Wednesday, March 25, 2026
Homeകേരളംയു ഡി എഫ് അടൂര്‍ : കൺവൻഷൻ എ ഐ സി സി ജനറൽ സെക്രട്ടറി...

യു ഡി എഫ് അടൂര്‍ : കൺവൻഷൻ എ ഐ സി സി ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു

അടൂർ :യു ഡി എഫ് സ്ഥാനാർഥി അഡ്വ സി വി ശാന്തകുമാറിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ഉള്ള അടൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ മേലേടത് ആഡിറ്റോറിയത്തിൽ വെച്ചു നടന്നു.

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.യു ഡിഎഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ അധ്യക്ഷത വഹിച്ചു.

പത്ത് വർഷക്കാലമായി കേരളം അനുഭവിക്കുന്നത് നരക തുല്യമായ കാര്യങ്ങൾ ആണ്. സമസ്ത മേഖലയിലും അഴിമതി കൊടി കുത്തി വാഴുന്നു. അഭ്യസ്തവിദ്യരായയാളുകൾക്ക് തൊഴിൽ ചെയ്യാൻ ഉള്ള സാഹചര്യം കേരളത്തിൽ ഇല്ല.ജോലി കൊടുക്കുന്നതാകട്ടെ ഇടതു പക്ഷ ആളുകൾക്ക് മാത്രം ആണ്.പിണറായി വിജയൻ സർക്കാർ അഴിമതിയുടെ പ്രധാന കേന്ദ്രമാണ്.

യു ഡി എഫ് ബഹുഭൂരിപക്ഷം നേടി കേരളത്തിൽ അധികാരത്തിൽ എത്തും. പൊതു ജനതയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള സമഗ്ര വികസനം കൊണ്ട് വരുകയും പെൻഷൻ ഉയർത്തുകയും ചെയ്യും എന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം പി, ആന്റോ ആന്റണി എംപി, ടി കെ ജോൺ, ഏഴാംകുളം അജു, അഡ്വ തൃദീപ്, ആബിദ് ഷഹിം, സക്കറിയ, ശ്രീനാദേവി കുഞ്ഞമ്മ, ഷിജോ, തേരകത്തു മണി, റീന ശാമുവൽ, ഷിബു, എം ആർ ജയ പ്രസാദ് എന്നിവർ സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com