Friday, April 3, 2026
Homeഅമേരിക്കമലയാളി മനസ്സ് ഓണം സ്‌പെഷ്യൽ രചനാ മത്സരത്തിൽ, സുജ പാറുകണ്ണിൽ, സഹീറ എം, രാജൻ പടുതോൾ,...

മലയാളി മനസ്സ് ഓണം സ്‌പെഷ്യൽ രചനാ മത്സരത്തിൽ, സുജ പാറുകണ്ണിൽ, സഹീറ എം, രാജൻ പടുതോൾ, സാന്ദ്ര നിർമ്മൽ എന്നിവർ ഒന്നും, രണ്ടും, മൂന്നും, നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മലയാളി മനസ്സ്

മലയാളി മനസ്സ് യു എസ് എ, ഓണത്തോടനുബന്ധിച്ച്‌ നടത്തിയ “ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ..? എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം സുജ പാറുകണ്ണിൽ, രണ്ടാം സ്ഥാനം സഹീറ എം, മൂന്നാം സ്ഥാനം രാജൻ പടുതോൾ നാലാം സ്ഥാനം സാന്ദ്ര നിർമ്മൽ എന്നിവർ കരസ്ഥമാക്കി.

ബെന്നി സെബാസ്റ്റ്യൻ, ദീപ ആർ അടൂർ, സജി ടി. പാലക്കാട്, മഹിമ കുര്യൻ, ടിന്റോ കെ ജോസഫ്, റോമി ബെന്നി, ഷാഫിയ ഷംസുദ്ദീൻ, ശ്രീജ മനോജ് അമ്പലപ്പുഴ, ഡോ. ഉണ്ണി ആവട്ടി, ദീപ നായർ എന്നിവർ തൊട്ടടുത്ത മാർക്കുകൾ നേടി പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.

തന്റെ തൊണ്ണൂറ്റിയൊന്നാം വയസ്സിലും, പ്രായത്തെയും, അവശയതയെയും അവഗണിച്ച്, മലയാളിമനസിനോടുള്ള പ്രത്യേക താല്പര്യം മൂലം മത്സരത്തിൽ ആവേശപൂർവ്വം പങ്കെടുത്ത മുൻ KSEB എഞ്ചനീയർ ടി.ആർ. ജോണിക്ക് പ്രത്യേക പുരസ്ക്കാരം നൽകുന്നതായിരിക്കും.

ഏറ്റവുമധികം വായനക്കാരുള്ള രചനകൾക്ക് ഡോ. ഉണ്ണി ആവട്ടി, ഷാജി ഏബ്രഹാം, റോമി ബെന്നി, ദീപ നായർ, അജി സുരേന്ദ്രൻ എന്നിവരും,

ഏറ്റവും അധികം വായനക്കാരുടെ അഭിപ്രായം കമന്റായി ലഭിച്ചതിനുള്ള സമ്മാനം, ഡോ. ഉണ്ണി ആവട്ടി, ദീപ നായർ, റോമി ബെന്നി, അജി സുരേന്ദ്രൻ, രവി കൊമ്മേരി എന്നിവരും കരസ്ഥമാക്കി. ഇവർക്കുള്ള ക്യാഷ് പ്രൈസ് ജനുവരിയിൽ നടക്കുന്ന മലയാളി മനസ്സിന്റെ അഞ്ചാം വാർഷിക സമ്മേളന വേദിയി വച്ച് നൽകുന്നതായിരിക്കും. സ്ഥലവും, തീയതിയും പിന്നീട് അറിയിക്കുന്നാണ്.

ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്തിരിക്കുന്നത്, ഫിലഡൽഫിയ, ബെൻസേലം ഏരിയയിലെ പ്രമുഖ റെഡിമെയ്ഡ് വസ്ത്രവ്യാപാര സ്ഥാപനമായ പോപ്പുലർ സിൽക്ക്സ് ഉടമ ജെയിംസ് ഡാനിയേൽ, പ്രോസ്ത്സാഹാന സമ്മാനം നേടിയവർക്കുള്ള ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്തിരിക്കുന്നത്, കോൾഡ്‌വെൽ ബാങ്കേഴ്സ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിലെ പ്രമുഖ റിയൽറ്റർ, വിനു വർഗ്ഗീസ്, ഏറ്റവും കൂടുതൽ വായനക്കാരുള്ള രചനകൾക്ക് സമ്മാനാർഹരായിട്ടുള്ളവർക്കുള്ള ക്യാഷ് പ്രൈസ് നൽകുന്നത് ട്രൈസ്റ്റേറ്റ് ഏരിയയിലും സമീപ പ്രദേശങ്ങളിലും വിവിധതരം ഭക്ഷണങ്ങളുമായി രുചിക്കൂട്ടുകളുടെ കലവറ തീർക്കുന്ന ‘ പെപ്പർ പാലസ് ഫില്ലി, ഏറ്റവും കൂടുതൽ വായനക്കാരുടെ മികച്ച അഭിപ്രായങ്ങൾ കമന്റ് രൂപത്തിൽ ലഭിച്ച രചനകൾക്ക് സമ്മാനാർഹരായിട്ടുള്ളവർക്ക് ക്യാഷ് പ്രൈസ് നൽകുന്നത്, അപ്പർഡാർബി കേന്ദ്രീകരിച്ചു നടത്തുന്ന ‘സ്പീഡി കാർ സെയ്ൽസ് ‘ എന്ന പ്രമുഖ സ്ഥാപനത്തിന്റെ ഉടമ ബിജു ചാക്കോ എന്നിവരാണ്.

വളരെ ചുരുങ്ങിയ സമയപരിധിക്കുള്ളിൽ നടത്തിയ ഈ മത്സരത്തിൽ പങ്കെടുത്തവരിൽ നിന്നും ലഭിച്ച രചനകളിനിന്നും, പ്രസിദ്ധീകരണയോഗ്യമായി തിരഞ്ഞെടുത്ത 38 രചനകളായിരുന്നു മത്സരത്തിന് ഉണ്ടായിരുന്നത്. മലയാളി മനസ്സ് അഡ്മിൻ ഗ്രൂപ്പ് അംഗങ്ങളായ നൈനാൻ വാകത്താനം, മേരി ജോസ്സി മലയിൽ, നിർമ്മല അമ്പാട്ട്, സൈമ ശങ്കർ, റിറ്റ മാനുവൽ, സിസി ബിനോയ്, റീന നൈനാൻ, ജിഷ ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള അഡ്മിൻ പാനലാണ് മത്സരത്തിന് നേതൃത്വം നൽകിയത്.

മത്സരത്തിൽ പങ്കെടുത്തവർക്കും , സമ്മാനാർഹരായവർക്കും, സമ്മാനങ്ങൾ സ്പോൺസർ ചെയ്തവർക്കും, മത്സരത്തിന് നേതൃത്വം നൽകിയ അഡ്മിൻ പാനലിനും മലയാളി മനസ് മാനേജുമെന്റിന്റെ പ്രത്യേകം നന്ദി.

മലയാളി മനസ്സ്

RELATED ARTICLES

12 COMMENTS

  1. മലയാളി മനസ്സ് അഡ്മിനും പത്രാധിപ സമിതിക്കും നന്ദി സ്നേഹം. എൻ്റെ രചന വായിച്ച് അഭിപ്രായ നിർദ്ദേശങ്ങൾ നല്കിയ മുഴുവൻ വായനക്കാർക്കും നന്ദി.. സ്നേഹം… രചനകളെ ആഴത്തിൽ വിലയിരുത്തിയ ജഡ്ജിംഗ് പാനലിന് നന്ദി… സ്നേഹം…

  2. വിജയികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ… ❤️👍🙏

  3. വിജയികൾക്ക് ഉചിതമായ സമ്മാനങ്ങൾ സ്പോൺസർ ചെയ്ത മഹദ് വ്യക്തിത്വങ്ങൾക്കും പ്രത്യേകം പ്രത്യേകം നന്ദി… സ്നേഹം…..

  4. പ്രിയ മലയാളി മനസ്സ് പത്രത്തിൻ്റെ ചീഫ് എഡിറ്റർ കൂടാതെ മറ്റ് എല്ലാ അണിയറ പ്രവർത്തകരെ,
    ഓണത്തിന് നടത്തിയ പ്രത്യേക രചനാ മത്സരത്തിൻ്റെ വിധികർത്താക്കളെ, എല്ലാവർക്കും ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു. വ്യത്യസ്തമായ ഒരാശയം മുന്നോട്ട് വച്ച് അതിൽ രചനകൾ സംഘടിപ്പിച്ച് ആ മത്സരത്തിൽ പങ്കെടുക്കാനും ജനങ്ങൾ അത് ഏറ്റെടുക്കാനും, നിരവധി അഭിപ്രായങ്ങൾ എഴുതുവാനും അതിലൂടെ എൻ്റെ രചനയെ മികച്ച അഭിപ്രായങ്ങൾ നേടിയ രചനകളുടെ കൂട്ടത്തിൽ തിരഞ്ഞെടുക്കാനും പ്രാപ്തരാക്കിയ മുഴുവൻ ആളുകൾക്കും പ്രത്യേകം പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. മാത്രല്ല മത്സരത്തിൽ വിജയിച്ച എല്ലാ വിജയികൾക്കും, പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു.

    രവി കൊമ്മേരി

  5. മലയാളി മനസ്സിനും ഒന്നാം സമ്മാനം നേടിയ Suja യ്കും അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com