അറിവിൻ
ലോകത്തിലേക്കക്ഷരം
പഠിക്കുവാൻ
നിറയും വിവേകത്തിൻ
വഴിയെ ചരിക്കുവാൻ
ആദ്യമായ് വിദ്യാലയ
മുറ്റത്തേക്കെത്തീടുന്ന
പിഞ്ചിളം ബാലകരേ
നിങ്ങൾക്കെൻ്റൊശംസകൾ
ഉള്ളിലെ വിചാരങ്ങൾ
നിർമ്മലമാക്കീടുവാൻ
നന്മയോടെന്നുമെന്നും
വളരാൻ പ്രവർത്തിക്കാൻ
ഗുരുവിൻ പാദം തൊട്ടു
വന്ദിപ്പിൻ പൈതങ്ങളേ
ഗുരുവിൽ ഈശ്വരനെ
കാണുവിൻ കുഞ്ഞുങ്ങളേ
വിദ്യയെ വിത്താക്കിയീ
കുഞ്ഞുങ്ങൾക്കേകീടുവിൻ
അറിവു നിറയ്ക്കുയീ
കുഞ്ഞിളം തലച്ചോറിൽ
വിദ്യയാൽ വിജയത്തിൽ
എത്തട്ടീ പൊന്നുമക്കൾ
നന്മ തിന്മകളിവർ
വേർതിരിച്ചറിയട്ടെ
ഇവരാണീ നാടിന്റെ
ഭാവിതൻ വാഗ്ദാനങ്ങൾ
പുലരും നാളെയുടെ
സ്വപ്നങ്ങൾ പ്രതീക്ഷകൾ
കുരുന്നുകൾക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള വരികൾ മനോഹരം