Sunday, March 22, 2026
Homeഅമേരിക്കആശയം തോൽക്കുന്നു.. ആയുധം നയിക്കുന്നു.. (കവിത) ✍ സിനി ഷാജി

ആശയം തോൽക്കുന്നു.. ആയുധം നയിക്കുന്നു.. (കവിത) ✍ സിനി ഷാജി

ആരൊരാൾ വിജന വീഥിയിൽ
കിടക്കുന്നു –
രക്തമൊക്കെയും വാർന്നു കണ്ണുകൾ
തുറിച്ചു മ-
ങ്ങെത്ര ഭീകരമൊരു ദൃശ്യം ഞാൻ
നടുങ്ങിപ്പോയ്.

കാതര യൊരു പെണ്ണിൻ മാനസം
കവർന്നൊരു മാരനോ മനതാരിൽ
സ്വപ്നങ്ങൾ ചമച്ചൊരു അമ്മതൻ
പ്രിയസുത –
നതുമല്ലെങ്കിൽ പാവമച്ഛന്റെ
ഹതഭാഗ്യപുത്രനോ അറിയില്ല.

കണ്ണുകൾ പിടയുന്നോ വിതുമ്പും
ചുണ്ടാലെന്തോ മന്ത്രിക്കാൻ
മുതിരുന്നോ മുരളുന്നതെന്താവാം?

നാലുപാടു നിന്നാർത്തുവരുന്നു
പുരുഷാരം
മാധ്യമപ്പട സജ്ജമാകുന്നു യഥോചിതം

വേദിക്കുപിന്നിൽ നിന്നു വിജയം
ഘോഷിപ്പോരാം
മൂഠരേ നിങ്ങൾ നേടിയിട്ടില്ല യിതേവരെ
നേട്ടങ്ങൾ പലതുണ്ടെന്നാർക്കുന്ന
വിമൂഢത
യെത്രയോ കിനാക്കൾ തൻ
സൗധങ്ങൾ തകർത്തു പോയ്.
തിരികെക്കൊടുക്കുവാനാകുമോ
നഷ്ടപ്പെട്ട ഭാവിതൻ പ്രഭാപൂർണ്ണ
വർണ്ണ ദീപങ്ങൾ മേലും?

തെരുവിൽ നഷ്ടപ്പെട്ട
ജീവനേ ബലിദാനികൾ
രക്തസാക്ഷികൾ നിങ്ങൾചൊല്ലാം.
അതിനാലുണർന്നിരുന്നീടുക
വിദ്വേഷത്തിൻ വിത്തുകൾ
മുളയ്ക്കാതെ കിളിർക്കാതിരിക്കട്ടെ .
ആശയം തോല്ക്കുന്നേരമായുധം
ജയിക്കുന്ന
ഘോരമാമിതിവൃത്തം
മികവിൽവിരാജിക്കും.

സിനി ഷാജി✍

RELATED ARTICLES

1 COMMENT

Leave a Reply to Saji. T Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com