തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ 170 സീറ്റുകളിൽ മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മാർച്ച് 19ന് എടപ്പാടി പളനിസ്വാമി ഡൽഹിയിലെത്തി ബി.ജെ.പിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് 170 സീറ്റുകൾ എന്ന ധാരണയിലെത്തിയത്.
അണ്ണാ ഡി.എം.കെ മാത്രം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസമാണ് 170 സീറ്റുകളിൽ പാർട്ടിയെ മത്സരിക്കാൻ പ്രേരിപ്പിക്കുന്നത്. 234 അംഗ സഭയിൽ സഖ്യം 210 സീറ്റുകൾ നേടുമെന്നാണ് അണ്ണാ ഡി.എം.കെ കണക്കുകൂട്ടുന്നത്. 118 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാനായി വേണ്ടത്. ബി.ജെ.പി 20 സീറ്റുകളിൽ മത്സരിക്കും എന്നാണ് നിഗമനം.



