Wednesday, April 1, 2026
Homeഅമേരിക്കറവ. ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ മാതാവ് ശ്രീമതി മറിയാമ്മ ജോൺ (അമ്മിണി -...

റവ. ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ മാതാവ് ശ്രീമതി മറിയാമ്മ ജോൺ (അമ്മിണി – 84) ഫിലഡൽഫിയായിൽ അന്തരിച്ചു

രാജു ശങ്കരത്തിൽ

ഫിലഡൽഫിയാ: മാഷർ സ്ട്രീറ്റ്, സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ മാതാവും, തിരുവല്ല തുകലശ്ശേരിയിൽ, പരേതരായ ചുങ്കത്തിൽ വർഗീസ് മത്തായിയുടെയും, ശ്രീമതി മറിയാമ്മ മത്തായിയുടെയും മകളും, പരേതനായ ശ്രീ. സി. എം. ജോൺ ചിറത്തലക്കലിന്റെ സഹധർമ്മിണിയുമായിരുന്ന ശ്രീമതി മറിയാമ്മ ജോൺ (അമ്മിണി – 84) ഫിലഡൽഫിയായിൽ അന്തരിച്ചു. സംസ്ക്കാരം പിന്നീട് കേരളത്തിലെ കല്ലൂപ്പാറയിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

പരേതനായ ശ്രീ. സി. ജെ. മാത്യു, ശ്രീ. ഫിലിപ്പ് സി. ജോൺ, ശ്രീ. വർഗീസ് സി. ജോൺ, ശ്രീമതി. ജെസ്സി രാജൻ, റവ. ഫാ. ഡോ. ജോൺസൺ സി. ജോൺ (മാഷർ സ്ട്രീറ്റ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി) എന്നിവരാണ് മക്കൾ.

പരേതയുടെ പൊതുദർശനവും, ശവസംസ്ക്കാര ശുശ്രൂഷയുടെ ഒന്നാം ഘട്ടവും
ഓഗസ്റ്റ് 18 തിങ്കളാഴ്ച വൈകുന്നേരം 6:00 മുതൽ രാത്രി 8:00 വരെ, ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെടും. (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020) മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

തുടർന്നുള്ള സംസ്കാര ശുശ്രൂഷയും, സംസ്ക്കാരവും കേരളത്തിലെ കല്ലൂപ്പാറയിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പിന്നീട് നടക്കും. ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കുവാൻ കുടുംബാംഗങ്ങൾ അഭ്യർത്ഥിക്കുന്നു.

LIVE:

വാർത്ത: രാജു ശങ്കരത്തിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com