Sunday, March 22, 2026
Homeസിനിമസുരേഷ്ഗോപി നായകനാകുന്ന ആക്ഷൻ ത്രില്ലർ ഒറ്റക്കൊമ്പൻ ഓണത്തിന് റിലീസ്.

സുരേഷ്ഗോപി നായകനാകുന്ന ആക്ഷൻ ത്രില്ലർ ഒറ്റക്കൊമ്പൻ ഓണത്തിന് റിലീസ്.

സുരേഷ്ഗോപി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറായ ഒറ്റക്കൊമ്പൻ ഓണത്തിന് റിലീസ് ചെയ്യാൻ നീക്കം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന് ഇനി 25 ദിവസത്തെ ഷൂട്ടിംഗാണ് അവശേഷിക്കുന്നത്. സുരേഷ്ഗോപിയുടെ രംഗങ്ങൾ 15 ദിവസത്തെ ചിത്രീകരണത്തോടെ പൂർത്തിയാകും.

ക്ലൈമാക്സ് ഫൈറ്റിന് മാത്രം 10 ദിവസം വേണ്ടി വരുമെന്നറിയുന്നു. ഹോങ്കോംഗിലെ മക്കാവുവിലും 5 ദിവസത്തെ ചിത്രീകരണമുണ്ട്.ചിത്രീകരിച്ച രംഗങ്ങളുടെ ഡബ്ബിംഗ് സുരേഷ്ഗോപി ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞുവെന്നാണ് അറിയുന്നത്.

ചിത്രീകരിച്ച രംഗങ്ങൾ കണ്ട ശേഷമാണ് തെന്നിന്ത്യയിലെ മുൻ നിര സംഗീത സംവിധായകരിലൊരാളായ തമൻ.എസ് ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കാൻ സമ്മതം മൂളിയത്.പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തമിഴ് താരം അഭിനയയാണ് ഒറ്റക്കൊമ്പനിൽ സുരേഷ് ഗോപിയുടെ നായികയാകുന്നത്. നയൻതാരയും ശില്പ ഷെട്ടിയും സൊനാക്ഷി സിൻഹയും ജനീലിയും വിദ്യാ ബാലനും തൃഷയുമടക്കമുള്ള പല മുൻ നിര നായികമാരെയും ഈ വേഷമവതരിപ്പിക്കാൻ സമീപിച്ചിരുന്നുവെങ്കിലും ഡേറ്റിന്റെയും റേറ്റിന്റെയും കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങളും അഞ്ച് മക്കളുടെ അമ്മയായഭിനയിക്കാനുള്ള വിമുഖതയുമൊക്കെ കാരണം അവരൊക്കെ പിന്മാറിയപ്പോഴാണ് അഭിനയയ്ക്ക് നറുക്ക് വീണത്.

രചന ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിംഗ് -ഷഫീക് വി ബി, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് തൊടുപുഴ, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോ. ഡയറക്ടേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ – പ്രേംലാൽ പട്ടാഴി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com