Saturday, February 14, 2026
Homeഅമേരിക്ക“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ്...

“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ് രചന മത്സരം #35) ✍ഡോ സരിത അഭിരാമം

പ്രിയപ്പെട്ട മാവേലി എൻ്റെ വീട്ടിൽ വന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.
കുറേ നാളായി അങ്ങയെ ഒന്ന് നേരിട്ട് കാണാൻ ഞാൻ ആഗ്രഹിക്കുകയായിരുന്നു. മാവേലിക്ക് അവിടെ സുഖം തന്നെയല്ലേ? ഞങ്ങൾ ഇവിടെ അത്ര സുഖത്തിലൊന്നുമല്ല കാരണമൊക്കെ അറിയാല്ലോല്ലേ. സാധനങ്ങൾക്കൊക്കെ വില കയറി , നാട്ടിലാണെങ്കിൽ വെള്ളപ്പൊക്കവും ദാരിദ്ര്യവും മണ്ണിടിച്ചിലും പല വിധ പുതിയ രോഗങ്ങളും കൊലപാതകവും ഭാഗം ജയിക്കാനും അല്ലാതെയും നിറയുന്ന പീഡന വാർത്തകൾ, എന്ന് വേണ്ട ആകെ ദുരിതത്തിലാണ്

.തേങ്ങ അരച്ച്, കടുക് വറുത്ത് ഒരു കറി കൂട്ടാൻ യാതൊരു നിവൃത്തിയില്ല.കേരം തിങ്ങിയ കേരള നാട്ടിൽ ഒരു കിലോ തേങ്ങയ്ക്ക് വില 90 രൂപയാകുന്നു . വെളിച്ചെണ്ണ 500 രൂപ കടക്കുന്നു. ഇങ്ങനെ പോവുകയാണെങ്കിൽ കേരളത്തിൻ്റെ അവസ്ഥ എന്താകും എന്ന് പറയാൻ തന്നെ പറ്റില്ല. കേരളീയരെ രക്ഷിക്കാൻ എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടെത്താൻ കഴിയുമോ?

കൊറോണയ്ക്ക് ശേഷം എല്ലാവരും ആരോഗ്യപരമായിട്ട് വല്ലാത്ത അവസ്ഥ അനുഭവിക്കുകയാണ്. മാവേലിക്ക് ഒന്നുകൂടി തിരിച്ചു കേരളത്തിലേക്ക് വരണം എന്ന് തോന്നുന്നുണ്ടോ? അതോ എങ്ങനെയെങ്കിലും ഇവിടെ നിന്ന് പോയി കിട്ടിയത് തന്നെ ഭാഗ്യം എന്ന് തോന്നുന്നുണ്ടോ? കുറച്ചുകാലത്തേക്ക് എങ്ങനെയെങ്കിലും ഇങ്ങോട്ട് ഒന്ന് തിരിച്ച് വരണം. പറഞ്ഞുകേട്ടിട്ടുള്ള മാവേലിവാണ കാലത്തേക്ക് ഞങ്ങളെ കൂടി ഒന്ന് കൊണ്ടുപോണം. ചതിയും വഞ്ചനയും ഇല്ലാത്ത, മനുഷരെല്ലാരും ഒന്നുപോലെ ജീവിച്ചിരുന്ന കാലത്ത് നമുക്കു ജീവിക്കാൻ അവകാശമില്ലേ.? ഞങ്ങൾക്കു കൂടി അതിനുള്ള ഒരു അവസരം തരണം.

എത്ര നന്നായി പഠിച്ച് എത്രമാത്രം യോഗ്യത നേടിയാലും ഒരു കാര്യവും ഇല്ല മാവേലീ. യുവതീ യുവാക്കൾ ജോലി ഇല്ലാതെ കഷ്ടപ്പെടുകയാണ്. മാവേലി ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ നമുക്കീ സങ്കടങ്ങളൊക്കെ വന്ന് പറയാമായിരുന്നു. ഞങ്ങൾക്ക് പ്രയാസങ്ങൾ ചെന്ന് പറയാൻ ആരും ഇല്ലാത്ത ഒരു അവസ്ഥയാണ്. കേരളീയരെ ഇങ്ങനെ വിഷമത്തിൽ ആക്കരുത്.

ഇനി എല്ലാ തവണയും ഇതുപോലെ ഇവിടെ വരാൻ പറ്റുമോ? അവിടെ കുറച്ച് തിരക്ക് ആയിരിക്കും എന്നൊക്കെ ഞങ്ങൾക്കറിയാം. എങ്കിലും കുറച്ചു നേരം ഞങ്ങൾക്ക് വേണ്ടിയൊന്ന് മാറ്റിവയ്ക്കണം. ഷുഗറും പ്രഷറും ഇല്ല എന്ന് തോന്നുന്നു. ഇപ്പോഴും ആ കുടവയർ ഒക്കെ അങ്ങനെ തന്നെ കാണുന്നുണ്ടല്ലോ. പിന്നെ ഓലക്കുട അത് കുറച്ച് പഴയതായില്ലേ ഒരു പുതിയത് വാങ്ങാൻ ശ്രമിച്ചൂടേ. ഇനിയും കേരളത്തിലേക്ക് വരണം ഇവിടെയുള്ള പ്രജകളെയൊക്കെ കാണണം. നമ്മുടെ പഴയ ബാട്ടർസമ്പ്രദായം തിരികെ കൊണ്ടുവന്നാലോ എന്ന് ആലോചിച്ചു കൂടെ.

മാവേലീ ഇപ്പോൾ ഓണസദ്യ ഹോട്ടലുകളിൽ കിട്ടും.മാവേലി ഭരിച്ചപ്പോൾ ഉണ്ടായിരുന്നതുപോലെ ഒന്നുമല്ല കാലം. ഒരുപാട് ടെക്നോളജി പരമായിട്ട് വികസിച്ചിരിക്കുകയാണ്. ഈ കാലഘട്ടത്തിൽ ആയിരുന്നു മാവേലി നമ്മുടെ കേരളം ഭരിച്ചിരുന്നത് എങ്കിൽ എത്ര സന്തോഷം ആയിരുന്നേനേ.

മാവേലിയെ എനിക്ക് നല്ല വിശ്വാസമാണ് അതുകൊണ്ട് ഞാൻ ഒരു രഹസ്യം ചോദിച്ചാൽ അതിൻ്റെ ഉത്തരം എനിക്ക് പറഞ്ഞു തരുമല്ലോ അല്ലേ? അഞ്ചാമത്തെ അവതാരത്തിൽ ആണല്ലോ വാമനൻ മൂന്നടി മണ്ണ് ചോദിച്ചുവന്ന് മാവേലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നത്. ആ സംഭവം കഴിഞ്ഞിട്ടാണ് പരശുരാമൻ മഴു എറിഞ്ഞ് കേരളം സൃഷ്ടിച്ചത് എന്ന് കേൾക്കുന്നത് ശരിയാണോ?അങ്ങനെയാണെങ്കിൽ ആ കണക്ക് ശരി ആകുന്നില്ലല്ലോ മാവേലി .കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം എന്നാണല്ലോ ഞങ്ങൾ കൊച്ചുനാളിലേ കേട്ടിട്ടുള്ളത്. ഇതിലെവിടെയോ ഒരു ചെറിയ വശപ്പിശക് വർഷങ്ങളായി നിലനിൽക്കുന്നില്ലേ? ഞാനീ ചോദിച്ച കാര്യം മാവേലി ഇഷ്ടപെട്ടില്ലെങ്കിൽ അങ്ങ് മറന്നേക്കുക. ഞാൻ ഇങ്ങനെ ചോദിച്ചെന്നും പറഞ്ഞു മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കില്ല എന്നുള്ള വിശ്വാസത്തിലാണ് ഞാൻ ഈ കാര്യം വളരെ രഹസ്യമായി ചോദിച്ചത് .

പിന്നെ എനിക്ക് മറ്റുചില ചോദ്യങ്ങൾ കൂടി ചോദിക്കാനുണ്ട്.
മാവേലി തമ്പുരാനെ….. തേങ്ങയാണോ തെങ്ങ് ആണോ ആദ്യം ഉണ്ടായത് ? അതുപോലെതന്നെ എൻ്റെ മറ്റൊരു സംശയം ആണ് കോഴിമുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായിരിക്കുക?
എൻ്റെ ചെറിയ സംശയങ്ങളാണ് അതിനുള്ള മറുപടി കൂടി പറഞ്ഞിട്ട് പോയാൽ എനിക്ക് വളരെ സന്തോഷം ആകുമായിരുന്നു. മാവേലിക്ക് കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ളത് എന്താണെന്ന് പറഞ്ഞാൽ ഞാൻ ഇന്ന് തന്നെ അത് പാഴ്സൽ വാങ്ങി തരാം. ഇപ്പോൾ അതാണല്ലോ കേരളത്തിലെ ഒരു രീതി. നമ്മളായിട്ട് അത് മാറ്റാൻ പാടില്ലല്ലോ.

അത്തപ്പൂക്കളം ഒക്കെ ഇപ്പം സെറ്റായിട്ട് വാങ്ങാൻ കിട്ടും. നമുക്ക് ഇഷ്ടമുള്ള ഒരു സ്ഥലത്ത് ഒട്ടിച്ചു വെച്ചിട്ട് അതെടുത്ത് മാറ്റിയാൽ മതി. പിറ്റേ വർഷവും അത് ഉപയോഗിക്കാമല്ലോ. വെറുതെ പൂ വാങ്ങി കാശ് കളയണ്ട .കാലം ആകെ മാറി . എല്ലാം നിയന്ത്രിക്കുന്നത് Al ആണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ അതു നിർവഹിച്ചു തരും.

സമയം കിട്ടുമ്പോഴൊക്കെ ഇങ്ങോട്ടൊന്ന് വരണം അതല്ലെങ്കിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുകയോ ഫേസ്ബുക്കിലൂടെയോ ഇൻസ്റ്റഗ്രാമിൽ ലൂടെയോ കാണണം കേട്ടോ. ഇടക്ക് വീഡിയോ കോൾ ചെയ്യാൻ മറക്കല്ലേ മാവേലി. എനിക്കൊരു വഴിക്ക് പോകേണ്ടതായിട്ടുണ്ട് .ഇനിയും കാണാം എന്ന പ്രതീക്ഷയോടെ ഞാൻ അങ്ങോട്ട് പോകുവാണ്. മാവേലിക്ക് എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ഒന്നുകൂടി അറിയിക്കുന്നു. എന്നാൽ പിന്നെ ശരി ഇനിയും കാണാം.

ഡോ സരിത അഭിരാമം✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com