Monday, February 23, 2026
Homeഅമേരിക്കഷാർജ ഇന്റർനാഷണൽ പുസ്തകമേളയിലെ കൗതുകങ്ങൾ.

ഷാർജ ഇന്റർനാഷണൽ പുസ്തകമേളയിലെ കൗതുകങ്ങൾ.

ഷാർജ : ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2025 ന്റെ നാൽപ്പത്തി നാലാമത് എഡിഷനിൽ, ഈ വർഷം സന്ദർശകർക്ക് കവിതാ ഫാർമസിയും ഒരുക്കിയിരിക്കുന്നു.

യുകെ ആസ്ഥാനമായുള്ളതാണ് കവിതാ ഫാർമസി. അറബി, ഇംഗ്ലീഷ് ദ്വിഭാഷാ ലേബലുകളുള്ള ചെറുതും മനോഹരവുമായ കുപ്പികളിലാണ് കവിതകളുടെ ഓരോ ഡോസും ചേർത്തുവച്ചിരിക്കുന്നത്. സാഹിത്യവുമായി ഇടപഴകുന്നതിന് വളരെ നല്ല ആശയപരമായ ഒരു മാർഗം അവർ മുന്നോട്ട് വയ്ക്കുന്നു.

ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ ചെറു കവിതകളോ വാക്യങ്ങളോ ആണ് കവിതാഫാർമസിയിൽ കുപ്പികളിൽ സൂക്ഷിച്ചിരിക്കുന്നത്. ഏതു തരം മാനസീകാവസ്ഥയ്ക്കുമുള്ള മെഡിസിനായി ഇവിടെ കവിതകൾ ലഭിക്കുമെന്ന് സംഘാടകർ പറയുന്നു. പോയട്രി ഫാർമസിയുടെ സ്ഥാപകയും യുകെ ആസ്ഥാനമായുള്ള കവിയും എഡിറ്ററുമായ ഡെബോറ അൽമയാണ് ഈ ആശയവുമായി വന്നിരിക്കുന്നത് . കവിതയ്ക്ക് വൈകാരിക മുറിവുകൾ സുഖപ്പെടുത്താനും വാക്കുകളിലൂടെ ആശ്വാസം നൽകാനും കഴിയുമെന്ന് അവർ പറയുന്നു.

എമർജൻസി പോയറ്റ് ആൻ ആന്റി-സ്ട്രെസ് പോയട്രി ആന്തോളജി എന്ന തന്റെ സമാഹാരത്തോടെയാണ് കവിതാ ഫാർമസിയുമായി യാത്ര തിരിച്ചതെന്ന് അൽമ പറയുന്നു. ഇന്ന് ഈ ആശയം ലോകത്താകമാനം എത്തിയിരിക്കുന്നു എന്ന് അവർ അവകാശപ്പെട്ടു.

കൂടാതെ, ബുക്ക് ഫെയറിൽ കുട്ടികൾക്കായുള്ള വർക്ക്‌ഷോപ്പുകളാണ് ഏറ്റവും ആവേശം നിറഞ്ഞത്. ശാസ്ത്രവും കലയും സംയോജിപ്പിച്ച് യുവ പഠിതാക്കളെ മെക്കാനിസത്തിന്റെ തത്വങ്ങളിലേക്ക് പരിചയപ്പെടുത്തുന്നതും, നിർമാണ പ്രവർത്തനങ്ങളിലൂടെ നൂതന ആശയങ്ങൾക്ക് മാതൃകൾ സൃഷ്ടിക്കുന്നതും
ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2025 ൽ കുട്ടികളെ ആവേശം കൊള്ളിക്കുന്ന കാഴ്ച്ചകളാണ്. പരിശീലകനായ ചെറിലിന്റെയും മറ്റ് സപ്പോർട്ട് സ്റ്റാഫിന്റെയും നേതൃത്വത്തിലാണ് പരീക്ഷണ നിർമ്മാണങ്ങളുടെ വർക്ക്ഷോപ്പുകൾ പുരോഗമിക്കുന്നത്. ഈ പ്രവർത്തനം ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കല, ഗണിതം എന്നീ മേഖലകളിലുടനീളം പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ബാറ്ററിയും കാന്തവും ഉപയോഗിച്ചാണ് ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ചെറിൽ വിശദീകരിച്ചു.

റിപ്പോർട്ടർ,
രവി കൊമ്മേരി, യുഎഇ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com