Wednesday, March 25, 2026
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2026 | മാർച്ച് 25 | ബുധൻ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2026 | മാർച്ച് 25 | ബുധൻ ✍ കപിൽ ശങ്കർ

🔹ഇ​ന്ധ​നം, വി​ത​ര​ണ ശൃം​ഖ​ല​ക​ൾ, വ​ള​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ ത​ന്ത്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഇ​റാ​ൻ-ഇ​സ്രാ​യേ​ൽ-യു​എ​സ് സം​ഘ​ർ​ഷ​ത്തി​ന്‍റെ ആ​ഘാ​തം ത​ട​യു​ന്ന​തി​നു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ഴ് ശ​ക്തീ​ക​ര​ണ ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​തി​സ​ന്ധി ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും അ​ഭൂ​ത​പൂ​ർ​വ​മാ​യ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്നും രാ​ജ്യ​സ​ഭ​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ​യി​ലും പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു.
സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ക​യും പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളോ​ടൊ​പ്പ​മാ​ണ് ഇ​ന്ത്യ. എ​ത്ര​യും വേ​ഗം യു​ദ്ധ​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക​ണം. ച​ർ​ച്ച​യും ന​യ​ത​ന്ത്ര​വു​മാ​ണു പ​രി​ഹാ​ര​മാ​ർ​ഗ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാട്ടി.

🔹നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ടൗ​ണി​ലെ വി​വി​ധ പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​യി​രം കി​ലോ നി​രോ​ധി​ത പ്രി​ന്‍റിം​ഗ് സാ​മ​ഗ്രി​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​രോ​ധി​ത വ​സ്തു​ക്ക​ള്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.ക്യൂ​ആ​ര്‍ കോ​ഡ് പ​തി​ക്കാ​ത്ത വ​സ്തു​ക്ക​ളും പോ​ളി​സ്റ്റ​ര്‍ മി​ക്‌​സ​ഡ് തു​ണി​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​തി​ല്‍ കൂ​ടു​ത​ല്‍. വി​പ​ണി​യി​ല്‍ പ്രി​ന്‍റിം​ഗി​നാ​യി തു​ണി എ​ന്ന പേ​രി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​ല്‍ ഭൂ​രി​ഭാ​ഗ​വും നി​രോ​ധി​ത ഉ​ല്‍​പ്പ​ന്ന​ങ്ങ​ളാ​ണെ​ന്നും പോ​ളി​സ്റ്റ​ര്‍ മി​ക്‌​സ​ഡ് തു​ണി, കൊ​റി​യ​ന്‍ ക്ലോ​ത്ത് തു​ട​ങ്ങി​യ​വ​യെ​ല്ലാം നി​രോ​ധി​ത​മാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.കോ​ട്ട​ണ്‍ തു​ണി, പൊ​ലൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള പോ​ളി എ​ത്തി​ലി​ന്‍ എ​ന്നി​വ മാ​ത്ര​മേ പ്രി​ന്‍റിം​ഗി​ന് ഉ​പ​യോ​ഗി​ക്കാ​വൂ. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.
പ​രി​ശോ​ധ​ന​ക്ക് ഇ​ന്‍റേണ​ല്‍ വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ടി.​ഷാ​ഹു​ല്‍ ഹ​മീ​ദ്, ശു​ചി​ത്വ മി​ഷ​ന്‍ അ​സി. കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ സ​രി​ത്ത്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പി.​എ​സ് സ​വി​ത, ബി.​വി ശ്രീ​ല​ത, ജെ​എ​ച്ച്ഐ​മാ​രാ​യ ലി​ജി​ന്‍ രാ​ജ്, വി​ജി​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

🔹വ​യ​നാ​ട് ക​ൽ​പ്പ​റ്റ​യി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ത​രി​യോ​ട് കാ​വും​മ​ന്ദം കോ​മ​ത്തൊ​ടി വീ​ട്ടി​ല്‍ യ​ദു കൃ​ഷ്ണ​ൻ(18) ആ​ണ് പി​ടി​യി​ലാ​യ​ത്.സ​മാ​ന​കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തി​ന് യ​ദു കൃ​ഷ്ണ​ൻ നേ​ര​ത്തെ​യും പി​ടി​യി​ലാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ‍​യു​ന്നു. എ​ന്നാ​ൽ അ​ന്ന് പ്ര​തി പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത​തി​നാ​ല്‍ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. 2025 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു പ്ര​തി ആ​ദ്യം പി​ടി​യി​ലാ​യ​ത്.2026 മാ​ർ‌​ച്ചി​ൽ വീ​ണ്ടും പ്ര​തി കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ക്കു​ക​യും പി​ടി​യി​ലാ​കു​ക​യു​മാ​യി​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​യും ടെ​ലി​ഗ്രാം വ​ഴി​യു​മാ​ണ് പ്ര​തി പെ​ൺ​കു​ട്ടി​ക​ളു​ടെ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് അ​ച്ഛ​ന്‍റെ ന​മ്പ​ർ ആ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

🔹ത​ന്‍റെ പേ​ര്, ശ​ബ്ദം, ചി​ത്രം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വ്യ​ക്തിപരമായ വിവരങ്ങൾ അ​നു​മ​തി​യി​ല്ലാ​തെ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കോ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള ദു​രു​പ​യോ​ഗ​ങ്ങ​ൾ​ക്കോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഡി​ജി​റ്റ​ൽ ഇ​ട​ങ്ങ​ളി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും താ​ര​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ചി​ത്ര​ങ്ങ​ളും ശ​ബ്ദ​വും ഉ​പ​യോ​ഗി​ക്കു​ന്ന​തും വ്യാ​ജ പ​ര​സ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് അദ്ദേഹം നി​യ​മ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങി​യ​ത്. ജ​സ്റ്റി​സ് ജ്യോ​തി സിം​ഗ് അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ച് ഇ​ന്ന് ഈ ​ഹ​ർ​ജി പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ അ​മി​താ​ഭ് ബ​ച്ച​ൻ, അ​നി​ൽ ക​പൂ​ർ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും സ​മാ​ന​മാ​യ രീ​തി​യി​ൽ കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല വി​ധി നേ​ടി​യി​രു​ന്നു.

🔹മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​നെ ഇ​ടി​ച്ച് ത​ക​ർ​ത്ത വി​ദേ​ശ ക​പ്പ​ൽ സോ​ളി​സ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തിന്‍റെ ക​ട​ലി​ൽ കി​ട​ന്ന​തി​ന് പോ​ർ​ട്ട് ഡ്യൂസാ​യി 15 ലക്ഷ ത്തോളം രൂ​പ ഒ​ന്നാം ഘ​ട്ട​മാ​യി​ഇ​ന്നോ നാ​ളെ​യോ ​ഖ​ജ​നാ​വി​ന് ന​ൽ​ക​ണം. തീ​രംവി​ടാ​ൻ 27-ാം തീ​യ​തി വ​രെ സ​മ​യം ചോ​ദി​ച്ചി​ട്ടു​ള്ള ക​പ്പ​ലി​ന്‍റെ യാ​ത്ര നീ​ണ്ടു​പോ​യാ​ൽ വീ​ണ്ടും നി​ശ്ചി​ത രീ​തി​യി​ലു​ള്ള ഡ്യൂ​സ് സർക്കാരിനു ന​ൽ​കേ​ണ്ടതായി​വ​രും.കൂ​ടാ​തെ ഇ​ക്ക​ഴി​ഞ്ഞ ഒ​ൻ​പ​താം തീ​യ​തി മു​ത​ൽ വി​ഴി​ഞ്ഞം മാ​രി​ടൈം ബോ​ർ​ഡ് തു​റ​മു​ഖ​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന ക​പ്പ​ലി​നു ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്ത​ണ​മെ​ങ്കി​ൽ 40,000 ലി​റ്റ​ർ ഇ​ന്ധ​ന​വും വേ​ണ്ടി​വ​രും. അ​ത് എ​ത്തി​ച്ചു ന​ൽ​കാ​നു​ള്ള അ​ധി​കാ​ര​വും തു​റ​മു​ഖ അ​ധി​കൃ​ത​ർ​ക്കാ​ണ്. അ​ങ്ങ​നെ വ​ന്നാ​ൽ വി​ഴി​ഞ്ഞം മാ​രി​ടൈം ബോ​ർ​ഡ് തു​റ​മു​ഖ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ബ​ങ്ക​റിം​ഗ് സം​വി​ധാ​ന​മൊ​രു​ക്കി​യ​തി​ന്‍റെ പേ​രും എ​ഴു​തി ചേ​ർ​ക്ക​പ്പെ​ടും.ഉ​ൾ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ എം​വി സോ​ളി​സ് ഇ​ടി​ച്ചു ക​യ​റി​യ അ​പ​ക​ട​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും കൊ​ൽ​ക്ക​ത്താ സ്വ​ദേ​ശി​ക​ളു​മാ​യ അ​ച്ഛ​നെ​യും മ​ക​നെ​യും കാ​ണാ​താ​വു​ക​യും ഒ​ന്പ​തു​പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഷി​പ്പിം​ഗ് അ​ധി​കൃ​ത​രു​ടെ​യും വി​ദേ​ശ ഇ​ൻ​ഷ്വ​ൻ​സ് അ​ധി​കൃ​ത​രു​ടെ​യും പ​രി​ശോ​ധ​ന​യും തെ​ളി​വെ​ടു​പ്പും ക​ഴി​ഞ്ഞി​രു​ന്നു. ന​ഷ്ട​പ​രി​ഹാ​ര​ത്തെ​യും നി​യ​മ​പ​ര​മാ​യ മ​റ്റു കാ​ര്യ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും തീ​ർ​പ്പ് ക​ൽ​പ്പി​ച്ച​താ​യ വി​വ​രം ല​ഭി​ച്ചി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
വ്യ​ക്ത​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​തു​വ​രെ ക​പ്പ​ൽ തു​റ​മു​ഖ അ​ധി​കൃ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും. ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് ഒ​മാ​നി​ൽ​നി​ന്ന് കൊ​ളം​ബോ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​യ​റ്റ്നാ​മി​ന്‍റെ ഓ​യി​ൽ ടാ​ങ്ക​റാ​യ എം. ​വി. സോ​ളി​സ് കൊ​ല്ലം സ്വ​ദേ​ശി​യു​ടെ ബോ​ട്ടി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി​യ​ത്. ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ എ​ഡി​ബി​ൾ ഓ​യി​ൽ ഇ​റ​ക്കി​യ​ശേ​ഷം കൊ​ളം​ബോ​യി​ൽ​നി​ന്ന് മ​ട​ക്ക യാ​ത്ര​ക്കാ​വ​ശ്യ​മാ​യ ഇ​ന്ധ​നം നി​റ​ക്ക​ലാ​യി​രു​ന്നു ല​ക്ഷ്യം. ഇ​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.തീ​ര​ത്ത് നി​ന്ന്ഏ​ക​ദേ​ശം 170 കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ​തി​നൊ​ന്ന് തൊ​ഴി​ലാ​ളി​ക​ളി​ൽ ര​ണ്ടു​പേ​രെ കാ​ണാ​താ​വു​ക​യും ഒ​ൻ​പ​ത് പേ​രെ ക​പ്പ​ൽ ജീ​വ​ന​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഡി.​ജി ഓ​ഫ് ഷി​പ്പിം​ഗ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​തോ​ടെ തീ​ര​സം​ര​ക്ഷ​ണ​സേ​നാ അ​ധി​കൃ​ത​ർ ക​പ്പ​ലി​നെ വി​ഴി​ഞ്ഞത്ത് അ​ടു​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

🔹 മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ൽ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ​ശി (ശ​ശി​ധ​ര​ൻ നാ​യ​ർ) കീ​ഴ​ട​ങ്ങി.​ തെ​ളി​വെ​ടു​പ്പി​നു ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി യ വെള്ളനാട് ശശിയെ ഏ​പ്രി​ൽ നാ​ലു​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.​സം​ഭ​വ​ത്തി​നു​ശേ​ഷം മു​ങ്ങി​ന​ട​ന്ന ശ​ശി വ​നം വ​കു​പ്പ് പ​രു​ത്തി​പ്പ​ള്ളി റെ​യി​ഞ്ച് ഓ​ഫീ​സ​ർ ശ്രീ​ജു​വി​നു മു​ൻ​പാ​കെ​യാ​ണ് ഇ​ന്ന ലെ ​മൂ​ന്നു മ​ണി​യോ​ടെ കീ​ഴ​ട​ങ്ങി​യ​ത്. ഷെ​ഡ്യൂ​ൾ ഒ​ന്നി​ൽ ഉ​ൾ​പ്പെ​ട്ട മു​ള്ള​ൻ പ​ന്നി​യെ അ​ടി​ച്ചു കൊ​ന്ന​തി​നു ശ​ശി​ക്കെ​തി​രേ കേ​സ് എ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ൽ ശ​ശി മു​ൻ‌​കൂ​ർ ജാ​മ്യം​തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സം മു​മ്പ് ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ശ​ശി കീ​ഴ​ട​ങ്ങി​യ​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​മാ​യ വെ​ള്ള​നാ​ട് വാ​ളി​യ​റ​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
തെ​ളി​വെ​ടു​പ്പ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പ്ര​തി അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും ക​യ്യേ​റ്റ​ത്തി​നു മു​തി​രു​ക​യും ചെ​യ്തു. ഇ​തി​നി​ടെ റോ​ഡി​ൽ​ക്കി​ട​ന്ന ക​ല്ലെ​ടു​ത്ത് ശ​ശി മാ​ധ്യ​മ പ്ര​വ​ർ​ത്ത ക​രെ എ​റി​ഞ്ഞു. ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ൽ ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ലി​യ പ​രി​ക്കി​ൽ​നി​ന്ന് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഈ ​ആ​ക്ര​മ​ണ​ശ്ര​മം.ഫെ​ബ്രു​വ​രി 28-നാ​യി​രു​ന്നു കേ​സി‌​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. വെ​ള്ള​നാ​ട് – വാ​ളി​യ​റ പ്ര​ദേ​ശ​ത്ത് ഒ​രു വീ​ട്ടി​ൽ ക​യ​റി​യ മു​ള്ള​ൻ​പ​ന്നി​യെ ക​ണ്ട​തോ​ടെ വീ​ട്ടു​കാ​ർ വി​വ​രം വാ​ർ​ഡ് മെ​മ്പ​റെ അ​റി​യി​ച്ചു. ഇ​വ​രു​ടെ പ​ക്ക​ൽ വ​നം വ​കു​പ്പി​ന്‍റെ ഫോ​ൺ ന​മ്പ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ മെ​മ്പ​ർ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​യെ വി​വ​രം ധ​രി​പ്പി​ച്ചു. വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തു​ന്ന​തും കാ​ത്തു നാ​ട്ടു​കാ​ർ സ്ഥ​ല​ത്തു​കൂ​ടി നി​ൽ​ക്കു ന്ന​തി​നി​ടെ​യാ​ണ് ശ​ശി സ്ഥ​ല​ത്തെ​ത്തി ഇ​രു​മ്പ് ക​മ്പി ഉ​പ​യോ​ഗി​ച്ച് മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചു കൊ​ന്ന​തെ​ന്ന​ത്.വി​വ​രം അ​റി​ഞ്ഞു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. മു​ള്ള​ൻ​പ​ന്നി​യെ കൊ​ല്ലു​ക​യോ, കൈ​വ​ശം വെ​ക്കു​ക​യോ, മാം​സം വി​ൽ​ക്കു​ക​യോ ചെ​യ് താ​ൽ ചു​രു​ങ്ങി​യ​ത് മൂ​ന്നു മു​ത​ൽ ഏ​ഴു​വ​ർ​ഷം വ​രെ ക​ഠി​ന ത​ട​വാ​ണ് ശി​ക്ഷ ല​ഭി​ക്കു​ക.

🔹മൂ​ന്നാ​റി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ ആ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലാ​ർ എ​സ്റ്റേ​റ്റി​ൽ താ​മ​സി​ക്കു​ന്ന ന​ട​രാ​ജ​നാ​ണ് മ​രി​ച്ച​ത്.വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ ന​ട​രാ​ജ​നെ ഉ​ച്ച​യ്ക്ക് ശേ​ഷം കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
അ​തേ​സ​മ​യം, കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് ഉ​യ​രു​ന്ന സം​ശ​യം. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചു. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മേ കാ​ട്ടാ​ന ആ​ക്ര​മ​ണ​മാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന് വ​നം വ​കു​പ്പ് അ​റി​യി​ച്ചു.

🔹അ​ട്ട​പ്പാ​ടി​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ക​ട​മ്പാ​റ ഉ​ന്ന​തി​യി​ലെ ര​ങ്ക​സ്വാ​മി ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം ഒ​ന്‍​പ​തി​നാ​ണ് വീ​ടി​നു മു​ന്നി​ല്‍ വ​ച്ച് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.പു​ല​ര്‍​ച്ചെ ഷോ​ള​യൂ​രി​ലെ ഉ​ന്ന​തി​ക്ക് സ​മീ​പ​മു​ള്ള തോ​ട്ടി​ലേ​ക്ക് ന​ട​ക്കു​മ്പോ​ഴാ​ണ് ര​ങ്ക​സ്വാ​മി​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട്ടെ​ല്ലി​ന് കാ​ര്യ​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ആ​ദ്യം കോ​ട്ട​ത്ത​റ​യി​ലെ ട്രൈ​ബ​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

🔹നാ​ലാ​ഞ്ചി​റ​യി​ൽ പി​താ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ മ​ർ​ദി​ച്ച പ്ര​തി പി​ടി​യി​ൽ. മ​ണ്ണ​ന്ത​ല അ​രു​വി​യോ​ട് വി​ക്രം ഭ​വ​നി​ൽ ക​ണ്ണ​ൻ (38) ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ‌‌​ടി​യ​ത്. ‌‌‌‌പി​താ​വി​നെ മ​ദ്യ​പി​ക്കാ​ൻ ക്ഷ​ണി​ക്കു​ന്ന​തി​ലെ വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ഉ​ള്ളൂ​ർ സ്വ​ദേ​ശി​യാ​യ ബി​നു​വി​നും ബ​ന്ധു​വി​നു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഹെ​ൽ​മെ​റ്റ് ഉ​പ​യോ​ഗി​ച്ച് ബി​നു​വി​നെ​യും മ​റ്റൊ​രു ബ​ന്ധു​വി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി.ബി​നു​വും കൂ​ട്ടു​കാ​രും ക​ണ്ണ​ന്‍റെ പി​താ​വി​നെ സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കാ​ൻ ക്ഷ​ണി​ക്കു​ന്ന​തി​ലു​ള്ള വി​രോ​ധ​മാ​ണ് ഈ ​ആ​ക്ര​മ​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്യു​ന്ന​ത് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ന് ശേ​ഷം ക​ണ്ണ​ൻ കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി അ​ത് നി​ര​സി​ച്ചു. തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ക​ണ്ണ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

🔹ഇ​ന്ത്യ​യി​ൽ നി​യ​മ​പ​ര​മാ​യി ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച ആ​ദ്യ വ്യ​ക്തി​യാ​യ ഹ​രീ​ഷ് റാ​ണ (32) അ​ന്ത​രി​ച്ചു. ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹ​രീ​ഷ്, സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​നാ​യ​ത്. മ​രു​ന്നു​ക​ളും ഭ​ക്ഷ​ണ​വും പി​ൻ​വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന് ഹ​രീ​ഷ് വി​ട​വാ​ങ്ങി​യ​ത്.
2013-ൽ ​ച​ണ്ഡീ​ഗ​ഢി​ലെ പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി.​ടെ​ക് വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കെ​യാ​ണ് ഹ​രീ​ഷി​ന്‍റെ ജീ​വി​തം മാ​റി​മ​റി​ഞ്ഞ​ത്. താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​രീ​ഷ് അ​ന്നു​മു​ത​ൽ ‘പെ​ർ​സി​സ്റ്റ​ന്റ് വെ​ജി​റ്റേ​റ്റീ​വ് സ്റ്റേ​റ്റ്’ എ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. 13 വ​ർ​ഷ​ത്തോ​ളം അ​ബോ​ധാ​വ​സ്ഥ​യി​ൽ ട്യൂ​ബു​ക​ളി​ലൂ​ടെ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തെ​യും മ​രു​ന്നു​ക​ളെ​യും ആ​ശ്ര​യി​ച്ചാ​ണ് അ​ദ്ദേ​ഹം ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്.
ഹ​രീ​ഷി​ന്‍റെ ദു​രി​താ​വ​സ്ഥ ക​ണ്ട മാ​താ​പി​താ​ക്ക​ൾ, മ​ക​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന കൃ​ത്രി​മ സം​വി​ധാ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മാ​ർ​ച്ച് 11-ന് ​ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​രീ​ഷി​ന് ‘സ​മാ​ധാ​ന​മാ​യി മ​രി​ക്കാ​നു​ള്ള അ​വ​കാ​ശം’ ന​ൽ​കി​യ​ത്. ചി​കി​ത്സ തു​ട​രു​ന്ന​ത് ഹ​രീ​ഷി​ന്‍റെ വേ​ദ​ന വ​ർ​ധി​പ്പി​ക്കു​ക​യ​ല്ലാ​തെ ഗു​ണ​ക​ര​മ​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.2018-ലെ ​സു​പ്രീം കോ​ട​തി​യു​ടെ നാ​ഴി​ക​ക്ക​ല്ലാ​യ വി​ധി​ക്ക് ശേ​ഷം ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു രോ​ഗി​യി​ൽ ‘നി​ഷ്ക്രി​യ ദ​യാ​വ​ധം’ പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. രോ​ഗി​ക്ക് ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ന​ൽ​കു​ന്ന കൃ​ത്രി​മ സം​വി​ധാ​ന​ങ്ങ​ൾ (ഭ​ക്ഷ​ണം ന​ൽ​കു​ന്ന ട്യൂ​ബ്, വെ​ന്‍റി​ലേ​റ്റ​ർ തു​ട​ങ്ങി​യ​വ) ബോ​ധ​പൂ​ർ​വ്വം പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​യാ​ണ് നി​ഷ്ക്രി​യ ദ​യാ​വ​ധം എ​ന്ന് പ​റ​യു​ന്ന​ത്. മാ​ര​ക​മാ​യ മ​രു​ന്ന് കു​ത്തി​വെ​ച്ച് മ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന ‘സ​ജീ​വ ദ​യാ​വ​ധം’ ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ഴും നി​യ​മ​വി​രു​ദ്ധ​മാ​ണ്.

🔹ഡ​ൽ​ഹി​യി​ൽ സു​ഭാ​ഷ് വി​ഹാ​ലെ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. സു​ഭാ​ഷ് മൊ​ഹ​ല്ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​സി​ഫ് (18) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ചെ​വ്വാ​ഴ്ച പു​ല​ർ​ചെ​യാ​ണ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ആ​സി​ഫി​നെ കു​ത്തേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​ക്കി​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
വി​വ​രം ല​ഭി​ച്ച​യു​ട​ൻ പോ​ലീ​സും ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്.സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള തി​ര​ച്ചി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

🔹കു​ത്തി​വ​യ്പ്പി​നോ​ടു​ള്ള പേ​ടി കാ​ര​ണം കു​ത്തി​വ​യ്പ്പ് എ​ടു​ക്കാ​തി​രു​ന്ന ഒ​മ്പ​ത് വ​യ​സു​കാ​രി പേ​വി​ഷ​ബാ​ധ‍‍​യേ​റ്റ് മ​രി​ച്ചു. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കാ​ശി​ഷ് സ​ഹാ​നി​യാ​ണ് മ​രി​ച്ച​ത്.
ആ​റ് മാ​സം മു​മ്പ് കാ​ശി​ഷ് മു​ത്ത​ച്ഛ​നോ​ടൊ​പ്പം ന​ട​ക്കാ​ൻ പോ​കു​ന്പോ​ഴാ​യി​രു​ന്നു തെ​രു​വ് നാ​യ കു​ട്ടി​യു​ടെ കൈ​യി​ൽ മാ​ന്തു​ക​യും മു​റി​വു​ണ്ടാ​ക്കു​ക​യും ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​ശി​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും കു​ട്ടി ഇ​ഞ്ച​ക്ഷ​നെ​യും സൂ​ചി​ക​ളെ ഭ​യ​പ്പെ​ടു​ക​യും ചെ​യ്ത​തി​നാ​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മു​റി​വ് വേ​ഗ​ത്തി​ൽ ഭേ​ദ​മാ​യ​തി​നാ​ൽ ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​ൻ വീ​ട്ടു​കാ​രും നി​ർ​ബ​ന്ധി​ച്ചി​ല്ല.
കു​റ​ച്ചു​ദി​വ​സം മു​ന്പ് കാ​ശി​ഷി​ന്‍റെ ആ​രോ​ഗ്യം മോ​ശ​മാ​യി. ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​ഴി​ക്കു​ന്ന​ത് നി​ർ​ത്തി, ക​ണ്ണു​ക​ൾ ചു​വ​പ്പ് നി​റ​ത്തി​ലാ​യി. കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ക​ണ്ട കു​ടും​ബം ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
നാ​യ്ക്ക​ളി​ൽ നി​ന്നോ പൂ​ച്ച​ക​ളി​ൽ നി​ന്നോ ഏ​ൽ​ക്കു​ന്ന ചെ​റി​യ പോ​റ​ലു​ക​ൾ പോ​ലും അ​വ​ഗ​ണി​ക്ക​രു​തെ​ന്നും ഉ​ട​ൻ ത​ന്നെ കൃ​ത്യ​മാ​യ ചി​കി​ത്സ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

🔹ഫോ​ൺ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ അ​ടി​ച്ചു കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സു​ൽ​ത്താ​ൻ​പൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.സെ​വ്‌​റ ചാ​ർ​ത്താ​യി ഗ്രാ​മ​വാ​സി കു​സു​മം(42) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ന​ക്‌​ചെ​യ്ദി​നെ (45) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ന​ക്‌​ചെ​യ്ദ് പ​ക​ൽ മു​ഴു​വ​ൻ കു​സു​മ​ത്തെ ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും അ​വ​ർ ഫോ​ൺ എ​ടു​ത്തി​രു​ന്നി​ല്ല. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തി മ​ക്ക​ളാ​യ എ​ട്ടു വ​യ​സു​കാ​രി​യാ​യ ദീ​ക്ഷ​യു​ടെ​യും ഒ​ൻ​പ​ത് വ​യ​സു​കാ​ര​നാ​യ ഉ​ദ​യ​ഭാ​നി​ന്‍റെ​യും മു​ന്നി​ൽ വ​ച്ച് ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.കു​ട്ടി​ക​ൾ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​രെ പി​ടി​ച്ചു​മാ​റ്റി മ​ർ​ദ​നം തു​ട​ർ​ന്നു. രാ​ത്രി മു​ഴു​വ​ൻ ഇ​യാ​ൾ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ച​താ​യാ​ണ് വി​വ​രം. പി​താ​വ് മ​ർ​ദ്ദ​നം നി​ർ​ത്തു​ന്നി​ല്ലെ​ന്ന് ക​ണ്ട മ​ക​ൾ, പ​രി​ക്കേ​റ്റ അ​മ്മ​യെ ഒ​രു ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​റ്റി.എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സം രാ​വി​ലെ തി​രി​കെ എ​ത്തി​യ​പ്പോ​ൾ ന​ക്‌​ചെ​യ്ദ് വ​ടി​കൊ​ണ്ട് വീ​ണ്ടും ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ കു​സു​മം കു​ഴ​ഞ്ഞു​വീ​ഴു​ക​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു മു​ൻ​പ് മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.മ​ർ​ദി​ച്ച കാ​ര്യം സ​മ്മ​തി​ച്ച പ്ര​തി, മ​ര​ണം സം​ഭ​വി​ക്കു​മെ​ന്ന് താ​ൻ ക​രു​തി​യി​ല്ലെ​ന്ന് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ൻ തി​ല​ക് രാ​ജ് (22) പ​ഞ്ചാ​ബി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്.

🔹ബം​ഗ​ളൂ​രു​വി​ൽ പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ അ​ടി​ച്ചു ​കൊ​ന്നു. കൊ​ൽ​ക്കേ​രി സ്വ​ദേ​ശി വി. ​കി​ര​ൺ (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ എ​സ്. യു​വ​രാ​ജ് (28), സു​ഹൃ​ത്ത് എ​സ്. ഗം​ഗാ​രാ​ജ് (26) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മ​ദ്യ​പി​ക്കാ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി കി​ര​ൺ യു​വ​രാ​ജി​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്തി​രു​ന്നു. പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും കി​ര​ണം പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു.സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം യു​വ​രാ​ജും ഗം​ഗാ​രാ​ജും സ​ഞ്ച​രി​ക്കു​ന്ന ഓ​ട്ടോ കി​ര​ൺ ത​ട​ഞ്ഞു​നി​ർ​ത്തി വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക‍​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് കോ​പാ​കു​ല​നാ​യ യു​വ​രാ​ജ് ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ജാ​ക്കി ഉ​പ​യോ​ഗി​ച്ച് കി​ര​ണി​ന്‍റെ ത​ല​യി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഗു​രു​ത​ര പ​രി​ക്കേ​റ്റ കി​ര​ൺ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു. പി​ന്നീ​ട് റോ​ഡി​ൽ കി​ട​ക്കു​ന്ന കി​ര​ണി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പി​ടി​കു​ടി.കൊ​ല്ല​പ്പെ​ട്ട കി​ര​ൺ മു​ന്പ് പ​ണ​ത്തി​നാ​യി ആ​ളു​ക​ളെ ആ​ക്ര​മി​ച്ച​തി​ന്‍റെ പേ​രി​ൽ മൂ​ന്ന് കേ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

🔹ചി​കി​ത്സ വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലാ​ണ് സം​ഭ​വം.ഡോ​ക്ട​ർ സ​ഈ​ദ് ഖാ​ൻ(​ഷാ​ഹി​ദ്) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ ഒ​രു സം​ഘം ആ​ളു​ക​ൾ ഇ​യാ​ളു​ടെ വീ​ട് അ​ടി​ച്ചു​ത​ക​ർ​ത്ത് തീ​യി​ട്ടു. സ​ഈ​ദ് ഖാ​ന്‍റെ ക്ലി​നി​ക്ക് പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി.മൂ​ന്നു മാ​സം മു​ൻ​പാ​ണ് വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് 30കാ​രി​യാ​യ യു​വ​തി സ​ഈ​ദ് ഖാ​ന്‍റെ ക്ലി​നി​ക്കി​ൽ ചി​കി​ത്സ തേ​ടി എ​ത്തി​യ​ത്. ഇ​ൻ​ജ​ക്ഷ​ൻ ന​ൽ​കി​യ ഇ​യാ​ൾ തു​ട​ർ​ന്ന് പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​ക​യും ചെ​യ്തെ​ന്ന് യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു.ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഡോ​ക്ട​ർ ഉ​പ​ദ്ര​വി​ച്ച​താ​യും കൂ​ടാ​തെ പ​ത്താ​ൽ​പാ​നി​യി​ലെ ഒ​രു റി​സോ​ർ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി വീ​ണ്ടും പീ​ഡി​പ്പി​ച്ചെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, മ​ധ്യ​പ്ര​ദേ​ശ് മ​ത​സ്വാ​ത​ന്ത്ര്യ നി​യ​മം, 2021 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് സ​ഈ​ദ് ഖാ​നെ​തി​രെ കേ​സെ​ടു​ത്ത​ത്.
പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ ഒ​രു സം​ഘം ആ​ളു​ക​ൾ അ​യാ​ളു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും വീ​ടി​ന്‍റെ വാ​തി​ലും ബൈ​ക്കും ക​ത്തി​ക്കു​ക​യും ചെ​യ്തെ​ന്ന് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ഉ​മാ​കാ​ന്ത് ചൗ​ധ​രി പ​റ​ഞ്ഞു.
സ​ഈ​ദ് ഖാ​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്നും മ​റ്റു​ള്ള​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

🔹ഐപിഎൽ 2026 സീസണിന് മുന്നോടിയായി പുതിയ മാർഗ്ഗനിര്ദേശങ്ങൾ പുറത്തിറക്കി ബിസിസിഐ. മത്സരത്തിന് ശേഷമുള്ള അവതരണച്ചടങ്ങുകളിൽ കളിക്കാർ സ്ലീവ്‌ലെസ് ജേഴ്സിയും ഫ്ലോപ്പി ഹാറ്റും ധരിക്കുന്നതിൽ വിലക്കേർപ്പെടുത്തി. പുതിയ നിർദേശങ്ങൾ പ്രകാരം, മത്സരത്തിന് ശേഷം നടക്കുന്ന അവതരണത്തിൽ കളിക്കാർ നിർബന്ധമായും നിശ്ചിത ഡ്രസ് കോഡ് പാലിക്കണം. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ മുന്നറിയിപ്പും പിഴയും പോലെയുള്ള കർശന നടപടികൾ എടുക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
കൂടാതെ, ഐപിഎൽ മത്സരദിവസങ്ങളിൽ പരിശീലനം നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.കളിക്കാർ സ്റ്റേഡിയത്തിലേക്ക് ടീം ബസ്സിൽ തന്നെ യാത്ര ചെയ്യണമെന്നും ബന്ധുക്കളും കുടുംബവും ടീം ബസ്സിൽ യാത്ര ചെയ്യാൻ അനുവാദമില്ലെന്നും നിയമം വ്യക്തമാക്കുന്നു.
ഓറഞ്ച് , പർപ്പിൾ ക്യാപ് വിജയികളായ താരങ്ങൾ കഴിയുന്നതും തൊപ്പി കളിക്കുന്ന സമയത്ത് ധരിക്കണമെന്നും, അല്ലാത്ത പക്ഷം ബ്രോഡ്‌കാസ്റ് ക്രൂ തൊപ്പിയിട്ടുള്ള ചിത്രം എടുക്കുന്നത് വരെയെങ്കിലും അവ ധരിക്കണമെന്നു ബോർഡ് അനുശാസിച്ചു.മത്സരത്തിന്റെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനും ആഗോള പ്രേക്ഷകർക്ക് മുന്നിൽ ഏകീകൃത അവതരണം ഉറപ്പാക്കുന്നതിനുമായാണ് ഈ നിർദേശങ്ങൾ കൊണ്ടുവന്നതെന്ന് ബിസിസിഐ വ്യക്തമാക്കി.

🔹ദക്ഷിണാഫ്രിക്ക
ക്കെതിരായ വനിതാ ടി20 പരമ്പരയ്ക്കായുള്ള ഇന്ത്യൻ വനിതാ ടീമിൽ യുവ ഓൾറൗണ്ടർ കാശ്വി ഗൗതമിനിയെയും സ്പിന്നർ അനുഷ്ക ശർമയെയും ഉൾപ്പെടുത്തി.അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചതോടെ അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ അരങ്ങേറാനുള്ള വാതിൽ ആണ് കാശ്വിക്ക് വേണ്ടി തുറന്നിരിക്കുന്നത്.
ഇന്ത്യയ്ക്കായി ടെസ്റ്റിലും ഏകദിനത്തിലും കളിച്ചിട്ടുള്ള താരത്തിന് ടീമിലേക്കുള്ള വാതിൽ തുറന്നത് മുതിർന്ന താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കിയതാണ്. , ജി. കമാലിനി, അമൻജോത് കൗർ, വൈഷ്ണവി ശർമ്മ എന്നിവർ ടീമിൽ ഇടംനേടാതിരുന്നത് ശ്രദ്ധേയമായി. യുവ താരങ്ങൾക്ക് കൂടുതൽ അവസരം നൽകാനുള്ള മാനേജ്മെന്റിന്റെ തീരുമാനമാണ് സീനിയർ താരങ്ങൾക്ക് വിനയായത്.
വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജെയന്റ്സ് ടീമിനായി നടത്തിയ മികച്ച പ്രകടനമാണ് അനുഷ്കയെ ദേശീയ ടീമിലേക്ക് എത്തിച്ചത്. തന്റെ ആദ്യ സീസണിൽ തന്നെ 177 റൺസ് നേടിയ താരം, അതിൽ 124 റൺസ് ബൗണ്ടറികളിലൂടെ ആണ് അടിച്ചുകൂട്ടിയത്.

🔹മ​ല​യാ​ളി​ക​ളു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​രം, മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന, പ്രേ​ക്ഷ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് പേ​ട്രി​യ​റ്റ്. 18 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​രേ​സ്ക്രീ​നി​ൽ എ​ത്തു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. ഇ​പ്പോ​ഴി​താ, 24-ാമ​ത് ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് ലോ​സ് ആഞ്ച​ൽ​സി​ന് തു​ട​ക്കം കു​റി​ച്ച് എ​ത്തു​ക​യാ​ണ് പേ​ട്രി​യ​റ്റ്.ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് ലോ​സ് ആ​ഞ്ച​ൽ​സി​ൽ 27 സി​നി​മ​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ഇ​തി​ൽ ഏ​ഴ് ഫീ​ച്ച​ർ ഫി​ലി​മു​ക​ളും ര​ണ്ട് ഡോ​ക്യു​മെ​ന്‍റ​റി​ക​ളും 18 ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും ആ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ക. ഇ​ന്ത്യ, പാ​കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, മ​ലേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ്, ജ​പ്പാ​ൻ, ഫ്രാ​ൻ​സ്, യു​കെ, നെ​ത​ർ​ല​ൻ​ഡ്‌​സ്, ജ​ർ​മ​നി, സൗ​ദി അ​റേ​ബ്യ, യു​എ​സ്എ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഫെ​സ്റ്റി​വെ​ലി​ൽ ഉ​ണ്ടാ​കു​ക. ഏ​പ്രി​ൽ 23 മു​ത​ൽ 26 വ​രെ​യാ​ണ് ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന​ത്.
മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പേ​ട്രി​യ​റ്റി​ൽ, രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​നി​റ​ങ്ങു​ന്ന വി​ര​മി​ച്ച ജെ​എ​ജി ഓ​ഫീ​സ​റാ​യി​ട്ടാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ യു​ദ്ധ​രം​ഗ​ങ്ങ​ളി​ൽ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫ​ഹ​ദ് ഫാ​സി​ൽ, ന​യ​ൻ​താ​ര, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, രേ​വ​തി, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.
ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഒ​ന്നി​ല​ധി​കം പോ​സ്റ്റ​റു​ക​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ചി​ത്രം 2026 ഏ​പ്രി​ൽ 23നാ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ട്രെ​ൻ​ഡ് സെ​റ്റ​ർ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സു​ഷി​ൻ ശ്യാം ​സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ മ​നു​ഷ് ന​ന്ദ​ൻ ആ​ണ്. സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​നും രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്.
പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​നേ​ഴ്സ്- ഷാ​ജി ന​ടു​വി​ൽ, ജി​ബി​ൻ ജേ​ക്ക​ബ്, ഓ​ഡി​യോ​ഗ്ര​ഫി- വി​ഷ്ണു ഗോ​വി​ന്ദ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ൺ​ട്രോ​ള​ർ- ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ്- സു​നി​ൽ സി​ങ്, നി​രൂ​പ് പി​ന്‍റോ, ജ​സ്റ്റി​ൻ ബോ​ബ​ൻ, ജെ​സ്‌​വി​ൻ ബോ​ബ​ൻ, സി​ങ്ക് സൗ​ണ്ട്- വൈ​ശാ​ഖ് പി.​വി, മേ​ക്ക​പ്പ്- ര​ഞ്ജി​ത് അ​മ്പാ​ടി, ലി​റി​ക്സ്- അ​ൻ​വ​ർ അ​ലി, സം​ഘ​ട്ട​നം- ദി​ലീ​പ് സു​ബ്ബ​രാ​യ​ൻ, സ്റ്റ​ണ്ട് സി​ൽ​വ, മാ​ഫി​യ ശ​ശി, റി​യാ​സ് ഹ​ബീ​ബ്, കോ​സ്റ്റ്യൂം ഡി​സൈ​ൻ- ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍, നൃ​ത്ത സം​വി​ധാ​നം- ഷോ​ബി പോ​ൾ​രാ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ലി​നു ആ​ന്‍റ​ണി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- ഫാ​ന്‍റം പ്ര​വീ​ണ്‍, സ്റ്റി​ൽ​സ്- ന​വീ​ൻ മു​ര​ളി, വി​എ​ഫ്എ​ക്സ്- ഫ​യ​ർ​ഫ്ലൈ, എ​ഗ്ഗ് വൈ​റ്റ്, ഐ​ഡ​ന്‍റ് വി​എ​ഫ്എ​ക്സ് ലാ​ബ്, ഡി​ഐ ക​ള​റി​സ്റ്റ്- ആ​ശീ​ർ​വാ​ദ് ഹ​ദ്ക​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഒ- വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ, ഡി​സ്ട്രി​ബൂ​ഷ​ൻ- ആ​ന്‍ മെ​ഗാ മീ​ഡി​യ, ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ- ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ്.

💦 ഗുരുജിയുടെ വാക്കുകൾ

ആഗ്രഹങ്ങളുടെ അനിയന്ത്രിതമായ പോക്കിലാണ് പൈശാചികത നിഴലിക്കുന്നത്. ആഗ്രഹങ്ങളെ നിയന്ത്രണവിധേയമാക്കുന്നതോടുകൂടി മനുഷ്യമനസ്സിനെയും നിയന്ത്രിക്കാനാകും.ഒരിക്കലും അടങ്ങാത്ത മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ പാറി നടക്കുന്ന കൂത്താടിയുടെ അവസ്ഥയാണ് മനുഷ്യമനസ്സിനുള്ളത്. ദുഃസ്വഭാവങ്ങളുടെ ഹേതുവും ചാഞ്ചാടുന്ന മനുഷ്യമനസ്സാണ്. ആത്മാവിന് ചേക്കേറാന്‍ മാത്രമാണ് മനുഷ്യശരീരം. എന്നാല്‍ ശരീരത്തിന്റെ ആവശ്യങ്ങളെ മാത്രം പരിഗണിച്ച് ആത്മാവിന്റെ ആവശ്യങ്ങളെ പരിഗണിക്കുന്നതില്‍ മനുഷ്യന്‍ സമയം കണ്ടെത്തിയിട്ടുമില്ല. മണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ മണ്ണിലേക്ക് ലയിച്ചു ചേരുന്ന അവസ്ഥയും ആത്മാവിന്റെ അനശ്വരതയും മനുഷ്യന്‍ തിരിച്ചറിയാതെ പോകുന്നു.

തയ്യാറാക്കിയത്: കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com