനായതും
കള്ളന്മാർ നടുവിൽ കിടന്നതും
അവസാനത്തുള്ളി
ചോരയുംനിനക്കായി
നൽകിയതും മറന്നുവോ
കാവൽക്കാർ ചോദിച്ച നേരം
എന്നെ തള്ളിപ്പറഞ്ഞതുപോൽ
ജീവിത യാത്രയിൽ എത്ര വട്ടം
തള്ളിപറഞ്ഞാല്മ നിർവൃതി
നേടിയനേരമൊക്കെയും
നീറി പിടഞ്ഞു ഞാൻ
മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു
നിനക്കായ്
എങ്കിലും എന്നരികിൽ വരുവാൻ
നിൻ മനം മടിക്കുന്നതെന്തെ




🙏
സൂപ്പർ