Wednesday, March 25, 2026
HomeUS Newsമധുരിക്കുന്ന കോഴിക്കോട് . ഞാനും എന്റെനാടും. ✍ മിനി സജി കോഴിക്കോട്

മധുരിക്കുന്ന കോഴിക്കോട് . ഞാനും എന്റെനാടും. ✍ മിനി സജി കോഴിക്കോട്

കോഴിക്കോട്ടെ പാരഗൺ ലോഡ്ജും എഴുത്തുകാരുടെ സങ്കേതമായിരുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജി. അരവിന്ദൻ റബർ ബോർഡിൽ ജോലി നോക്കിയിരുന്നപ്പോൾ ഇവിടെയാണ് താമസിച്ചിരുന്നത്. മാതൃഭുമി ആഴ്ചപ്പതിപ്പിലെ ചെറിയ ലോകവും വലിയ മനുഷ്യരും എന്ന ജി അരവിന്ദന്റെ കാർട്ടൂൺ പരമ്പര ആ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

തിക്കോടിയും എം ടി യും പട്ടത്തുവിള കരുണാകരനും കെ.എ. കൊടുങ്ങല്ലൂരും മറ്റും റൂമിൽ എത്തുമ്പോഴാണ് മിണ്ടായ്മയുടെ വൽമീകം വെടിഞ്ഞ് അരവിന്ദൻ സംസാരിച്ചുതുടങ്ങുന്നത്. തിക്കോടിയനും പട്ടത്തുവിള കരുണാകരനും ചേർന്നെഴുതിയ ഉത്തരായണം എന്ന അരവിന്ദന്റെ ആദ്യ സിനിമയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത് ഇന്നിപ്പോൾ കോഴിക്കോടൻ രുചിപ്പെരുമ തേടിവരുന്നവരുടെ ആവേശമായി മാറിയിരിക്കുകയാണ് ആ പഴയ പ്രതാപ ഐശ്വര്യങ്ങൾ വീണ്ടെടുത്ത പാരഗൺ ഹോട്ടൽ. പാരഗൺ ഹോട്ടലിന് എതിർ വശത്താണ് കോഴിക്കോട്ടുകാരുടെ ദാഹത്തിന് മധുരം നിറക്കുന്ന പ്രിയപ്പെട്ട സർബത്ത് പീടിക . ഇവിടുത്തെ മിൽക്ക് സർബത്തിനാണ് എല്ലാവർക്കും പ്രിയം . മഴക്കാലത്തും തിരക്കൊഴിയാത്ത ഈ മധുര പീടിക കോഴിക്കോടൻ രുചിപ്പെരുമയുടെ മറ്റൊരു പര്യായം.

മിനി സജി കോഴിക്കോട്✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com