Friday, April 3, 2026
Homeഅമേരിക്കആദി ബദ്രി ക്ഷേത്രം (വിവരണം: പാർട്ട്‌ - 2) ✍ ജിഷ ദിലീപ് ഡൽഹി

ആദി ബദ്രി ക്ഷേത്രം (വിവരണം: പാർട്ട്‌ – 2) ✍ ജിഷ ദിലീപ് ഡൽഹി

ചരിത്രപരവും മതപരവുമായ പ്രാധാന്യത്താൽ നിറഞ്ഞതാണ് ഇന്ത്യയിലെ ഹരിയാനയിലുള്ള യമുനാനഗറിലെ ആദിബദ്രി.

സരസ്വതി നദി ശിവാലിക് മലനിരകൾ, ഹിമാലയം വിട്ട് ഇന്ത്യയുടെ വിശാലമായ തലങ്ങളിലേക്ക് യാത്രചെയ്യുന്നത് ആദിബദ്രി തീർത്ഥത്തിൽ വച്ചാണ്. ശിവാലിക് മലനിരകളുടെ താഴ്‌വരകൾ മുതൽ രാജസ്ഥാനിലെ മരുഭൂമികൾക്കപ്പുറവും ഇന്ത്യയിലെ മറ്റ് 5 മഹാനദികളിൽ നിന്നും വ്യത്യസ്തമായി തടസ്സമില്ലാതെ സരസ്വതി നദി ഒഴുകി. അതിനാൽ ഋഗ്വേദത്തിൽ ഏറ്റവും നല്ല ദേവത, നദിയെന്ന് വിളിക്കപ്പെടുന്നു. നദിയിലെ വെള്ളം പവിത്രമായതുകൊണ്ട് ഇതിൽ സ്നാനം ചെയ്താൽ പാപവിമുക്തമാകുമെന്ന് വിശ്വാസമുണ്ടായിരുന്നു.ആ സ്ഥലത്തിന് അടുത്ത് കൃത്രിമമായി നിർമ്മിച്ച ആദി ബദ്രികുളമുണ്ട്. വരണ്ടകാലത്തേക്ക് വെള്ളം ശേഖരിക്കുന്നതിനായിരുന്നിത്.

പിന്നീട് നൂറു വർഷങ്ങൾക്ക് ശേഷം സരസ്വതി നദി അപ്രത്യക്ഷമായപ്പോൾ ഭൂമിശാസ്ത്രപരമായ കാരണമാകുമെന്ന് കരുതപ്പെട്ടു. തുടർന്ന് ഋഗ്വേദത്തിലെ സരസ്വതിസ്തുതികൾ വെറുംഭാവനകൾ മാത്രമാണെന്ന് വിശേഷിപ്പിക്കപ്പെട്ടു.
വടക്ക് പടിഞ്ഞാറ് ഇന്ത്യയിലെ മഹത്തായതും പുണ്യവുമായ ഈ നദി ഹിമാലയത്തിലെ കപാൽ തൃത്തിയിൽ നിന്ന് ഉത്ഭവിച്ച് മാനസരോവറിലേക്ക് ഒഴുകി പടിഞ്ഞാറോട്ട് തിരിഞ്ഞു. ഹരിയാന, രാജസ്ഥാൻ, വടക്കൻ ഗുജറാത്ത് എന്നിവിടങ്ങളിലൂടെ ഇത് ഒഴുകിയിരുന്നു. പാകിസ്ഥാനിലൂടെയും ഒഴുകി ഒടുവിൽ റാൻഓഫ് കച്ച് വഴി അവസാനം സരസ്വതിനദി പടിഞ്ഞാറൻ കടലിൽ ലയിച്ചു. ഏകദേശം 4000 കിലോമീറ്റർ നീളമുള്ള നദിയായിരുന്നു ഇത്. അലഹബാദിൽ വച്ച് ഗംഗയും യമുനയും ചേർന്ന് ത്രിവേണിസംഗമം നടത്തുന്ന ഗുപ്തഗാമിനി എന്നാണ് സരസ്വതി നദി അറിയപ്പെടുന്നത്. സിന്ധുനദീതട സംസ്കാരത്തെ യഥാര്‍ഥത്തില്‍ സരസ്വതീ നദീതടസംസ്കാര മെന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്.

ഋഗ്വേദത്തിലും പിൽക്കാല വേദ, വേദാനന്തര ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെടുന്ന ഒരു ദൈവത്വ നദിയായ സരസ്വതി നദി വേദമതത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.

കൈലാസ പര്‍വതത്തില്‍ നിന്നും ഉദ്ഭവിക്കുന്ന ശതദ്രു, ശിവാലിക്‌ കുന്നുകളില്‍ നിന്നുമുദ്ഭവിക്കുന്ന ദ്രിശദ്‌വതി, പഴയ യമുന എന്നീ മൂന്ന് നദികളും സരസ്വതി നദിയുടെ പോഷക നദികളാണ്. പഞ്ചാബിലെ ഗഗ്ഗര്‍, ഹക്ര, നാര എന്നിങ്ങനെ ഇപ്പോഴിത് അറിയപ്പെടുന്നു.

യമുനാനഗർ നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ സ്ഥലം ശ്രീ സരസ്വതി നദിയുടെ ഉത്ഭവസ്ഥാനമെന്നും അറിയപ്പെടുന്ന ഒരു മഹത്തായ സ്ഥലമാണ്. സരസ്വതി നദി ഇപ്പോൾ വംശനാശം സംഭവിച്ചു, പക്ഷേ ഈ സ്ഥലത്തിന് ഇന്നും പുരാണപരവും മതപരവുമായ പ്രാധാന്യമുണ്ട്,

സരസ്വതി നദി ഇപ്പോഴും ഉപരിതലത്തിനു താഴെയായി ഒഴുകുന്നുണ്ടെന്നാണ്
ഇന്ത്യൻ ബഹിരകാശ ഗവേഷണ സംഘടനയും (ISRO),
ഇന്ത്യൻ പുരാവസ്തു വകുപ്പും സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

ഹരിയാന, ഹിമാചൽ പ്രദേശ് സർക്കാരുകൾ ആദി ബദ്രിയിൽ ഒരു അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള കരാറിൽ 2022 ജനുവരി 21ന്, ഒപ്പുവച്ചു. ഇത് പ്രകാരം സരസ്വതി നദിയുടെ ഉദ്ഭവസ്ഥലമായി ഈ സ്ഥലം കണക്കാക്കപ്പെടാനും, നദിയെ പുനരു ജ്ജീവിപ്പിക്കാനുമായിരുന്നു. അതിനുപുറമെ ഒരു തീർത്ഥാടന കേന്ദ്രമായി വികസിപ്പിക്കാനും, ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്നതിനും, അമിത മഴ മൂലമുണ്ടാകുന്ന വെള്ളപ്പൊക്ക സാഹചര്യം നേരിടാനും സഹായകമാകുമെന്ന് കണക്കാക്കപ്പെടുന്നു. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇതിനടുത്ത് ഒരു തടാകവും നിർമ്മിക്കുന്നുണ്ട്. ജല കായിക വിനോദങ്ങൾ പോലുള്ള പ്രവർത്തനങ്ങൾക്കും പ്രാദേശിക സമ്പദ് വ്യവസ്ഥക്ക് സംഭാവന നൽകാനും തടാകം പ്രാപ്തമാക്കുമെന്നുമാണ്.

സരസ്വതി നദി പുനരുജ്ജീവനത്തെ ക്കുറിച്ചുള്ള ആദിബദ്രിയിൽ നിന്നും ആരംഭിച്ച ഗവേഷണം 1986- 87 കാലഘട്ടത്തിൽ കച്ച് വരെ എത്തി. സരസ്വതി നദിയെ കുറിച്ചുള്ള ഗവേഷണം നടത്തുന്നത് കുരുക്ഷേത്ര സർവകലാശാലയും, ഹരിയാന സരസ്വതി പൈതൃക വികസനബോഡും ചേർന്നാണ്.

ഹിമാചൽ പ്രദേശിലെ 31.66 ഹെക്ടർ സ്ഥലത്താണ് അണക്കെട്ട് നിർമ്മിക്കുന്നത്.
ആദി ബദ്രിക്ക് സമീപമുള്ള യമുനയിൽ പതിക്കുന്ന ഹിമാചൽ പ്രദേശിലെ സോംബ് നദിയിൽ നിന്നുമാണ് വെള്ളം അണക്കെട്ടിലേക്ക് ലഭിക്കുന്നത്.പദ്ധതി യുടെ ആകെ ചെലവ് 215.33 കോടി രൂപയാണ്. ഹിമാചൽ പ്രദേശിലേക്കും ഹരിയാനക്കും 61.88 ഹെക്ടർ മീറ്റർ വെള്ളം ലഭിക്കുമെന്നും ബാക്കി സരസ്വതി നദിയിലേക്ക് ഒഴുകിയെത്തും.

അണക്കെട്ട് നിർമ്മാണം ടൂറിസം, പരിസ്ഥിതി പുനരുജ്ജീവനം പ്രാദേശിക പദ്ധതിയുടെ ഒരു പ്രധാനപ്പെട്ട ഘടകമാണ്. വിനോദസഞ്ചാരത്തെ
പ്രോത്സാഹിപ്പിക്കുന്നതിനും, സമീപത്തുള്ള മറ്റു മതസ്ഥലങ്ങളിലേക്ക് സന്ദർശകരുടെ വരവ് വർദ്ധിക്കുന്നതി നുതകുമെന്നും പ്രതീക്ഷിക്കുന്നു.

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com