അമേരിക്കയിൽ എത്തീട്ടു കാലം കൊറേ ആയിരിക്കുന്നു.
കഴിഞ്ഞ ആഴ്ച എന്നെ പോലീസു വഴീലോന്നു പുള്ളു ചെയ്തു .
എന്റെ ലൈസെൻസു ചത്തിട്ടു രണ്ടാഴ്ച ആയത്രേ . മനസാവാചാ ഞാനിങ്ങനെ ചെയ്യാറില്ല .
എന്തായിപ്പോ എന്താ പറ്റീതു മറവി ആകാൻ ,
ചുമ്മാതല്ല വയസ്സു മുപ്പത്തി നാല് .
പോലീസു പിടിച്ചപ്പം നെഞ്ചത്തലക്കാൻ ഒരു പെണ്ണില്ലല്ലോ ന്നു അപ്പൊ ഞാനോർത്തു .
അമേരിക്ക അല്ലേ, പെണ്ണിനു എന്നാ പഞ്ഞം . ചുമ്മാ നിന്നാപ്പോരേ, മദാമ്മ വന്നങ്ങു കേറൂല്ലേ , എന്നൊക്കൊയാ നാട്ടിലെ ചില ഇൻബോക്‌സ് കുരുപ്പുകളുടെ വിചാരം .
ദൈവത്തിനാണേ ഒന്നിനെ സെറ്റ് ആക്കാൻ ഇതുവരെ പറ്റീട്ടില്ല .
പെണ്ണുങ്ങളു കൂടുന്ന പന്തു കളി കാണാനും , സന്ധ്യയ്ക്കു തുറക്കുന്ന കടകൾക്കു മുൻപിലും .ഞാനൊത്തിരി കിനാവു കണ്ടു നിക്കാറുണ്ട് .
പെണ്ണിനെ കാണുമ്പോഴുള്ള എന്റെ ഈ ചങ്കു പിടച്ചിലും വാ തുറന്നാ,വിറച്ചു തുള്ളുന്നതും ഒക്കെ പ്രശനം ആണ് ഗുയ്സ് .
എന്നാ ഇപ്പൊ ഓൺലൈനിൽ ഒരുത്തിയെ വളയ്ക്കാമെന്നു വെച്ചപ്പം വെറുതെ അഞ്ഞൂറ് ഡോളർ അവളു കൊണ്ടുപോയി .
ഞാനിങ്ങനെ ചൂണ്ടയുമായി കുത്തിഇരിക്കുമ്പോ ആണ് ഈ വർഷം ഓണം വന്നത് .
ഞാനും എന്റെ കട്ട ചങ്കും ഒരു ഫ്ലാറ്റിലാണ് താമസം. അതും സിറ്റിയിലു .
അവൻ രാവിലെ ജോലിക്കുപോയാൽ അത്താഴത്തിന്റെ നേരം തിരിച്ചു നോക്കിയാ മതി . ഞാനങ്ങനെ വർക്ക് ഫ്രം ഹോം ന്നു പറഞ്ഞു വാതിലിന്റെ മൂട്ടിലെ കൗച്ചേലു ചുരുണ്ടു കിടക്കും .ഒരു ലാപ്ടോപുമായി .
ഇന്നു തിരുവോണം ആണന്നോർത്തു
മലയാളി മനസ്സു ലോഗിൻ ചെയ്തു നൊസ്റ്റു അടിച്ചു ഇരിക്ക ആണ് ഞാൻ .
മലയാളി മനസ്സിലാകെ ഓണ ബഹളം, ഇല വന്നു, ഉപ്പു വന്നു ,ഉപ്പേരി വന്നു ,കറികളോരോന്നായ് വന്നു ,ചോറു വന്നു , ഒഴിച്ചു കറികളായി , പായസോം കൂടി കണ്ടപ്പോൾ വായിൽ കപ്പലു മുങ്ങി .
ഉണക്ക ബ്രഡ്ഡിന്റെ ഉള്ളിലു ട്യൂണ ഫിഷു വെച്ചു ഒരു ഓണസദ്യ ഉച്ചയ്ക്കു ഉണ്ടാക്കാനാണ് എന്റെ പ്ലാൻ .
അപ്പൊ ആണു വാതിലേൽ ഒരു മുട്ടു കേട്ടത് .
എന്താ ഇപ്പൊ ഈ അസമയത്തു ആരാ എന്നോക്കെ ഓർത്തു വല്ലാണ്ട് പെട്ടുപോയി ഞാൻ .
വാതിക്കല് അതാ നിൽക്കുന്നു ഷർട്ടിടാതെ സിക്സ് പാക്ക് കാണിച്ചൊരു മാവേലി .
കൊടുക്കാൻ ഒന്നുമില്ലേലും അതിഥി
ദേവോഭവ ലൈൻ ആണു ഞാനും .
ആദ്യം ഒന്നു അന്തിച്ചു നിന്നെങ്കിലും കേരളത്തിലെ പാതാളത്തീന്നു എതിർവശത്തോട്ടു തുരന്നു വന്നാൽ ഇങ്ങു അമേരിക്കയിൽ എത്തുമല്ലോ എന്ന സയന്റിഫിക് ചിന്ത എന്നെ ആശ്വസിപ്പിച്ചു .
മാവേലി എന്നെ നോക്കി പുഞ്ചിരിച്ചു. നെഞ്ചത്തൊരു മാല ,കമ്മൽ ,വളകൾ എല്ലാം മുക്കുപണ്ടം ആണന്നു ഒറ്റ നോട്ടത്തിലെനിക്കു മസ്സിലായ് .
പിന്നേം മാവേലിക്കു ചിരി- ഒരു നാണച്ചിരി എന്തോ ഒരു മിസ്റ്റേക്ക് ഉണ്ടു ഗുയ്സ് .
പുള്ളിയെന്നെ കാണാൻ പലപ്പഴും വഴിവക്കിൽ നിൽക്കാറുണ്ടത്രെ ..
മാവേലി എന്റെ കൈയേൽ കേറി പിടിച്ചു, ഒന്നു തിരിച്ചു . അകെ കുളിരുകോരി ഒരു പറച്ചിൽ .
“ഐ ലവ് യു “…
പുള്ളി അടുത്ത ഫ്ളാറ്റിലെ സിംഗിൾ ആണത്രേ ..ഒരു സ്പാനിഷ് മോറൻ .
ഇന്ത്യക്കാരനെ ഒന്നു ഇമ്പ്രെസ്സ് ചെയ്യാനാണ് ഈ തളേം വളേം ഇട്ടിരിക്കുന്നത് .
പകച്ചു പോയെന്റെ ബാല്യം . ഉന്തി ത്തള്ളി പുറത്തിറക്കി കുന്തിച്ചിരുന്നു പോയ് ഞാൻ .
പെണ്ണുകിട്ടാ ചരക്കാണേലും ഇങ്ങനെയൊക്കെ പറയാമോ!
ഇനി നിങ്ങളു പറ ഗുയിസ്, ഇങ്ങനെ ഉണ്ടോ ഒരു മാവേലി . 😳
നിഷ✍




ആശംസകൾ
രസകരമായ രചന✍️ വിജയാശംസകൾ🌹🌹
കൂടുതലും മലയാളികൾ കാണുന്നതുകൊണ്ട് മലയാളത്തിൽ തന്നെ അഭിപ്രായം പറയാം.
ഇത്ര ലളിതമായി എന്നാൽ ഭാഷയുടെ ഗാംഭീര്യം ഒട്ടും കുറയാതെ എഴുതുന്നതിനുള്ള കഴിവ് അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യം തന്നെ.
മുന്നോട്ടുള്ള പ്രയാണത്തിൽ ഇതുപോലെ ഒരുപാട് നല്ല രചനകൾ പ്രതീക്ഷിക്കട്ടെ.
ആശംസകൾ 🌹