നിലമ്പൂരിൽ, നാല് സമുദായത്തിൽപ്പെട്ട, കുശവൻമാർ, കുംഭാരൻമാർ ‘
കൊളൂർകാവ് ചിന്നമ്മ, കൊളൂർകാവ് ചിന്നൻ, പഴംപാലക്കോട്ട്; അളർക്ക, മാങ്ങാട് കുട്ടൻ
1901 ൽ ആന്ധ്രയിൽ നിന്ന് പാലക്കാടിൽ എത്തി, പണ്ട് പാലക്കാട് ജില്ലയിലും ഇപ്പോൾ തൃശൂർ ജില്ലയിലുമായ, കോളൂർകാവ്, മങ്ങാട്, ആളൂർ, കുണ്ടൂർ, മായിനൂർ, തൃത്തിപുരം, എന്നിവടങ്ങളിൽ നിന്ന് നിലമ്പൂർ കോവിലകത്തിലേക്ക് മൺകലമുണ്ടാക്കാൻ വേണ്ടിയാണ് കുശവൻമാരെ, കൊണ്ടുവന്നത്.
ചില ആളുകൾ പറയും മൈസൂർ രാജാവിന്റെ സമുദായത്തിൽ പെട്ടവരാണ് ഇവരെന്ന്,, പണ്ട് നിലമ്പൂർ ചെട്ടിയങ്ങാടിയിൽ താമസമാക്കിയ ഇവർ പിന്നീട്, അരുവാക്കോട് ഗുളിക കമ്പനി നിൽക്കുന്ന സ്ഥലത്തേക്ക് താമസം മാറി, കുശവൻമാരെ നിലമ്പൂർ കോവിലകം രാജാവിന് വളരെ അധികം ഇഷ്ടമായിരുന്നു, കാരണം എന്ത് വന്നാലും സത്യം മാത്രമേ ഇവർ പറയൂ :: കളവ് പറയില്ല, ഇറച്ചിയും മൽസ്യവുമൊന്നും അന്ന് ഇവർ കഴിച്ചിരുന്നില്ല, ഇപ്പോൾ കോഴിഇറച്ചിയും മൽസ്യവും കഴിക്കുന്നവർ ഇവരുടെ കൂട്ടത്തിൽ ഉണ്ട്.
അദ്യകാലങ്ങളിൽ നിലമ്പൂർ ഫോറസ്റ്റിൽ പോയി മണ്ണെടുത്തും വിറക് വെട്ടിയും കൊണ്ടുവന്ന് മൺകലവും ചട്ടിയുമെല്ലാം ഉണ്ടാക്കി ഓരോ വീട്ടിലും പോയി കച്ചവടം ചെയ്യുമ്പോൾ നെല്ലും അരിയും കൊടുത്തായിരുന്നു മൺപാത്രങ്ങൾ വാങ്ങിയിരുന്നത്, വളരെ അധികം കഷ്ടപ്പെട്ട് പട്ടിണിയുംകിടന്ന് ജീവിച്ചു പോന്നവരാണ് ഈ സമുദായക്കാർ, വിശപ്പ് മാറണമെങ്കിൽ നിലമ്പൂർ കോവിലകത്ത് പോയി രാജാവിനെ മുഖം കാണിച്ച് സങ്കടങ്ങൾ പറഞ്ഞാൽ രാജാവ് നെല്ലും പച്ചക്കറികളും കൊടുത്ത് വിശപ്പ് മാറ്റാൻ പറയും.

ഇവരുടെ കല്യാണം നാല് സമുദായം കൂടിയാലേ നടക്കൂ: സ്വന്തം സമുദായത്തിൽപ്പെട്ടവരെ കല്യാണം കഴിക്കാൻ പാടില്ല, 3 ദിവസമാണ് കല്യാണ ആഘോഷം, രാത്രിയിലാണ് കല്യാണ ആഘോഷമുണ്ടാവാറ്, പുലർച്ചെസൂര്യൻ ഉദിക്കുന്നതിന് മുൻപ് താലിക്കെട്ടണം,’ പെണ്ണ് പറയുന്ന സ്ത്രീധനം പെണ്ണിന്റെ വീട്ടുകാർക്ക് ചെക്കന്റെ വീട്ടുക്കാർ കൊടുത്താലെ കല്യാണം നടക്കുകയൊള്ളൂ” വർഷാവർഷം ഇവരുടെ ക്ഷേത്രമായ മാരിയമ്മ ക്ഷേത്രത്തിൽ പൊങ്കാല വെക്കും കുംഭം രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ക്ഷേത്രോൽസവം അന്ന് ഈ സമുദായക്കാരെല്ലാവരും ഒത്തുകൂടും, ആടിനെയും കോഴിയേയും ബലി കൊടുത്തിട്ടാണ് ക്ഷേത്ര കർമ്മങ്ങൾ നടത്തുക.
റംസാൻ കാലമായാൽ മുസ്ലീം കുടുംബങ്ങൾക്ക് വേണ്ടി പ്രതേകം തയ്യാറാക്കിയ പത്തിരി ചട്ടി ഇവർ ഉണ്ടാക്കി ഓരോ വീട്ടിലും കൊണ്ടുപോയി കച്ചവടം ചെയ്യും,
ഇവരുടെ ഭാഷ തെലുങ്കും കുംമറയും കൂട്ടിയുള്ള ഒരു ഭാഷയാണ്, ഇവർ ഒത്തുകൂടുമ്പോൾ ഈ ഭാഷയാണ് സംസാരിക്കാറ്, ഏമ്സപ്പ്, എന്ന് പറഞ്ഞാൽ എന്താ വർത്താനം എന്നാണ് ഭാഷ, മനസ്സിലായിട്ടില്ലെങ്കിലും കേട്ടിരിക്കാൻ നല്ല രസമാണ്, ഇവരുടെ ഭാഷക്ക്, അക്ഷരമില്ല, ഇപ്പോൾ ഇവരുടെ സങ്കടം നമ്മുടെ നിലമ്പൂരിൽ നല്ല മണ്ണ് കിട്ടാനില്ല, ആദ്യം കാലം ഫോറസ്റ്റിൽ പോയി മണ്ണ് എടുത്തിരുന്നവർക്ക് ഫോറസ്റ്റിന്റെ വിലക്ക് കാരണം കാട്ടിൽ കയറാൻ സാധിക്കുന്നില്ല, ഇപ്പോൾ വലിയ കാശു കൊടുത്തിട്ടാണ്, പാലക്കാട് കുണ്ടൂരിൽ നിന്ന് മണ്ണ് കൊണ്ടുവരുന്നത്. വിറകും കിട്ടുന്നില്ല, ഇങ്ങനേയും കഷ്ട്ടപെട്ട് മൺപാത്രങ്ങൾ ഉണ്ടാക്കിയാലോ, പാത്രത്തിന് ജനങ്ങൾ വിലയും കാണുന്നില്ല, ഏത് സർക്കാർ അധികാരത്തിൽ വന്നാലും ഈ സമുദായക്കാർക്ക് ഒരു സഹായവും കിട്ടുന്നുമില്ല.
നല്ലവണ്ണം പഠിക്കുന്ന വിദ്യാർത്ഥികൾ ഇവരുടെ കൂട്ടത്തിൽ ഉണ്ട് പക്ഷെ OEC ആയത് കൊണ്ട് ഒരു സഹായവും കിട്ടുന്നുമില്ല, ഇപ്പോഴും പണ്ട് മുതുമുത്തശ്ശൻ പറഞ്ഞത് പോലെ വളരെ പ്രയാസത്തിലാണ് ഇവരുടെ ജീവിത കഥ, പണ്ട് തൊട്ടെ എല്ലാവർഷവും നിലമ്പൂർ പാട്ടുൽസവത്തിന് ഈ സമുദായത്തപ്പെട്ടവർ നിലമ്പൂർ കോവിലകത്ത് എത്താരുണ്ട് ആ വരവിലും ഒരു ചടങ്ങുണ്ട് കെട്ടിച്ചവരും, സ്ഥലം മാറിപോയവരും’ നിർബന്ധമായും ജനുവരി ഏഴിന് നിലമ്പൂരിലേക്ക് വരും.
ആരും ശ്രദ്ധിക്കാതെ പോകുന്ന ഈ പാവം, സമുദായത്തിൽ പെട്ടവർ നിലമ്പൂരിൽ ഉണ്ടെന്ന് പോലും ചിലർക്ക് അറിയില്ല, പണ്ട് മുതലെ എല്ലാവരും പറയുന്ന പേരാണ് കൊഴപ്പാൻമാർ, ചിലർ ദേശ്യത്തിൽ പോലും ഈ പേരാണ് പറയുക, പക്ഷെ നമ്മൾഎന്ത് തന്നെ പറഞ്ഞാലും, ഈ മനുഷ്യജാതി ജീവിക്കുന്നത് വളരെ അധികം കഷ്ട്ടപ്പെട്ടാണ് എന്ന്നാം ഓർക്കുക.
നിലമ്പൂർ അരുവാക്കോട്, കല്ലേപാടത്തിൽനിന്ന്, (കുശവൻമാർ), കുംഭാരൻമാരുടെ കൂടെ



